ലിഫ്റ്റ് അപകടം: വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് യുവതി മരിച്ചു
വിവാഹത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലായിരുന്ന യുവതി അപ്രതീക്ഷിതമായുണ്ടായ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. മാലദിലെ പത്തന്വാദി സ്വദേശിനിയായ ആലിയയാണ് മരിച്ചത്.
അടുത്ത മാസം വിവാഹം ഉറപ്പിച്ചിരുന്ന ആലിയ തന്റെ വിവാഹത്തിനുള്ള മൈലാഞ്ചി ഓര്‍ഡര്‍ ചെയ്യാനായാണ് അമ്മയോടൊപ്പം അല്മുസാല്ഫയിലെ എസ്.ആര്.എ ബില്ഡിംഗിലെത്തിയത്. ഗ്രൗണ്ട് ഫ്ലോറിലെത്തിയ ലിഫ്റ്റിലേക്ക് ആദ്യം അമ്മയോട് കയറാന്‍ ആലിയ ആവശ്യപ്പെടുന്നതിനിടെ ലിഫ്റ്റിന്റെ വാതില്‍ അടയുകയായിരുന്നു. ആലിയയുടെ ശരീരം വാതിലിനിടയില്‍ കുടുങ്ങിയ നിലയില്‍ ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതോടെ യുവതിയുടെ തല ലിഫ്റ്റിന്റെ മുകള്‍ വാതിലില്‍ ഇടിച്ചു.
സംഭവം കണ്ട് പുറത്തു നിന്ന അമ്മ സഹായത്തിനായി നിലവിളിച്ചു. ലിഫ്റ്റിനകത്തുണ്ടായിരുന്നവര് അകത്തുള്ള ബട്ടണുകള്‍ അമര്‍ത്തി ലിഫ്റ്റ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഒന്നാം നിലയില്‍ നിന്നാണ് കെട്ടിടത്തിന്റെ വാച്ച്മാന് യുവതിയെ ലിഫ്റ്റിന് പുറത്തെത്തിച്ചത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. ആലിയയ്ക്ക് തലയിലും,? കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമെല്ലാം ഒന്നിലധികം മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് വിദഗ്ദ്ധന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha