അമിത വേഗത ആഭ്യന്തരമന്ത്രിക്ക് പിഴ
മന്ത്രിമാരുടെ അമിത വേഗത എന്നും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ അമിത വേഗതയുടെ പേരില്‍ ഒരു മന്ത്രി പിഴ അടയ്ക്കുന്നത് കേട്ടു കേള്‍വിയില്ല.
വാഹനത്തിന്റെ അമിത വേഗത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രിക്കാണ് പോലീസ് പിഴ ചുമത്തിയത്. ചടയമംഗലത്ത് കാറില്‍ അമിതവേഗത്തില്‍ പാഞ്ഞ മന്ത്രി രമേശ് ചെന്നിത്തല 500 രൂപ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു. മന്ത്രി പിഴ അടയ്ക്കുകയും ചെയ്തു. മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഴ്ചകള്ക്കുമുന്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനും ഗതാഗത നിയമം ലംഘിച്ചതിന്റെ പേരില്‍ പിഴയടയ്ക്കേണ്ടിവന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha