Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഫോര്‍ബ്സ് ലിസ്റ്റില്‍ ഇടം നേടിയ വിക്കി, താന്‍ ആക്രി പെറുക്കി നടന്ന കാലം മറന്നിട്ടില്ല!

30 OCTOBER 2019 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പശ്ചിമബംഗാളിലെ ഒരു വീട്ടില്‍ ഏഴു മക്കളുള്ള തുന്നല്‍ക്കാരനായ പിതാവിനു തുച്ഛമായ 25 രൂപ കൂലി കൊണ്ട് എല്ലാവരെയും പോറ്റാനുള്ള കഴിവില്ലായിരുന്നു. അങ്ങനെയാണ് വിക്കിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തു കൊണ്ടാക്കിയത്. എന്നാല്‍ അവിടെ കാര്യങ്ങള്‍ അല്‍പം കര്‍ക്കശമായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കു പോലും വിക്കിയെ അവര്‍ കഠിനമായി ശിക്ഷിച്ചു അങ്ങനെയാണ് വിക്കി എന്ന 11-കാരന്‍ വീട്ടില്‍ നിന്നും ഡല്‍ഹിയെന്ന മഹാനഗരത്തിലേക്കു വണ്ടി കയറുന്നത്. ആളും ബഹളവും തിരക്കുമെല്ലാം നിറഞ്ഞ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ 11 വയസ്സുകാരന്‍ വിക്കി റോയ് തികച്ചും ഏകനായിരുന്നു. ഓടിപ്പോയി സിനിമാനടനാകാം എന്ന വിചാരത്തില്‍ പെട്ടെന്നൊരു ആവേശത്തില്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു കുഞ്ഞു വിക്കി. പക്ഷേ, അവിടെ വന്നിറങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലെ തന്റെ ഏകാന്തതയും നിസ്സഹായാവസ്ഥയും അവന്റെ കണ്ണു നിറച്ചു. എവിടെ പോകണം, എന്തു ചെയ്യണമെന്നറിയാതെ അവന്‍ പേടിച്ച് പൊട്ടിക്കരഞ്ഞു. ആക്രി പെറുക്കുന്ന ഒരു സംഘത്തിനൊപ്പം ചേര്‍ന്ന് വിക്കി ഡല്‍ഹിയിലെ തന്റെ ജീവിതം തുടങ്ങി.

ആദ്യമൊക്കെ കാര്യങ്ങള്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, തെരുവിലെ ജീവിതം അത്ര സുരക്ഷിതമല്ലെന്നു വിക്കി പതിയെ മനസ്സിലാക്കി. എപ്പോള്‍ വേണമെങ്കിലും തല്ലും ബഹളവും വഴക്കും പൊട്ടിപ്പുറപ്പെടാം. ചെറിയ കുട്ടിയായ തന്റെ സുരക്ഷയ്ക്ക് ആക്രി പെറുക്കല്‍ അത്ര സഹായകമല്ലെന്നു കണ്ടപ്പോള്‍ വിക്കി പഹാഡ്ഗഞ്ചിലെ ഒരു ചെറിയ ഹോട്ടലില്‍ പാത്രം കഴുകുന്ന പണിക്കു കയറി. ഈ സമയത്താണു തന്റെ ജീവിതം മാറ്റി മറിച്ച സഞ്ജയ് ശ്രീവാസ്തവ എന്നയാളെ വിക്കി പരിചയപ്പെടുന്നത്.

സഞ്ജയും മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞിരുന്നയാളായിരുന്നു. സഞ്ജയെ പുനരധിവസിപ്പിച്ചു നല്ലൊരു ജീവിതം നല്‍കിയ സലാം ബാലക് ട്രസ്റ്റ് എന്ന എന്‍ജിഒയില്‍ അയാള്‍ വിക്കിയെ എത്തിച്ചു. അവര്‍ അവനു താമസിക്കാന്‍ ഒരിടം നല്‍കുകയും പഹാഡ്ഗഞ്ചിലെ ഒരു സ്‌കൂളില്‍ പഠനത്തിനു പ്രവേശിപ്പിക്കുകയും ചെയ്തു. പഠനത്തില്‍ അത്ര മിടുക്കനായിരുന്നില്ലെങ്കിലും വിക്കി പത്താം ക്ലാസ് പൂര്‍ത്തിയാക്കി. 2000-ല്‍ രണ്ടു കുട്ടികള്‍ക്ക് ട്രസ്റ്റ് തങ്ങളുടെ ഫോട്ടോഗ്രഫി കോഴ്സിന്റെ ഭാഗമായി ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ അവസരം നല്‍കി എന്ന വാര്‍ത്തയാണ് വിക്കിയെ ഫോട്ടോഗ്രഫിയിലേക്ക് ആകര്‍ഷിച്ചത്. വിക്കിയെ പ്രോത്സാഹിപ്പിക്കുന്നതിന് ട്രസ്റ്റ് അവനൊരു ക്യാമറയും പ്രതിമാസം മൂന്നു ഫിലിം റോളുകളും വച്ചു നല്‍കി.

ഒരു ക്യാമറ കയ്യിലെത്തിയതോടെ താന്‍ അവിടുത്തെ ഒരു പ്രധാന വ്യക്തിയായി മാറുന്നതു വിക്കി അനുഭവിച്ചറിഞ്ഞു. വിക്കിയെക്കൊണ്ടു ഫോട്ടോ എടുപ്പിക്കാന്‍ കൂട്ടുകാര്‍ അവന് ഭക്ഷണ സാധനങ്ങളൊക്കെ കൈക്കൂലിയായി നല്‍കാന്‍ തുടങ്ങി. ഇതാണു തന്റെ ജീവിതമാര്‍ഗ്ഗമെന്ന് അന്നു വിക്കി തിരിച്ചറിഞ്ഞു. ട്രസ്റ്റ് തന്നെ മുന്‍കയ്യെടുത്ത് വിക്കിയെ ഫോട്ടോഗ്രഫി പഠിക്കാന്‍ ഡല്‍ഹിയിലെ ത്രിവേണി കലാ സംഘത്തിലേക്ക് അയച്ചു. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ വിക്കിക്ക് ട്രസ്റ്റിന്റെ ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ വിടേണ്ടി വന്നു. അപ്പോഴേക്കും അനയ് മാന്‍ എന്നൊരു ഫോട്ടോഗ്രാഫറുടെ അപ്രന്റീസായി വിക്കി ഗൗരവമായ ഫോട്ടോഗ്രഫിയിലേക്ക് പ്രവേശിച്ചിരുന്നു.

ഫോട്ടോഗ്രഫിയുടെ പ്രായോഗിക പാഠങ്ങള്‍ മാത്രമല്ല എങ്ങനെ ഒരു പ്രഫഷണല്‍ ഫോട്ടോഗ്രാഫറാകണമെന്നും അനയ് വിക്കിയെ പഠിപ്പിച്ചു. 3000 രൂപ ശമ്പളവും ബൈക്കും സെല്‍ഫോണും അനയ് നല്‍കി. സമൂഹത്തിലെ നിരവധി ഉയര്‍ന്ന വ്യക്തികളുമായി ബന്ധപ്പെട്ടാണ് അനയ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ വേഷത്തിലും പെരുമാറ്റത്തിലും പുലര്‍ത്തേണ്ട മര്യാദകളും വിക്കി പഠിച്ചെടുത്തു. ജോലിയുടെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തും യാത്ര ചെയ്തു. അല്‍പം കൂടി മികച്ച ക്യാമറ സ്വന്തമാക്കാനുള്ള വായ്പ സലാം ബാലക് ട്രസ്റ്റ് വിക്കിക്ക് നല്‍കി. അപ്രന്റീസ് ജോലിക്ക് പുറമേ കേറ്ററിങ് പോലുള്ള ചില്ലറ ജോലികള്‍ ചെയ്ത് വിക്കി ആ കടം വീട്ടി.

2007-ല്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ സ്ട്രീറ്റ് ഡ്രീം എന്ന പേരില്‍ തന്റെ ആദ്യ സോളോ ഫോട്ടോ എക്സിബിഷന്‍ വിക്കി സംഘടിപ്പിച്ചു. തനിയെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ തന്റെ ആ പ്രായത്തിലുള്ള തെരുവിലെ കുട്ടികളുടെ ചിത്രങ്ങളാണു വിക്കി പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. എക്സിബിഷനു വന്‍ പ്രതികരണമാണു ഫോട്ടോഗ്രഫര്‍ സമൂഹത്തില്‍ ലഭിച്ചത്. അതു നിരവധി അവസരങ്ങള്‍ വിക്കിക്കു തുറന്നു കൊടുത്തു.

ഒരു വര്‍ഷം കഴിഞ്ഞ് അമേരിക്കയിലെ മേബാക്ക് ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രെയ്ഡ് സെന്ററിന്റെ പുനര്‍നിര്‍മ്മാണം ഡോക്യുമെന്റ് ചെയ്യാന്‍ വിക്കിയെ ക്ഷണിച്ചു. ആ പ്രോജക്ടിനിടെ ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോട്ടോഗ്രഫിയില്‍ നിന്നു ഡോക്യുമെന്ററി ഫോട്ടോഗ്രഫിയിലൊരു കോഴ്സും വിക്കി ചെയ്തു. തുടര്‍ന്ന് യുകെ, യുഎസ്, സിംഗപ്പൂര്‍, ജര്‍മനി, ശ്രീലങ്ക, റഷ്യ, ബഹ്റൈന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനങ്ങള്‍ വിക്കി സംഘടിപ്പിച്ചു. 2013-ല്‍ തന്റെ ജീവിത കഥ ഹോം സ്ട്രീറ്റ് ഹോം എന്ന മോണോഗ്രാഫിലൂടെ വിക്കി ലോകവുമായി പങ്കുവച്ചു. 2014-ല്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മീഡിയ ഫെല്ലോഷിപ്പ് വിക്കിയെ തേടിയെത്തി. ഫോര്‍ബ്സ് ഏഷ്യ 30-യുടെ അണ്ടര്‍ 30 പട്ടികയില്‍ 2016-ല്‍ ഇടം പിടിച്ചു. വോഗ് ഇന്ത്യ 40-യുടെ അണ്ടര്‍ 40 പട്ടികയിലും ഈ ഫോട്ടോഗ്രാഫര്‍ ഇടം കണ്ടെത്തി.

ജീവിതത്തില്‍ താന്‍ പിന്നിട്ടു വന്ന വഴികളും കഷ്ടപ്പാടുകളുമാണു തന്റെ ഫോട്ടോഗ്രഫിക്ക് പ്രചോദനമാകുന്നതെന്ന് വിക്കി അഭിമാനത്തോടെ പറയുന്നു. അവയാണ് വിക്കിയുടെ ഫ്രെയിമുകളെ വേറിട്ടതാക്കുന്നത്. തന്റെ ഫോട്ടോകളിലൂടെ നിരവധി പേരുടെ ജീവിതം മാറ്റിമറിക്കാനായതും വിക്കിക്കു ചാരിതാര്‍ത്ഥ്യം നല്‍കുന്നു.

സേവ് ദ ചില്‍ഡ്രന്‍ എന്ന എന്‍ജിഒയ്ക്ക് വേണ്ടി ജമാമസ്ജിദിനു സമീപത്തെ ഒരു റിക്ഷാ കുടുംബത്തിന്റെ ഫോട്ടോ വിക്കി ഒരിക്കലെടുത്തു. വീടില്ലാഞ്ഞിട്ടും ദാരിദ്ര്യമായിട്ടും സന്തോഷത്തോടെ ഇരിക്കുന്ന ആ റിക്ഷാകുടുംബത്തിന്റെ കഥ വിക്കിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ലോകമറിഞ്ഞു. അങ്ങനെ ആ കുടുംബത്തിന് അവരുടെ ജന്മദേശമായ രാജസ്ഥാനില്‍ വീടിനോട് ചേര്‍ന്നൊരു കട തുടങ്ങാനുള്ള പണം സ്വരൂപിക്കപ്പെട്ടു.

ഒരിക്കല്‍ ഉപേക്ഷിച്ചു പോന്ന പശ്ചിമ ബംഗാളിലെ തന്റെ വീട്ടിലേക്കും ഇതിനിടെ വിക്കി മടങ്ങിയെത്തി. മാതൃദിനത്തില്‍ അമ്മയ്ക്ക് ഒരു മൂന്നു മുറി വീടു സമ്മാനിച്ചു കൊണ്ടാണ് മടങ്ങിവരവ് വിക്കി ആഘോഷമാക്കിയത്. സിനിമ നടനാകാന്‍ പോയ മകന്‍ ജീവിതത്തിലെ ഹീറോയായി മടങ്ങി വന്നത് വീട്ടുകാരെയും കണ്ണീരണിയിച്ചു. ഒരു വല്യ ഫോട്ടോഗ്രഫറാണെന്നു വിക്കി ഇപ്പോഴും സ്വയം കരുതുന്നില്ല. ഇനിയും ഏറെ തനിക്ക് ഇതില്‍ പഠിക്കാനുണ്ടെന്നാണ് വിക്കിയുടെ അഭിപ്രായം.

ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ കരച്ചിലോടെ തുടങ്ങിയെങ്കിലും ന്യൂഡല്‍ഹി വിക്കിയുടെ ജീവിതത്തില്‍ പില്‍ക്കാലത്തു സമ്മാനിച്ചത് സന്തോഷിക്കാനുള്ള ഒട്ടനവധി കാര്യങ്ങളായിരുന്നു. ആ പ്ലാറ്റ്ഫോമില്‍ നിന്നും തന്റെ പുതിയ ജീവിതം തുടങ്ങിയ ആ 11-വയസ്സുകാരന്‍ പിന്നീട് ഫോര്‍ബ്സ് ലിസ്റ്റിലും വോഗ് ഇന്ത്യ ലിസ്റ്റിലും എഡ്വേര്‍ഡ് രാജകുമാരന്റെ അതിഥിയായി ബക്കിങ്ഹാം പാലസ്സിലും വരെയെത്തി. അമേരിക്കയിലെ ലോകപ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഫോട്ടോഗ്രഫി വിദ്യാര്‍ഥിയായി. ഏതൊരു സിനിമയെയും വെല്ലുന്നതല്ലേ വിക്കി റോയ് എന്ന ഫോട്ടോഗ്രാഫറുടെ ജീവിത കഥ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി എൻ എ പരിശോധന ഉടൻ  (39 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (42 minutes ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (44 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (46 minutes ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (1 hour ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (1 hour ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (2 hours ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (2 hours ago)

Malayali Vartha Recommends