Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...


ക്ഷേമപെൻഷൻ പ്രതിസന്ധി... പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്...ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.... ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം....


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍


ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യത

ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകം : മകന്റെ കൊല യാളിക്കു ശിക്ഷ കിട്ടിയെന്നറിഞ്ഞിട്ടും സന്തോഷത്തേക്കാളേറെ ദുഃഖസ്മൃതികളുമായി ഒരമ്മ!

05 MAY 2020 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

2018 മാര്‍ച്ച് ഒന്നിനു മലയാറ്റൂര്‍ കുരിശുമുടി കാനനപാതയില്‍ ആറാം സ്ഥലത്തുവച്ച് കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അമിതമദ്യപാനത്തെ തുടര്‍ന്നു ജോണിയെ കപ്യാര്‍ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഏപ്രിലില്‍ നടക്കുന്ന തിരുനാളിനു മുന്‍പ് ജോലിയില്‍ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു പ്രതി ജോണി ഫാ.സേവ്യറിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നു.

സംഭവദിവസം മലയടിവാരത്തെ തീര്‍ഥാടക കേന്ദ്രത്തില്‍നിന്നു കത്തി കൈക്കലാക്കിയ ജോണി മലയിറങ്ങിവരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം. മലയാറ്റൂര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്താണ് സാക്ഷികളെ വിസ്തരിച്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി.രമേശ് ഹാജരായി.

മകന്റെ കൊലയാളിക്കു ശിക്ഷ കിട്ടിയെന്നറിഞ്ഞിട്ടും സന്തോഷത്തേക്കാളേറെ ദുഃഖസ്മൃതികളാണ് ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മയുടെ വാക്കുകളില്‍ ഉള്ളത്. എണ്‍പതാം വയസിലെത്തിയ ആ അമ്മ മകന്റെ മരണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി.

അപ്പന്റെ ഓര്‍മദിവസം വന്നപ്പോള്‍ പറഞ്ഞു ''അമ്മ വിഷമിക്കണ്ട, എല്ലാത്തിനും ഞാനൊപ്പമുണ്ടാകും'' എന്ന്. - ഡിസംബര്‍ 27-ന് കുര്‍ബാനയൊക്കെ ചൊല്ലി പോയതാണ്. ഇടയ്ക്കിടെ വിളിക്കും. എല്ലാം സത്യത്തോടെ മാത്രം ചെയ്തിരുന്ന അച്ചനെ അവര് ഇല്ലാതാക്കിയതിന്റെ സങ്കടം മാറിയിട്ടില്ല. ഇപ്പോള്‍ ഒരു ദിവസം പോലും മകനെ ഓര്‍ക്കാതെ ഉറങ്ങാറില്ല. - ത്രേസ്യാമ്മ പറയുന്നു. 'ഇപ്പം സന്ധ്യയ്ക്ക് ദിവസവും ബൈബിളെടുത്ത് പിള്ളേര് വായിക്കുമ്പോള്‍ ഓര്‍മ വരും, തല കറങ്ങി വീഴാന്‍ പോകുന്ന പോലെ തോന്നും. ചില രാത്രി സ്വപ്നം കാണും. എവിടെനിന്നോ വിളിച്ചുണര്‍ത്തുന്നതുപോലെ..''

മകന്റെ മരണശേഷം ഇളയ മകനൊപ്പം കണ്ണൂര്‍ വെള്ളാടിലുള്ള ത്രേസ്യാമ്മ പറയുന്നു, 'അന്നേ പലരും കേസ് കൊടുക്കാന്‍ പറഞ്ഞു. ചെയ്തില്ല, ദൈവത്തിന്റെ മകനല്ലേ, ദൈവം കൊടുത്തോളും. നമ്മള്‍ ദൈവത്തെ ഉപദ്രവിച്ചിട്ടുള്ള ആളല്ല, ഉപേക്ഷിച്ചിട്ടുമില്ല, ദൈവം ചെയ്‌തോളും. കൊന്നവനെ ഞാനിതുവരെ കണ്ടിട്ടില്ല. വീട്ടില്‍ പോയി അയാളുടെ ഭാര്യയെയും മകളെയും കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും മാപ്പ് പറയാന്‍ പറഞ്ഞു. എനിക്കെന്റെ ദൈവം തന്നു, ഞാന്‍ ദൈവത്തിനു കൊടുത്തു. ദൈവം വിളിച്ചു കൊണ്ടു പോയി. പിന്നെ ഞാന്‍ കേസ് കൊടുത്താല്‍ എനിക്ക് തിരിച്ചു കിട്ടുമോ? ദൈവം തീരുമാനിക്കും. ഏത് തരത്തിലാണ് വേണ്ടതെന്ന്''!

എന്നാല്‍ സഹോദരന്‍ മനോജും സഹോദരി റോസമ്മയും പറയുന്നത് 'ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ ആള്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്തയില്‍ സന്തോഷമുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ കുറ്റവാളിയല്ല ''എന്ന ആരോപണമാണ്. ''ആരാണ് സഹോദരന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയണമെന്ന് ആഗ്രഹമുണ്ട്. എന്തിനാണ് ചെയ്തതെന്നും അറിയണം. ജോണി സ്വന്തം ഇഷ്ടപ്രകാരം മാത്രമാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ല. ഇയാളുമായി പ്രശ്‌നമുണ്ടെന്ന് അറിഞ്ഞ് ആ സാഹചര്യം ചിലര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് മനസിലായത്. ഫാ. സേവ്യര്‍ കൊലചെയ്യപ്പെടാന്‍ പോകുന്നു എന്ന് അറിയാവുന്നവര്‍ അവിടെ ഉണ്ടായിരുന്നു. ജോണി കത്തിയുമായി പോകുന്നെന്ന് വിളിച്ചു പറഞ്ഞവരുണ്ട്. അത് തടയേണ്ടവര്‍ തടഞ്ഞിരുന്നെങ്കില്‍ അങ്ങനെയൊരു സംഭവം ഉണ്ടാകില്ലായിരുന്നു.''

ഒരാള്‍ പോലും വിധി വരുന്ന വിവരം വിളിച്ചറിയിച്ചില്ല. വിധി വരുന്ന ദിവസം എറണാകുളത്ത് വരുമ്പോള്‍ മാധ്യമങ്ങളെ കാണണം, കാര്യങ്ങള്‍ പറയണം, പരാതി നല്‍കണം എന്നെല്ലാമാണ് കരുതിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം അതിനു സാധിച്ചില്ല. എന്നു കരുതി ഞങ്ങള്‍ക്ക് പരാതി ഇല്ലെന്നു വരില്ല. സത്യം എന്നായാലും പുറത്തു വരണമെന്നാണ് ആഗ്രഹം. കേസ് നടക്കുമ്പോള്‍ കോടതിയില്‍ സാക്ഷിയായി വിളിച്ചെങ്കിലും അവിടെയും ഒന്നും പറയാന്‍ അവസരം കിട്ടിയില്ല. ഒരു കാര്യം പോലും ആരും ചോദിച്ചില്ല.'' - സഹോദരന്‍ മനോജ് പോള്‍ പറഞ്ഞു. സഹോദരന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കാനിരിക്കുകയാണ്. അന്ന് പലരും പിന്തിരിപ്പിച്ചതുകൊണ്ട് പരാതിയൊന്നും കൊടുത്തില്ല. കേസിന്റെ വിധി വരുന്നതിന് കാത്തിരിക്കുകയായിരുന്നു.

''ഫാദറിന്റെ സഹോദരങ്ങളായ ഞങ്ങള്‍ അന്നന്നത്തെ ആഹാരത്തിന് കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ്. ആരോടും കലഹിച്ച് എന്തെങ്കിലും നേടാനുള്ള പ്രാപ്തിയുള്ളവരല്ല. മരണശേഷം കേസുകൊടുക്കാന്‍ പോകാന്‍ പോലും പറ്റാതിരുന്നത് അതുകൊണ്ടാണ്. പലരും പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പൈസ വീട്ടില്‍ കൊണ്ടു പോയെന്ന് പറഞ്ഞവരുണ്ട്. ഞങ്ങളെ വന്നു കാണുമായിരുന്നു എന്നല്ലാതെ തെറ്റായി ഒന്നും സഹോദരന്‍ ചെയ്തിട്ടില്ല. 25 വര്‍ഷം നല്ല നിലയില്‍ വേല ചെയ്തയാളാണ്.''

യഥാര്‍ഥ സംഭവം പുറത്തു വരാതിരിക്കാന്‍ ചിലര്‍ മനപ്പൂര്‍വം സംഘടിപ്പിച്ച കൂടിക്കാഴ്ചയാണ് പ്രതിയുടെ ഭാര്യയുമായി നടന്നതെന്നാണ് സഹോദരന്‍ പറയുന്നത്. ''അവര്‍ക്ക് ഇങ്ങോട്ടു വന്ന് സംസാരിക്കാന്‍ പേടിയാണ്. അമ്മയും നമ്മള്‍ കുറച്ചു പേരും മാത്രം അവിടെ ചെന്ന് അവരെ കണ്ട് ആശ്വസിപ്പിക്കണം എന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടാണ് അന്ന് പോയത്. അവിടെ ചെന്നപ്പോള്‍ മാത്രമാണ് അതൊരു നാടകമാണെന്ന് മനസിലായത്. അമ്മ വിദ്യാഭ്യാസം ഇല്ലാത്ത ആളാണ്. പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നല്ലാതെ ഒന്നും പറയില്ല. ഞങ്ങള്‍ക്കും ഒന്നും പറയാന്‍ സാധിക്കാതെ പോയി.

അന്ന് അമ്മയും ജോണിയുടെ ഭാര്യ ആനിയും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞതും എല്ലാം ക്ഷമിക്കാമെന്നു പറഞ്ഞതുമെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ചായിരുന്നു. ഞങ്ങള്‍ മടങ്ങിയ പിന്നാലെ ജോണിയുടെ ഭാര്യ ആനി വിഷമം കൊണ്ട് തളര്‍ന്നു വീണതും ആശുപത്രിയിലാക്കി യതുമെല്ലാം വാര്‍ത്ത കണ്ടിരുന്നു. പക്ഷെ ഇതെല്ലാം മറ്റാര്‍ക്കോ വേണ്ടിയായിരുന്നു എന്ന് മനസിലാക്കാന്‍ വൈകി. ഫാദര്‍ മരിച്ചിട്ട് രണ്ടാണ്ടു കഴിഞ്ഞു. ഒരാള്‍ പോലും വിളിച്ച് ഈ വൃദ്ധയെ ഒന്ന് ആശ്വസിപ്പിക്കാനോ കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാനോ കൂട്ടാക്കിയിട്ടില്ല.'' - റോസമ്മ പറഞ്ഞു.

ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം നേരായ വഴിക്കു തന്നെയായിരുന്നെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിഐ: സജി മാര്‍ക്കോസ് പറഞ്ഞു. ''കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു പ്രതിയുടെ ആക്രമണം. കുത്തിയ ശേഷം പരുക്കേറ്റു കിടന്ന അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ചിലര്‍ മുതിര്‍ന്നപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് 'ഇവിടെ കിടന്നു ചാകട്ടെ' എന്നായിരുന്നു പ്രതി ജോണി പറഞ്ഞത്. ഇയാള്‍ സമീപത്തെ കടയില്‍ നിന്ന് കത്തി എടുത്തു കൊണ്ടു കുത്താന്‍ വരുന്നതിന്റെ വിഡിയോയും പൊലീസിനു ലഭിച്ചിരുന്നു. അച്ചന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് മരുന്നു കഴിക്കുന്നതിനാല്‍ കുത്തേറ്റാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് രക്തം വാര്‍ന്നു മരിക്കും എന്നും പ്രതിക്ക് അറിയാമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (16 minutes ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (16 minutes ago)

ഇനി വരാൻ പോകുന്നത്...!  (22 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (31 minutes ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (36 minutes ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (45 minutes ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (50 minutes ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... 320 രൂപയുടെ കുറവ്  (1 hour ago)

ഇനി മത്സരം കടുക്കും... മഴ ചതിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്; മഴ കാരണം ഒരു പന്ത് പോലും എറിയാനായില്ല; രാജസ്ഥാന്‍ കാത്തിരിക്കണം; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത  (1 hour ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും... 19നാണ് പ്രതിഷ്ഠാ ദിനം  (1 hour ago)

കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്  (2 hours ago)

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ  (2 hours ago)

സിനിമ സംവിധായകനും സീരിയല്‍, ഡോക്യുമെന്ററി തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു...  (3 hours ago)

ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64  (3 hours ago)

Malayali Vartha Recommends