ഈജിപ്ഷ്യന്‍ മാതാവ് മകളെ വളര്‍ത്താന്‍ 43 വര്‍ഷം പുരുഷനായി ജീവിച്ചു
ഈജിപ്ഷ്യന്‍ മാതാവ് മകളെ വളര്‍ത്താന്‍ 43 വര്‍ഷം പുരുഷനായി ജീവിച്ചു. തന്റെ മകളെ വളര്‍ത്താനാണ് സിസ അബുദാഹ് എന്ന മാതാവ് പുരുഷ വേഷം കെട്ടിയത്. ഗര്ഭിണിയായിരിക്കുബോള് ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ മാതാവ് ഇത്തരത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചത്.സ്ത്രീ എന്ന നിലയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്ന് മനസിലായി. തെരുവുകളില്‍ യാചിക്കാന്‍ താല്പര്യമില്ലാത്തതിനാല് അയഞ്ഞ വസ്ത്രം ധരിച്ച് പുരുഷന്മാരെപ്പോലെ ജീവിക്കാന്‍ തീരുമാനിച്ചു. ഇഷ്ടിക ഉണ്ടാക്കുന്ന ജോലിയും സിമന്റെ ചാക്ക് കൊണ്ട്പോകുന്ന ജോലിയും കെട്ടിട നിര്മാണജോലിയുമൊക്കെ ഇവര്‍ ചെയ്തു. തന്നെ അറിയാത്ത മറ്റൊരു ഗ്രാമത്തിലേക്ക് പോയാണ് സിസ ജോലി ചെയ്യുന്നത്. എന്നാല്‍ ഒരിക്കല്‍പോലും സമൂഹം തന്നെ തിരിച്ചറിഞ്ഞില്ലെന്ന് സിസ പറഞ്ഞു. തന്റെ പെരുമാറ്റത്തില്‍ ആരും സംശയിച്ചതുമില്ല. ജീവിക്കാനായി താന്‍ പുരുഷനായി മാറിയെന്നാണ് സിസ പറയുന്നത്. ഇക്കാര്യം പുറത്തറിഞ്ഞതോടെ മാതൃകാ മാതാവിനുള്ള അവാര്‍ഡും ഇവരെതേടിയെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha