ഇവള് അമ്മയാണോ? സ്വന്തം കുഞ്ഞുങ്ങളെ പാലില്‍ തുരുമ്പിച്ച ഇരുമ്പ് നട്ടുകള്‍ ഇട്ട് കുടിപ്പിച്ച് കൊലപ്പെടുത്തി
അമ്മയും മക്കളും തമ്മിലുള്ള സ്നേഹത്തിന് അതിയായ മൂല്യമുണ്ടെന്ന് എല്ലാവര്ക്കും അറിയാം. മക്കളെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തവരാണ് പല അമ്മമ്മാരും. എന്നാല്‍ ലോകത്തെ തന്നെ ഞെട്ടിച്ചാണ് ഒരു ഇന്ത്യക്കാരി സ്വന്തം മക്കളോട് ക്രൂരകുറ്റം ചെയ്തിരിക്കുന്നത്. പാലില്‍ തുരുമ്പിച്ച ഇരുമ്പ് നട്ടുകള്‍ ഇട്ട് കുടിപ്പിച്ച് രണ്ട് കുരുന്നു മക്കളെ കൊന്ന അമ്മയാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ഒരു അമ്മയാണോ എന്ന് പലരും ചോദിച്ച് പോകും. രാജസ്ഥാനിലെ അജ്മീറിലെ 35കാരിയായ അമ്മയാണ് തന്റെ മൂന്ന് വയസ്സുള്ള മകള്‍ സോണിയയെയും ഏഴ് മാസം പ്രായമുള്ള സമൃദ്ധി എന്നീ കുരുന്നുകളെ പാല് കുടിപ്പിച്ച് അരുംകൊല ചെയ്തിരിക്കുന്നത്.
രത്ന എന്നും സുനിത എന്നുമുള്ള പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. തിങ്കളാഴ്ച അറസ്റ്റിലായ ഇവര്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍. കുട്ടികള്‍ നാല് ദിവസം മുമ്പ് തന്നെ മരിച്ചിരുന്നതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. കുഞ്ഞുങ്ങളിലെ കുടലില്‍ നിന്ന് പാലിലൂടെ അകത്ത് ചെന്ന തുരുമ്പിച്ച ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പിന്റെ കഷണങ്ങള്‍ കുട്ടികളുടെ ആന്തരികാവയവങ്ങളെ കീറിമുറിച്ച് തകരാറിലാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കുട്ടികളുടെ പിതാവായ അരുണ്‍ ഫെബ്രുവരി 26ന് പുറത്ത് പോയ തക്കം നോക്കിയാണ് അമ്മ ഈ ക്രൂരകൃത്യം ചെയ്തതു. കൊലപാതകം നിര്‍വഹിച്ച ശേഷം സുനിത മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് മൂന്ന് ദിവസത്തോളം വീട്ടില്‍ പൂഴ്ത്തി വെയ്ക്കുകയായിരുന്നു.
ആ ദിവസങ്ങളില്‍ സുനിത മൃതദേഹങ്ങളോടൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. തുടര്‍ന്ന് അടുത്തുള്ള ഒരു പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. ഞായറാഴ്ചയാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തന്റെ ആദ്യവിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് അരുണ്‍ സുനിതയെ 2009ല്‍ വിവാഹം ചെയ്തിരുന്നത്. ഇതിന് മുമ്പും സുനിത മക്കളെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അരുണ്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികള്‍ ജനിച്ച ശേഷം കുടുംബത്തിലുണ്ടായ കലഹങ്ങളാണ് കൊലപാതകം നടത്താന്‍ കാരണമായതെന്നും സുനിത പോലീസിനോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha