സ്കൂളിൽ പഠിക്കുന്ന കാലത്തേ ശരണ്യയുടെ സ്വഭാവത്തില്‍ താളപ്പിഴകൾ; ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കാമുകനുമായി 18 വയസ് തികഞ്ഞ് അധികം വൈകാതെ ഒളിച്ചോട്ടവും വിവാഹവും: ഗർഭിണിയായതോടെ പ്രവാസ ജീവിതത്തിലേയ്ക്ക് പോയ പ്രണവുമായി അകന്ന് ഭർത്താവിന്റെ സുഹൃത്തുമായി പിരിയാനാകാത്ത വിധം അടുത്തു: കസ്റ്റഡിയിലിരിക്കെ ശരണ്യയുടെ ഫോണിലേയ്ക്ക് വന്ന കാമുകന്റെ ഫോൺ കോൾ ലൗഡ് സ്പീക്കറിൽ ഇട്ടപ്പോൾ ഫോണ്‍ എടുക്കാന്‍ വൈകിയതിന് ശകാര വർഷം

കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യ ആദ്യമായല്ല വെട്ടുകാരെൻ നാട്ടുകാരെയും ഞെട്ടിക്കുന്നതെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. സ്കൂളിൽ പഠിക്കുന്ന കാലത്തേ ശരണ്യയുടെ സ്വഭാവത്തില്‍ ചില താളപ്പിഴകളുണ്ടായിരുന്നതായി സഹപാഠികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവള്‍ സ്വന്തം കുഞ്ഞിന്റെ കൊലപാതകിയാകുമെന്ന് ആരും കരുതിയില്ലെന്ന് വിതുമ്പലോടെ അവർ പറയുന്നു. പഠനകാലത്തെ പ്രണയമാണ് വിയാന്റെ പിതാവ് പ്രണവുമായുള്ള ജീവിതത്തിലേക്ക് ശരണ്യയെ എത്തിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും സൗഹൃദത്തിന്റെ തുടക്കം. 18 വയസ് തികഞ്ഞ് അധികം വൈകാതെ ഒരു ദിവസം ശരണ്യ വീട് ഉപേക്ഷിച്ചുപോവുകയായിരുന്നു. കാണാതായ മകൾക്കുവേണ്ടി നെഞ്ചുപിടച്ച് ഓടിയ പിതാവ് വത്സൻ കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
പരാതിയോടൊപ്പം മകള്‍ നിരന്തരമായി ബന്ധപ്പെടാറുണ്ടായിരുന്ന യുവാവിന്റെ ഫോണ്‍ നമ്പറും അദ്ദേഹം പൊലീസിന് നല്കി. ഈ ബന്ധത്തില്‍ വീട്ടില്‍ നേരത്തെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ശരണ്യ ഇങ്ങനെ പോകുമെന്ന് വത്സന്‍ കരുതിയതല്ല. രാത്രി തന്നെ പ്രണവിനെയും ശരണ്യയെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തതായി അറിയിക്കുകയായിരുന്നു. തനിക്ക് പ്രണവിനൊപ്പം പോകണമെന്ന് പറഞ്ഞതോടെ ഇഷ്ടാനുസരണം പോകാന്‍ അനുവദിക്കുകയും ചെയ്തു. പ്രണവിന്റെ വീട്ടുകാരും അകറ്റിയതോടെ വാടക വീട്ടിലായി പിന്നീട് ഇരുവരുടെയും താമസം. പിന്നീട് പ്രണവ് ജോലിക്കായി വിദേശത്തേക്ക് പോയപ്പോള്‍ ഗര്‍ഭിണിയായ ശരണ്യ ഒറ്റയ്ക്കായെന്ന് പറഞ്ഞാണ് വത്സനും റീനയും മകളെ തയ്യിലിലെ കൊടുവള്ളി വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത്.
അന്ന് മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ശരണ്യയുടെ താമസവും. ഈ വീട്ടില്‍ തന്നെയാണ് വിയാന്‍ ജനിച്ചതും വളര്‍ന്നതും. വിയാന്റെ അച്ഛന്‍ പ്രണവ് വല്ലപ്പോഴുമേ ഈ വീട്ടില്‍ വരാറുള്ളൂ. എന്നാല്‍ ശരണ്യയ്ക്ക് ഇടയ്ക്ക് പണം നല്കാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച വന്നപ്പോഴും 2000 രൂപ പ്രണവ് നല്കിയിരുന്നുവത്രെ. മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ തന്നെ അടുക്കാനാകാത്തവിധം ഇരുവരും അകന്നിരുന്നു. ഇതിനിടയില്‍ ശരണ്യ ഫേസ്ബുക്ക് വഴി തന്നെ പ്രണവിന്റെ ഒരു സുഹൃത്തുമായി അടുക്കുകയായിരുന്നു. ഇയാളെ വിവാഹം ചെയ്യാനാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ പൊലീസിനോട് സമ്മതിച്ചത്.
പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ശരണ്യയുടെ ഫോണിലേയ്ക്ക് തുരുതുരെ വന്നത് കമുകന്റെ ഫോൺ കോളുകളായിരുന്നു. ഇതേത്തുടര്‍ന്ന് ലൗഡ് സ്പീക്കറിലിട്ട് ഫോണ്‍ എടുക്കാന്‍ അന്വേഷണ സംഘം ശരണ്യയോട് ആവശ്യപ്പെട്ടു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍, ഫോണ്‍ എടുക്കാന്‍ വൈകിയതിന് കാമുകന്റെ ശകാര വര്‍ഷമായിരുന്നു. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശരണ്യയുടെ ചാറ്റ് ഹിസ്റ്ററി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു.
ചാറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ അസമയത്തും നിരവധി കോളുകളും സന്ദേശങ്ങളും ഫോണിലേക്ക് എത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ ശരണ്യയ്ക്ക് കാമുകനുമായുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് പൊലീസിന് മനസ്സിലായി. തുടര്‍ന്ന് കാമുകനെ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തായ കാമുകനുമായി ഫെയ്‌സ് ബുക്ക് വഴി ഒരു വര്‍ഷം മുമ്ബാണ് ശരണ്യ ബന്ധം സ്ഥാപിക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലില്‍ വാരം സ്വദേശിയായ കാമുകന് കൃത്യത്തില്‍ പങ്കില്ലെന്ന് അന്വേഷണസംഘത്തിന് മനസ്സിലായി. മാത്രമല്ല, ശരണ്യയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം കാമുകന്‍ നല്‍കിയിട്ടില്ലെന്നും പൊലീസ് നിഗമനത്തിലെത്തി. കുട്ടിയാകാം വിവാഹത്തില്‍ നിന്നും കാമുകനെ പിന്തിരിപ്പിക്കുന്നതെന്ന വിലയിരുത്തലാണ്, കുട്ടിയെ ഇല്ലാതാക്കാന്‍ ശരണ്യയെ പ്രേരിപ്പിച്ചതെന്നും പൊലീസ് വിലയിരുത്തി. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. എന്നാല്‍ കാമുകനെ നഷ്ടമാകും എന്ന ഭയമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരേ സമയം ഒഴിവാക്കാനാണ് ശരണ്യ കൊലപാതകം ആസൂത്രണം ചെയ്തത്.
https://www.facebook.com/Malayalivartha