പരിസ്ഥിതി സൗഹൃദം പ്രചരിപ്പിക്കാന്‍ നവദമ്പതികള്‍ സൈക്കിളില്‍ വിവാഹവേദിയിലെത്തി!
ക്ഷണിക്കപ്പെടുന്നവരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത് വ്യത്യസ്തതയുള്ള വിവാഹങ്ങളാണ്. അത്തരമൊരു വ്യത്യസ്തതയിലൂടെ അടുത്തിടെ നടന്നൊരു വിവാഹം വലിയൊരു സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്കി .
കുമരകം വള്ളാറ പള്ളിയില്‍ വിവാഹിതരായ ഹന്നാസാല്വിന് കൊടിയന്തറയും മാത്യു സിറിയക്ക് സ്രാമ്പിച്ചിറയുമാണ് തങ്ങളുടെ വിവാഹത്തിന് പുഷ്പാലങ്കൃതമായ വാഹനങ്ങളുടെ അകമ്പടി ഒഴിവാക്കി പള്ളിയിലേക്കുള്ള യാത്രയ്ക്ക് സൈക്കിള്‍ റിക്ഷ തെരഞ്ഞെടുത്തത്.
പരിസ്ഥിതി സംരക്ഷണമെന്ന വലിയൊരു സന്ദേശമാണ് ആഡംബരമൊഴിവാക്കിയുള്ള സൈക്കിള്‍ യാത്രയിലൂടെ ഈ ദമ്പതികള്‍ വിരുന്നിനെത്തിയ ഏവര്‍ക്കും നല്‍കിയത്. കേരളാ കോണ്‍ഗ്രസ് ബി ജില്ലാ സെക്രട്ടറി സാല്‍വിന്‍ കൊടിയന്തറയുടെയും ലെജുവിന്റെയും മകളാണ് ഹന്നാ.
നിഷ ജോസ് കെ. മാണി, മോന്‍സ് ജോസഫ് എം എല്‍ എ, തോമസ് ചാഴികാടന്, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, കെ. അനില്‍ കുമാര്‍ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha