ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി... ഒരു നേരത്തെ അന്നത്തിനായുള്ള പോരാട്ടം; ആരാണെന്നോ എവിടെയാണെന്നോ അറിയില്ല... ജീവിച്ചു വിജയിക്കാനുള്ള ഈ മിടുക്കിയുടെ പോരാട്ടത്തിനെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ലാഭമല്ലേ ഇത്താ…. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയ. എന്നാൽ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല... ജീവിച്ചു വിജയിക്കാനുള്ള ഈ മിടുക്കിയുടെ പോരാട്ടത്തിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.
വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് വരുന്നവർ ഇക്കാലത്ത് വളരെ കുറവാണ്. എന്നാൽ പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലാണ്. ഇത്തരത്തിലൊരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ ബാഗിലുള്ള സോപ്പ് പൊടിയുടെയും ബാത്ത് റൂം ക്ലീനറിന്റെയുമൊക്കെ പ്രത്യേകതകള്‍ തനതായ ശൈലിയില്‍ നിഷ്കളങ്കമായി ഈ പെണ്‍കുട്ടി വീട്ടുടമയ്ക്ക് വിശദീകരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha