പിക്കാസോയോട് പ്രതികാരവുമായി മറീന
ചിത്രകലയിലെ സ്പാനിഷ് ഇതിഹാസമായ പാബ്ലോ പിക്കാസോയെ ലോകം മുഴുവന്‍ ആരാധിക്കുമ്പോള്‍ അങ്ങനൊരാള് ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന കാര്യം തന്നെ മറക്കാനാഗ്രഹിക്കുന്ന ഒരാളുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്തു തോന്നും!
മറ്റാരുമല്ലത്, പിക്കാസോയുടെ കൊച്ചുമകള്‍ മറീനക്കാണ് മുത്തച്ഛനോട് തീര്‍ത്താല്‍ തീരാത്ത പരിഭവമുള്ളത്. ലോകപ്രശസ്തനായ മുത്തച്ഛന് സുഖസൗകര്യങ്ങളിലാറാടി ജീവിതം ആസ്വദിച്ചപ്പോള്‍ മുഴുപ്പട്ടിണിയിലായിരുന്ന തന്നേയും സഹോദരനേയും ഓര്‍ക്കാതിരുന്നതിന്റെ സങ്കടം കുറച്ചൊന്നുമല്ല മറീനയുടെ മനസ്സിലുള്ളത് എന്നതാണ് അതിന്റെ കാരണം.
ചിത്രകാരന് ആദ്യഭാര്യ ഓള്ഗയിലുണ്ടായ മകന് പൗലോയുടെ മകളാണ് മറീന. മുത്തച്ഛനെയൊന്നു കാണാന്‍ ആ ഫ്രഞ്ച് മണിമാളികയുടെ ഗേറ്റിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുകെട്ടി നിന്നത് മറീനയുടെ മനസ്സില്‍ നിന്നും ഇന്നും മാഞ്ഞിട്ടില്ല. പിക്കാസോ ചിത്രരചനയിലാണെന്നും ഇപ്പോള്‍ കാണാന്‍ സൗകര്യമില്ലെന്നും പറഞ്ഞ് രണ്ടാം ഭാര്യ ജാക്വലീന് റോക്കാണ് അന്നു വാതില്‍ കൊട്ടിയടച്ചത്.പിക്കാസോ മരിച്ചപ്പോള്‍ ജാക്വലീന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. സഹോദരനും കൂടി മരിച്ചതോടെ ഈ ഫ്രഞ്ച് മാളിക മറീനയുടെ പേരിലായി.
മറീന മുമ്പ് എഴുതിയ പുസ്തകത്തില്‍ പിക്കാസോയെ കണ്ണില്‍ച്ചോരയില്ലാത്ത കലാകാരനെന്നു വിശേഷിപ്പിച്ചിരുന്നത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ 1923ല്‍ പിക്കാസോ വരച്ച ഓള്‍ഗയുടെ ചിത്രമുള്‍പ്പെടെ 29 കോടി ഡോളര്‍ വിലമതിക്കുന്ന ഏഴു സൃഷ്ടികളും ഫ്രാന്‍സിലെ കാനില്‍ രണ്ടാം ഭാര്യയുമൊത്ത് പിക്കാസോ താമസിച്ചിരുന്ന \'ലാ കലിഫോണി\' എന്ന മണിമാളികയും വില്‍ക്കാനൊരുങ്ങുകയാണ് മറീന.
ലോകപ്രശസ്തനായ മുത്തച്ഛന്റെ വീടും സൃഷ്ടികളും സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്താന്‍ ശ്രമിക്കാതെ വിറ്റുതുലയ്ക്കാന്‍ ഭ്രാന്തുണ്ടോയെന്നു ചോദിക്കുന്നവരോട് മറീന ഇത്രയേ പറയുന്നുള്ളൂ-ദുരന്തബാല്യത്തിന്റെ ഭൂതകാലത്തില്‍നിന്നു രക്ഷപ്പെടണമേ്രത!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha