‘2014 വൈ ബി 35 ആസ്റ്റ്റോയ്ഡ് ‘ഭൂമിയെ ഇടിയ്ക്കുമോ?
1000 മീറ്ററോളം വ്യാസമുള്ള ഒരു അതിഭീമന്‍ പാറക്കഷണം ഭൂമിയ്ക്കരികിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണെന്ന് നാസ അറിയിച്ചു. 23000 എംപിഎച്ച് വേഗത്തില്‍ വന്നു കൊണ്ടിരിക്കുന്ന ആ ആസ്റ്റ്റോയ്ഡിന്റെ ദിശ ഭൂമിയ്ക്കരികിലെത്തുമ്പോഴും മാറാതെയിരിക്കുകയാണെങ്കില്‍ തൊട്ടു-തൊട്ടില്ല എന്ന മട്ടില്‍ ഭൂമിയെ കടന്നു പോകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ചെറിയ പാറക്കഷണങ്ങള്‍ ബാഹ്യാകാശത്തിലൂടെ തെറിച്ചു പോകാറുള്ളത് പതിവാണെങ്കിലും ഇത്ര വലിപ്പമുള്ള ഒരു പാറക്കഷണം ഇത്ര വേഗതയോടെ കടന്നു വരുന്നത് ഭൂമിയ്ക്ക് വന്‍ ഭീഷണി തന്നെയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് ഈ അതിഭീമന്‍ ആസ്റ്റ്റോയ്ഡ് ഭൂമിയ്ക്കരികിലൂടെ കടന്നു പോകുന്നത്.
ഇപ്പോള്‍ കടന്നു വന്നു കൊണ്ടിരിക്കുന്ന ദിശയ്ക്ക് അല്പമെന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് ഭൂമിയെ ഇടിയ്ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് ഇടിയ്ക്കുന്ന ഭൂമിയുടെ ഭാഗത്തുള്ള രാജ്യങ്ങള്‍ അപ്പാടെ ഇല്ലാതാക്കപ്പെടും എന്നാണ് ശാസ്ത്രകാരന്മാര് ആശങ്കപ്പെടുന്നത്. ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ ഭൂകമ്പങ്ങള്‍, സുനാമി, കാലാവസ്ഥാമാറ്റം എന്നിവയെല്ലാം സംഭവിക്കുകയും ചെയ്യുമത്രേ. അത് ഭൂമിയെ ഇടിയ്ക്കുകയാണെങ്കില് അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ ചിതറി വീണ് ഭൂമി ജീവജാലങ്ങള്‍ക്ക് വസിക്കാന്‍ യോഗ്യമല്ലാതായി തീരുമെന്നാണ് കരുതപ്പെടുന്നത്. ഇടിയുടെ ആഘാതം ചെറുതാണെങ്കില്‍ ചില പട്ടണങ്ങള്‍ മാത്രമേ നശിപ്പിക്കപ്പെടുകയുള്ളൂവെന്നാണ് പറയുന്നത്.
ഏതായാലും ഇപ്പോള്‍ \'2014 വൈ ബി 35\' വന്നു കൊണ്ടിരിക്കുന്ന ദിശ മാറാതെയിരിക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha