Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ആമസോൺ മഴക്കാടുകൾ കത്തിയെരിയുന്ന , ബ്രസീലിലെ തന്നെ റിയോ ഡി ജനീറോയിൽ 1992 ൽ ഭൗമ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.... ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ ,പ്രളയവും കൊടും വേനലും ഭൂമിയെ നക്കിത്തുടക്കുമ്പോൾ, ആഗോളതാപനവും കാലാവസ്ഥാമാറ്റവും ലോകത്തിൽ വലിയ പ്രത്യാഘാതങ്ങൾ തന്നെ സൃഷ്ടിക്കുമ്പോൾ ഈ പ്രഭാഷണത്തിന്റെ പ്രസക്തിയേറുകയാണ്.

25 AUGUST 2019 05:06 PM IST
മലയാളി വാര്‍ത്ത


(Tommorrow Will Be Too Late)‘നാളെയാവുകിൽ ഏറെ വൈകീടും!’

മാനവരാശി സ്വാഭാവിക ജീവിത സാഹചര്യങ്ങളുടെ വേഗതയേറിയ നശീകരണം കാരണം പ്രതിസന്ധിയിലാവാൻ പോവുകയാണ്. അതിനെ തടുക്കാൻ പറ്റില്ലെന്ന് ഏറെക്കുറെ ഉറപ്പായ സന്ദർഭത്തിൽ മാത്രമാണ് നാമതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നത്

പൈശാചികമായ പ്രകൃതിനശീകരണത്തിന് അടിസ്ഥാനപരമായ ഉത്തരവാദികൾ ഉപഭോക്തൃസമൂഹങ്ങൾ തന്നെയാണ് എന്ന് ഈയവസരത്തിൽ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. പഴയ കൊളോണിയൽ ശക്തികളിൽ നിന്നും സാമ്രാജ്യത്വ നയങ്ങളിൽ നിന്നുമാണ് അവ ഉടലെടുത്തത്. അത് തന്നെയാണ് നമുക്കിടയിൽ പിന്നോക്കാവസ്ഥയെയും ദാരിദ്ര്യത്തെയും സൃഷ്ടിച്ചത്. ഇന്ന് അതിന്റെ കഷ്ടതകൾ മനുഷ്യരാശിയെ മുഴുവൻ ബാധിച്ചിരിക്കുന്നു

ലോകജനസംഖ്യയുടെ വെറും 20 ശതമാനം വരുന്ന ഈ ജനത, ലോകത്തിലെ മൂന്നിൽ രണ്ട് ഭാഗം ലോഹങ്ങളും നാലിൽ മൂന്നുഭാഗം ഊർജവും ഉപയോഗിക്കുന്നു. അതേ വിഭാഗം തന്നെ കടലിലും പുഴയിലും വിഷം പരത്തുന്നു, ഓസോൺ പാളി ദുർബലപ്പെടുത്തുന്നു, സന്തുലിത അന്തരീക്ഷത്തിൽ ലോകത്തിൻ്റെ തന്നെ കാലാവസ്ഥയിൽ മാറ്റം വരുത്തുന്ന രീതിയിലുള്ള വാതകങ്ങൾ നിറക്കുന്നു. ഇതിൻ്റെയൊക്കെ ദുരന്തഫലങ്ങൾ നമ്മളെല്ലാവറം അനുഭവിക്കേണ്ടിവരും

വനങ്ങൾ ഇല്ലാതാവുന്നു. മരുഭൂമികൾ വലുതായികൊണ്ടിരിക്കുന്നു. ഓരോവർഷവും ലക്ഷക്കണക്കിന് ടൺ ഫലഭൂയിഷ്ഠമായ മണ്ണ് കടലിനടിയിലാവുന്നു. അനേകം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. ജനസംഖ്യയുടെ വർധനവും പട്ടിണിയും പ്രകൃതിയെ ഇല്ലാതാക്കിയും അതിജീവനം നടത്തണമെന്ന ഭ്രാന്തൻ ചിന്ത ഉണ്ടാക്കുന്നു. ഇതിനൊന്നും തന്നെ മൂന്നാം ലോക രാജ്യങ്ങളെ കുറ്റം പറയാൻ സാധിക്കില്ല. ഇന്നലെവരെ അവർ കോളനികൾ മാത്രമായിരുന്നു. ഇന്നവർ അനീതി നിറഞ്ഞ അന്താരാഷ്ട്രസാമ്പത്തികശക്തികളാൽ ചൂഷണം ചെയ്യപ്പെട്ട കൊള്ളയടിക്കപ്പെട്ട രാജ്യങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു

ഇതിനുള്ള പ്രതിവിധി വികസനം തടയുക എന്നതല്ല. സത്യം പറയുകയാണെങ്കിൽ അവികസിതമായിരിക്കുന്നതും പട്ടിണിയും പ്രകൃതിക്ക് ദോഷം ചെയ്യുന്നതാണ്. ദശലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ കാരണങ്ങളാൽ മൂന്നാം ലോക രാജ്യങ്ങളിൽ മരണപ്പെടുന്നുണ്ട്, ഇത് ഒരു പക്ഷെ രണ്ട് ലോകമഹായുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. അസമത്വം നിറഞ്ഞ കച്ചവട കരാറുകളും, സംരക്ഷണനിയമങ്ങളും, വിദേശകടങ്ങളുമെല്ലാം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനുള്ള വഴിയാവുകയാണ്.

മനുഷ്യരെ സ്വയം ഇല്ലായ്മ ചെയ്യുന്നതിൽ നിന്ന് തടയണമെങ്കിൽ, നമ്മുടെ കയ്യിലുള്ള ധനവും ആധുനിക സാങ്കേതികവിദ്യകളും പങ്കുവെക്കാൻ തയ്യാറാവേണ്ടതുണ്ട്. കുറച്ച് രാജ്യങ്ങളിലെ ആഡംബരവും മാലിന്യ ഉല്പാദനവും കുറക്കുകയാണെങ്കിൽ ഈ ലോകത്തിലെ ഏറെക്കുറെ വരുന്ന പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ പറ്റുമെന്ന് തിരിച്ചറിയണം. പ്രകൃതിയെ നശിപ്പിക്കുന്ന രീതിയിലുള്ള ജീവിതശൈലിയും ഉപഭോഗശീലങ്ങളും നമ്മൾ മൂന്നാംലോകരാജ്യങ്ങളിലേക്ക് പകർന്നു നൽകേണ്ടതില്ല.

മനുഷ്യജീവിതം കൂടുതൽ യുക്തിസഹമായിരിക്കട്ടെ, നമുക്ക് ന്യായമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക ക്രമം സൃഷ്ടിച്ചെടുക്കാം. നമ്മുടെ കൈവശമുള്ള ശാസ്ത്രത്തെ മലിനീകരണ വിമുക്തമായൊരു സുസ്ഥിരവികസനത്തിനായി ഉപയോഗിക്കാം. നമുക്ക് വിദേശകടങ്ങൾ തീർക്കുന്നതിന് മുൻപായി പ്രകൃതിയോടുള്ള കടങ്ങൾ വീട്ടാം. ലോകത്ത് നിന്ന് മനുഷ്യരെ ഉന്മൂലനം ചെയ്യുന്നതിനുപകരം പട്ടിണിയെ ഇല്ലാതാക്കാം.

നിങ്ങളിത്രയും കാലം പറഞ്ഞിരുന്ന കമ്യൂണിസമെന്ന ഭീഷണി ഇപ്പോൾ ഇല്ലായായിരിക്കുമ്പോൾ, ശീതയുദ്ധവും ആയുധ കച്ചവട മത്സരവും ഇല്ലാതാവുമ്പോൾ, സൈനിക ചിലവുമെല്ലാം കുറയുമ്പോൾ, നിങ്ങളെ എന്താണ് ഇതിൽ നിന്ന് തടയുന്നത്? എന്താണ് നിങ്ങളുടെ കയ്യിലെ വിഭവങ്ങളെ മൂന്നാം ലോക രാജ്യങ്ങളുടെ വികസനങ്ങൾക്കുപയോഗിക്കുന്നതിൽ നിന്ന്, ഈ ലോകത്തുനടക്കുന്ന പ്രകൃതിവൈവിധ്യങ്ങളുടെ നശീകരണത്തെ എതിർക്കുന്നതിൽ നിന്ന് വിലക്കുന്നത്?

സ്വാർഥത അവസാനിപ്പിക്കൂ, അധീശത്വം അവസാനിപ്പിക്കൂ, വിവേകശൂന്യതയും നിരുത്തരവാദിത്വവും അവസാനിപ്പിക്കൂ. ഒരുപാട് കാലം മുന്നേ ചെയ്യേണ്ടിയിരുന്നത് നാളെ ചെയ്യാമെന്നാണെങ്കിൽ നാം ഒരുപക്ഷേ വളരെ വൈകിപ്പോവും.

ഇരുപത്തിയേഴുവർഷം മുൻപ് ഫിദൽ കാസ്ട്രോ പറഞ്ഞ കാര്യങ്ങൾക്ക് ഇപ്പോൾ ഏറെ പ്രസക്തിയുണ്ട്. ഇന്ന് കാണുന്ന പ്രകൃതി ദുരന്തങ്ങൾക്കെല്ലാം കാരണം മനുഷ്യന്റെ അത്യാർത്തിയും സ്വാർഥതയുമാണ് . ഇതിനൊരുത്തി വന്നേ പറ്റൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (3 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (4 minutes ago)

സ്വര്‍ണവില കുറഞ്ഞു  (33 minutes ago)

നാളെ പഠിപ്പുമുടക്ക്  (52 minutes ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (1 hour ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (1 hour ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (2 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (3 hours ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (3 hours ago)

Malayali Vartha Recommends