വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ആകും ബാധിക്കുക.
എൽ ഡി എഫിന് വോട്ട് കൃത്യമായി ലഭിച്ചിട്ടുണ്ട്.രാജ്യത്ത് മത നിരപേക്ഷ സർക്കാർ അധികാരത്തിൽ വരും. യു ഡി എഫും ബി ജെ പി യും ചേർന്ന് എൽ ഡി എഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു.ഇ പി ജയരാജനെതിരെ നടന്നത് ആസൂത്രിത നീക്കമാണ്.ഇ പി ജയരാജനെതിരെ അപവാദ പ്രചാരണം നടത്തിയതിനെതിരെ ഇ പി ജയരാജൻ തന്നെ നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു .
ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണ്.ഇ പി ജയരാജൻ ബി ജെ പിയിലേക്ക് പോകാൻ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികളെ കാണുന്നതും സംസാരിക്കുന്നതും തെറ്റല്ല. ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധം ഇ പി ജയരാജൻ അവസാനിപ്പിക്കണം എന്നാണ് സി പി ഐ എം നിലപാട് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha