ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ട്രാവലിങ് റിസര്‍വായി ഒരു താരവും ഉള്‍പ്പെട്ടിട്ടുണ്ട്.
പതിവ് മുഖങ്ങള്‍ തന്നെയാണ് ടീമിലുള്ളത്. ഏകദിന ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ ഹീറോ രചിന്‍ രവീന്ദ്രയും ടീമിലുള്‍പ്പെട്ടു.
നിലവിലെ ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിയുന്ന ട്രെന്റ് ബോള്‍ട്ടും ടീമിലുണ്ട്. ബെന്‍ സീര്‍സാണ് ട്രാവലിങ് റിസര്‍വ് താരം.
ഈ വര്‍ഷ ജൂണിലാണ് ലോകകപ്പ് പോരാട്ടം. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് പോരാട്ടം. ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ലോ മാമാങ്കം.ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, ട്രെന്റ് ബോള്‍ട്ട്, മിഷേല്‍ ബ്രെയ്സ്വെല്‍, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസര്‍വ്: ബെന്‍ സീര്‍സ്.
https://www.facebook.com/Malayalivartha