കണ്ടോളൂ ....ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ്...ഗിന്നസ് റിക്കാർഡിൽ ഇടം നേടിയ കേക്കിന് ഒരു കിലോയ്ക്ക് വില 4.3 ലക്ഷം രൂപ മാത്രം ...
ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് ഏതെന്നറിയാമോ? . പ്രമുഖ കമ്പനിയായ ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ ഫാബെല്ലെ എക്സ്ക്വിസിറ്റ് നിർമിക്കുന്ന ഏറ്റവും വിലകൂടിയ ഈ ചോക്ലേറ്റ് ഇപ്പോൾ വിപണിയിലെത്തി കഴിഞ്ഞു
ചോക്ലേറ്റിന്റെ വില ഒരു കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ്. ഏറ്റവും വിലയേറിയ ചോക്ലേറ്റ് എന്ന നിലയിൽ ഈ ചോക്ലേറ്റ് ഇതിനോടകം തന്നെ ഗിന്നസ് റിക്കാർഡിൽ ഇടം നേടിയിട്ടുമുണ്ട്.
ഇത്രയും വിലയേറിയ ചോക്ലേറ്റ് നുണയണമെങ്കിൽ എല്ലാ ദിവസവും പറ്റില്ല ..ബുധനാഴ്ചകളിൽ മാത്രമേ ചോക്ലേറ്റ് ലഭ്യമാകൂ. അതും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം
തടിയിൽ നിർമിച്ച പെട്ടിക്കുള്ളിലാണ് ചോക്ലേറ്റ് ലഭിക്കുക. ഈ ബോക്സിനുള്ളിൽ കൈകൊണ്ട് നിർമിച്ച 15 ചോക്ലേറ്റുകളാണുള്ളത്. 15 ഗ്രാമാണ് ഓരോ ചോക്ലേറ്റ് കക്ഷണങ്ങളുടെയും ഭാരം.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൊക്കോ കൊണ്ടാണ് ചോക്കലേറ്റ് തയ്യാറാക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചി കൂടി ഇതിൽ പരിഗണിക്കുന്നുണ്ട്. ഈ ചോക്ലേറ്റിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടാക്കുവാനാണ് ഐടിസിയുടെ ശ്രമം
https://www.facebook.com/Malayalivartha