Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...

14 MAY 2024 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി. മെയ് പത്തിനാണ് സൂര്യനില്‍ വിസ്‌ഫോടനം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഭൂമിയിലേക്ക് അതിശക്തമായ തീജ്വാലകളാണ് കടന്നുവന്നത്. എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്.സൂര്യനില്‍ സജീവമായ സണ്‍സ്‌പോട്ട് രൂപപ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് സൗരജ്വാലകള്‍ പുറന്തള്ളപ്പെട്ടത്. റേഡിയോ സിഗ്നലുകളെ അടക്കമാണ് ഇത് തകരാറിലാക്കിയത്. ഭൂമിയിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍, വൈദ്യുത ഗ്രിഡുകള്‍ എന്നിവയെല്ലാം തകരാറിലായിട്ടുണ്ട്.ഞായറാഴ്ച്ച രാത്രി വളരെ സൂര്യനില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഏത് സമയവും കൂടുതല്‍ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

 

അതിശക്തമായ ഭൗമകാന്തിക സാഹചര്യങ്ങളാണ് തുടര്‍ച്ചയായി സംഭവിക്കുകയെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരധ്രുവത്തില്‍ അടക്കം വലിയ രീതിയില്‍ അറോറകളും ദൃശ്യമായിരുന്നു.എന്നാല്‍ സൂര്യന്റെ അതിശക്തമായ ജ്വാലകള്‍ ഭൂമിയെ തീവ്രമായി തന്നെ ബാധിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തുമുള്ള സാങ്കേതിക വിദ്യകളെയാണ് ഇവ താളം തെറ്റിക്കുക. പലയിടത്തും ട്രാഫിക് സിഗ്നലുകള്‍ പോലും താളം തെറ്റും. നമ്മുടെ ഉപഗ്രങ്ങളുടെ പ്രവര്‍ത്തനത്തെ പോലും ഇവ നിശ്ചലമാക്കും.കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ ഭൂമിയെ ബാധിച്ച ഏറ്റവും തീവ്രമായ സൗര കൊടുങ്കാറ്റുകളാണ് വാരാന്ത്യത്തിലെത്തിയത്. പ്ലാസ്മയും മറ്റ് ഘടകങ്ങളുമാണ് സൂര്യന്‍ വിസ്‌ഫോടന സമയത്ത് പുറന്തള്ളുക. കാരണം സൂര്യനിലെ രാസപ്രവര്‍ത്തനം ഏറ്റവും മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന സമയമാണിത്. സോളാര്‍ പീക്ക് എന്നാണ് ഇവ അറിയപ്പെടുക.

ഇവ ഭൂമി അടക്കമുള്ള ഗ്രഹങ്ങളെ തീവ്രമായി തന്നെ ബാധിക്കും. വാരാന്ത്യത്തില്‍ ഏഴോളം സൗര കൊടുങ്കാറ്റുകളാണ് ഭൂമിയില്‍ വന്നെത്തിയത്. ബ്രിട്ടനിലാകെ അറോറകളും ദൃശ്യമായിരുന്നു.. നിലവില്‍ സണ്‍സ്‌പോട്ട് എആര്‍3664 സ്‌ട്രൈക്ക് സോണില്‍ നിന്ന് മാറിയിരിക്കുകയാണ്. അതുകൊണ്ട് കുറച്ച് നാളത്തേക്ക് വിസ്‌ഫോടനങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്ടതില്ല.അതേസമയം മെയ് പതിനഞ്ചിന് ഒരുപക്ഷേ പുതിയൊരു വിസ്‌ഫോടനത്തിന് സാധ്യതയുണ്ട്. സണ്‍സ്‌പോട്ട് ഭൂമിയുമായി കാന്തികമായി ബന്ധപ്പെടുത്തി പാര്‍ക്കര്‍ സ്‌പൈര്‍ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്. ഇവിടെയാണ് പ്രോട്ടോണുകളും ഇലക്ട്രോണുകളും ഉള്ളത്. ഇത് റേഡിയേഷന്‍ കൊടുങ്കാറ്റിന് വഴിയൊരുക്കിയേക്കും.ഭൂമിയെ തേടി മറ്റൊരു അപകടം കൂടി വരാനുണ്ട്. മൂന്ന് വമ്പന്‍ ഛിന്നഗ്രഹങ്ങളാണിത്. 2024 ജെക്യു12, 2024 ജെബി2, 2024 ജെപി 10 എന്നീ ഛിന്നഗ്രഹങ്ങളാണ് ഇന്ന് ഭൂമിയിലെത്തുക. ഇവ ഭൂമിയെ ഇടിക്കില്ലെന്നാണ് നാസ പ്രവചിക്കുന്നത്.

 

പക്ഷേ ഇവ നിയര്‍ എര്‍ത്ത് ഒബജക്ടായിട്ടാണ് നാസ പരിഗണിക്കുന്നത്. അത് ഭീഷണി തന്നെയാണ്.2003 ഒക്ടോബറിൽ വീശിയടിച്ച 'ഹാലോവീൻ കൊടുങ്കാറ്റിനു ശേഷമുണ്ടായ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റാണ് ഇപ്പോഴത്തേത്. 2003 ലെ കാറ്റിൽ സ്വീഡനിലും ദക്ഷിണാഫ്രിക്കയിലും വൈദ്യുതി സൗകര്യങ്ങൾ തകരാറിലായിരുന്നു.എആര്‍ 3664 എന്നാണ് ഇപ്പോഴത്തെ ഭീമന്‍ സൗരകളങ്കത്തിന് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്. ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള ഈ കളങ്കം ഈ മാസം ആദ്യവാരം മുതലാണ് കൂടുതല്‍ വ്യക്തമാവാന്‍ തുടങ്ങിയത്.സൗരജ്വാലകളെ വലുപ്പമനുസരിച്ച് എക്‌സ് മുതല്‍ എ വരെയുള്ള അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. എക്‌സ് ക്ലാസാണ് ഇതില്‍ ഏറ്റവും ശക്തം. തൊട്ടുതാഴെയുള്ള എം ക്ലാസ് എക്സിനേക്കാള്‍ 10 മടങ്ങ് ദുര്‍ബലമാണ്. ഇതിനേക്കാള്‍ 10 തവണ ശക്തി കുറഞ്ഞതാണ് സി ക്ലാസ്. അതിന്റെ 10 മടങ്ങ് ശേഷി കുറഞ്ഞത് ബി ക്ലാസിലും അതിനേക്കാള്‍ 10 മടങ്ങ് ദുര്‍ബലമായതിനെ എ ക്ലാസിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends