Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇന്നും ഉണങ്ങാത്ത മുറിവായി 1962 ലെ ഇന്ത്യ- ചൈന യുദ്ധം ; അഭിമാനമായി മേജർ ഷെയ്ത്താൻ സിംഗ് ; വീണ്ടും അതിർത്തി കയ്യേറാൻ ചൈന  

27 MAY 2020 12:01 PM IST
മലയാളി വാര്‍ത്ത

പരമാധികാരം കാക്കാന്‍‍ യുദ്ധസന്നാഹമൊരുക്കുക, മോശം സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകുക" ഷി ജിങ് പിങ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോട് നൽകിയ ആഹ്വാനമാണിത് . ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ വന്‍തോതില്‍ കോപ്പുകൂട്ടുന്നതിനിടയിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയും ചൈനീസ് പട്ടാളത്തിന്റെ അധിപനുമായ പ്രസിഡണ്ട് ജിന്‍പിങ്ങിന്റെ ഈ ഉത്തരവ്.

അതെ വീണ്ടും ഒരു യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ എത്തി നിൽകുമ്പോൾ മറക്കരുത് ആ 1962. ഇന്ത്യയും ചൈനയും തമ്മിൽ 1962 ൽ നടന്ന , ഇപ്പോഴത്തേതിന് സമാനമായ അതിർത്തി തർക്കമാണ് അത്തരമൊരു യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളേയും നയിച്ചത്.
ഹിമാലയൻ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം എന്നും അതല്ല ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതാണ് യുദ്ധത്തിന് കാരണമായതെന്നും പറയപ്പെടുന്നു.
പുരാതന ഭരണവ്യവസ്ഥയിലെ രാജഭരണ കാലഘട്ടങ്ങളിൽ പോലും ഉറ്റ സുഹൃത്തുക്കളായിരുന്ന ഈ രണ്ടു രാജ്യങ്ങൾ അല്ലെങ്കിൽ ഈ രണ്ടു സംസ്കാരങ്ങൾ എങ്ങനെയാണ് സ്വാതന്ത്ര്യം നേടി ആധുനികലോകത്തിന്റെ വെളിച്ചത്തിലേക്കിറങ്ങി പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്നും ഉണങ്ങാത്ത മുറിവുകൾ പരസ്പരം സമ്മാനിച്ച ഒരു യുദ്ധത്തിലേക്കെത്തിയത് ?കിഴക്കൻ മേഖലയിൽ മക്മോഹൻ രേഖയാണ് (അരുണാചൽ പ്രദേശ് ബോർഡർ ) പ്രധാനപ്പെട്ട കുഴപ്പക്കാരനായ ഇന്ത്യ ചൈന അതിര്ത്തി.
കിഴക്കൻ അതിർത്തി സുസ്ഥിരമാക്കിയ ഇന്ത്യ അടുത്തപടിയായി സംശയങ്ങൾക്കതീതമായി ഒരു പൂർണ്ണമായ മാപ്പ് തയ്യാറാക്കാനും തർക്കപ്രദർശങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഇത് പ്രകാരം 1954ൽ സർവ്വേ ഓഫ്‌ ഇന്ത്യ നാം ഇന്ന് കാണുന്നതരത്തിൽ അതിർത്തികൾ നിര്ണയിച്ചുകൊണ്ടുള്ള ഒരു മാപ്പ് തയ്യാറാക്കുകയും ചെയ്തു.ഇതിന് മുൻപ് ഇന്ത്യ ഗവന്മെന്റ് പുറത്തിറക്കിയ മാപ്പിൽ കിഴക്കൻ മേഘലയിൽ മക്മോഹൻ രേഖ വരച്ചിരുന്നെങ്കിലും അതിർത്തി അടയാളപ്പെടുത്തിയിട്ടില്ല എന്ന് കാണിച്ചിരുന്നു അതുപോലെ പടിഞ്ഞാറും മദ്ധ്യഭാഗത്തും അതിർത്തിരേഖ വരക്കുന്നതിനു പകരം വർണ്ണവ്യത്യാസം വരുത്തി അതിർത്തിനിര്ണയിച്ചിട്ടില്ല എന്നെഴുതി. എന്നാൽ പുതിയ മാപ്പിൽ കിഴക്കൻ ബോർഡറിന് പുറമേ മദ്ധ്യഭാഗവും പടിഞ്ഞാറും വ്യക്തമായി വേർതിരിച്ചു കാണിച്ചു ഇതിൽചൈനയും അവരുടേതെന്ന് അവകാശപ്പെടുന്ന അക്‌സായിചിന് പ്രദേശവും പെട്ടിരുന്നു. ലഡാക്കിനും ചൈനക്കും ഇടയിലുള്ള അതിർത്തി ഒരിക്കൽപോലും ഔപചാരികമായി അളന്ന് തിരിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ഇന്ത്യ ഏകപക്ഷീയമായി ഇങ്ങനെ ഒരു അതിർത്തി നിർണ്ണയം നടത്തിയത് ചൈനയെ ചൊടിപ്പിക്കാൻ പോന്ന ഒരു വീഴ്ചയാണെന്ന്‌ നിസ്സംശയം പറയാം.
അക്‌സായി ചിന് ചൈനയ്ക്കു നൽകിക്കൊണ്ട് ജമ്മു കശ്മീർ ഭൂപടത്തിൽ എന്ത് മാറ്റം വരുത്തിയാലും അത് കശ്മീർ വിഷയത്തിൽ uno യിൽ പരിഗണനയുള്ള ഇന്ത്യ പാക് കേസിനെ പ്രതികൂലമായി ബാധിക്കാനും കേസിൽ ഇന്ത്യൻ വാദങ്ങൾ ദുര്ബലമാകാനും സാധ്യത ഉള്ളതിനാൽ ആണ് നെഹ്‌റു ഇത്തരം ഒരു തീരുമാനത്തിലെത്തിയത് എന്ന് പറയപ്പെടുന്നുണ്ട്. ഏതായാലും നിയമപരമായി വ്യക്തമായ പിൻബലമില്ലാതെ നിർമിച്ച ഈ മാപ്പ് ആണ് ഇന്ത്യ – ചൈന യുദ്ധത്തിലേക്കുനയിച്ച ആദ്യത്തെ ചവിട്ടുപടി .


മാപ്പ് നിശ്ചയിക്കപ്പെട്ടതോടെ അതിർത്തിയിൽ ഉടനീളം ഇന്ത്യ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു ‌. അതോടെ അസ്വാരസ്യങ്ങളും. ഇന്ത്യൻ പട്ടാളം അതിർത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയെന്ന ചൈനയുടെ പരാതികൾ ആരംഭിച്ചു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചെക്പോസ്റ്റുകൾ അതിർത്തിയിൽനിന്നും വളരെ ഉള്ളിലായിരുന്നു സ്ഥാപിച്ചിരുന്നത് എന്നതിനാൽ ഇവിടങ്ങളിൽ പ്രശ്നങ്ങൾ കുറവായിരുന്നു. പരാതികൾ മിക്കവയും മധ്യമേഖലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിർത്തിരേഖകടന്നു പോകുന്ന പാതകളും ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങളും പോലും തങ്ങളുടെ ഭൂമിയിലാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടുവെങ്കിലും ഇവയിൽ പലതും നയതന്ത്ര തലത്തിൽ പ്രതിഷേധക്കുറിപ്പുകൾ കൈമാറിയതോടെ അവസാനിക്കുകയും ചെയ്തു.


സാഹചര്യങ്ങൾ ഇങ്ങനെ നിലനിൽക്കുന്ന സമയത്താണ് അക്‌സായി ചിന്നിൽ ചൈന നടത്തുന്ന റോഡ് നിർമ്മാണത്തെക്കുറിച്ചു ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിക്കുന്നത്. വർഷങ്ങളോളം സമയം എടുത്തു ചൈന നടത്തിയ ഈ വലിയ റോഡിന്റെ നിര്മാണപ്രവർത്തനങ്ങളെക്കുറിച്ചു ടിബറ്റിലെ ഇന്ത്യൻ ട്രേഡ് ഏജന്റ് 1955ൽ തന്നെ ഇന്ത്യൻ ഗവണ്മെന്റിനെ അറിയിച്ചിരുന്നെങ്കിലും വിദേശകാര്യവകുപ്പ് അത് അവഗണിക്കുകയായിരുന്നു. അതിനുശേഷം 1957 സെപ്റ്റംബറിൽ ഈ റോഡിന്റെ പണി പൂർത്തിയായ വാർത്ത‍ ചൈനീസ് പത്രങ്ങളിൽ വന്നപ്പോഴാണ് ഇന്ത്യൻ ഭൂപടത്തിനുള്ളിൽ നടന്ന ഇത്രയും ദീർഘമായ ഒരു പ്രവൃത്തിയെക്കുറിച്ചു ഗവന്മെന്റ് അറിയുന്നത് തന്നെ.

വാർത്ത‍ അറിഞ്ഞ ശേഷവും റോഡിന്റെ സ്ഥാനവും മറ്റു വിവരങ്ങളും പരിശോധിക്കുന്നതിന് രണ്ടു റോന്തുചുറ്റൽ സംഘങ്ങളെ അയക്കാൻ ഇന്ത്യക്ക് സാധിക്കുന്നത് ഒരു വര്ഷത്തിനു ശേഷം 1958 സെപ്റ്റംബറിൽ ആണ്. ഇതിൽ ഒരു സംഘം പരിശോധന പൂർത്തിയാക്കി മടങ്ങിവന്നു ഇന്ത്യയുടേതെന്നവകാശപ്പെടുന്ന സ്ഥലത്തുകൂടെയാണ് റോഡ് കടന്നുപോകുന്നത് എന്ന് സ്ഥിരീകരിച്ചു. പക്ഷേ രണ്ടാമത്തെ സംഘത്തെ ചൈനീസ്‌ പട്ടാളം തടഞ്ഞുവച്ചു. വിദേശ കാര്യമന്ത്രാലയം ഇടപെട്ടതിനുശേഷമാണ് അവരെ വിട്ടയച്ചത്.


1958 ജൂലായിൽ ചൈന പ്രസിദ്ധീകരിച്ച ഭൂപടത്തിൽ അക്‌സായി ചിന്നിനു പുറമേ നോർത്ത് ഈസ്റ്റിലെയും ഭൂട്ടാനിലെയും അന്നത്തെ ഉത്തർപ്രദേശിലെയും കുറേ പ്രദേശങ്ങൾ അവരുടേതായി കാണിച്ചു. ആ ഭൂപടപ്രകാരം കാശ്മീരിൽ അതിർത്തി അക്‌സായിചിന് കടന്നു ലഡാക്കിലെ കുറേ അധികം സ്ഥലങ്ങളും ചൈനയുടെ അധീനതയിലായിരുന്നു.ഭൂപടത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു ഇന്ത്യ കത്തയച്ചപ്പോൾ ചൈന പറഞ്ഞ മറുപടി ഈ ഭാഗങ്ങളിൽ കൂടിയാലോചനകൾ നടത്തുകയും അതിർത്തി വീണ്ടും സർവ്വേ നടത്തുകയും ചെയ്തശേഷം അതിർത്തി രേഖപ്പെടുത്താൻ ഉള്ള പുതിയ രീതി കണ്ടെത്താം എന്നതായിരുന്നു. അതായത് ഇന്നത്തെ ഉത്തരാഖഡ് അടക്കമുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ ഭരണത്തിലുള്ള പ്രദേശങ്ങൾ ഇന്ത്യയുടേതാണോ എന്ന് ചൈനയുമായി ചർച്ചചെയ്തു സർവ്വേ നടത്തി തീരുമാനിക്കാം എന്ന് സാരം.

ഈ മറുപടി ഇന്ത്യൻ വിദേശകാര്യവകുപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ നെഹ്‌റു തന്റെ ഉത്കണ്ഠകൾ വിശദീകരിച്ചുകൊണ്ട് തികച്ചും സൗഹാർദ്ദപൂർണ്ണമായി ചൈനീസ്‌ പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചു. ഇതിനിടെ ദലൈലാമ ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുകയും ഇന്ത്യ ലാമക്ക് അഭയം നല്കുകയും ചെയ്തു.


1959 മുതൽ രണ്ടു രാഷ്ട്രങ്ങളിലെയും സായുധസേനകൾ പരസ്പരം സംഘട്ടനത്തിൽ ഏർപ്പെട്ടു തുടങ്ങി. സെപ്റ്റംബെർ മാസം ലോങ്‌ജൂവിൽ നിലയുറപ്പിച്ചിരുന്ന ആസ്സാം റൈഫിൾസിന്റെ ചെറിയ സംഘത്തെ ഇരുന്നൂറോളം വരുന്ന ചൈനീസ്‌ സായുധ സൈന്യം പിറകോട്ടു സാംബ പാലത്തിലേക്ക് തള്ളിമാറ്റി ഈ പാലമാണ് അതിർത്തിയെന്നും അതിനപ്പുറം ചൈന ഭൂമിയാണെന്നും അവകാശപ്പെട്ടു തികച്ചും സംഘർഷഭരിതമായ അന്തരീക്ഷം ആയിരുന്നെങ്കിലും അവിടെ വെടിവപ്പ് നടന്നില്ല.എന്നാൽ 1959 സെപ്റ്റംബറിൽ ചൗ എഴുതിയ പരുഷമായ ഭാഷയിലുള്ള കത്തിൽ ജനുവരിയിൽ അദ്ദേഹം വാഗ്ദാനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായി മക്മോഹൻ രേഖയിൽ പോലും ഒരു അനുരഞ്ജനത്തിനുള്ള സാധ്യത ഇല്ലാതാക്കി.

1 960 ൽ ചൈന പുതുതായി പുറത്തിറക്കിയ ചൈനീസ്‌ ഭൂപടത്തിലും 56ലെ മാപ്പിലേക്കാൾ കുറച്ചു അധികം ഭാഗങ്ങൾ പടിഞ്ഞാറോട്ട് ചേർത്തു വരച്ചിരുന്നു.ചൈന തർക്കപ്രദേശത്ത് മുന്നോട്ടു കയറി മിലിട്ടറി പോസ്റ്റുകൾ സ്ഥാപിക്കുന്നു എന്ന വിവരം ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തതോടെ ചൈനീസ്‌ നടപടികളെ ചെറുക്കുന്നതിന് ഒരു മറു നടപടിയിലേക്ക് നീങ്ങാൻ ഇന്ത്യയും പ്രേരിപ്പിക്കപ്പെട്ടു.മുന്നേറ്റനയം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നയത്തിന്റെ പരിണിതഫലമായുള്ള തർക്കങ്ങളും ഏറ്റുമുട്ടലുകളും ആ ശരൽക്കാലത്തെ ചോരക്കളമാക്കിയ ഒരു മാസം നീണ്ടു നിന്ന യുദ്ധത്തിലേക്കു നയിച്ചു.

ഷൈത്താൻ സിംഗിന്റെ നേതൃത്വത്തിലുള്ള 112പേരുള്ള 13കുമയൂൺ ബറ്റാലിയന്റെ C കമ്പനി ആയിരുന്നു. കയ്യിലെ ആയുധത്തേക്കാൾ ഉപരി മനക്കരുത്തിന്റെ ബലത്തിൽ പൊരുതിയ ഇവിടുത്തെ ധീരജവാന്മാർ ചൈനീസ്‌ ഭാഗത്തു അഞ്ഞൂറിനും ആയിരത്തിനും ഇടക്ക് ആൾനാശമുണ്ടാക്കി. ഒടുവിൽ ആക്രമണം കെട്ടടങ്ങുമ്പോൾ 112 അംഗ കമ്പനിയിൽ അവശേഷിച്ചിരുന്നത് കേവലം 14 ജവാന്മാരായിരുന്നു. ചൈന യുദ്ധമെന്ന കറുത്ത അധ്യായത്തിനിടയിലും ഇന്ത്യൻ ആർമിയുടെ ചരിത്രത്തിന് പൊൻതൂവലായ ഈ പ്രതിരോധത്തിന് നേതൃത്വം നൽകിയ മേജർ ഷെയ്ത്താൻ സിംഗിന്റെ മൃതദേഹം കണ്ടെടുത്തത് തന്റെ മെഷീൻ ഗണ് നെഞ്ചോടു ചേർത്തു പിടിച്ച നിലയിലായിരുന്നു. ഈ വീര്യത്തിനു മുന്നിൽ ശിരസ്സുകുനിച്ചുകൊണ്ടാകണം ഇവിടുത്തെ പട്ടാളക്കാരുടെ മൃതദേഹങ്ങളെ ചൈനീസ്‌ പട്ടാളക്കാർ ഷീറ്റ് കൊണ്ടു മൂടി ഷീറ്റ് ബയണറ്റ് കൊണ്ട് ഉറപ്പിച്ചു നിർത്തിയിരുന്നു. രാജസ്ഥാനിലെ ഇദ്ദേഹത്തിന്റെ ജന്മനാടായ ബൻസാർ ഇന്നറിയപ്പെടുന്നത് ഷെയ്ത്താൻ നഗർ എന്നാണ്.
ഈ പട്ടാളക്കാരുടെ ജീവത്യാഗം വെറുതെയായില്ല ചൂശൂൽ ഗ്രാമത്തിലെ ഇന്ത്യൻ സൈനിക താവളങ്ങൾക്കൊന്നും നേരെ പിന്നീടൊരാക്രമണത്തിനു മുതിരാതെ ചൈനീസ്‌ സേന പിൻവലിഞ്ഞു.1962നവംബർ 21 ന് വെടിനിർത്തൽ പ്രഖ്യാപിച്ചതായി പീക്കിങ് റേഡിയോയിലൂടെ ചൈന ഏകപക്ഷീയമായി പ്രഖ്യാപിച്ചു. അങ്ങനെ ആ യുദ്ധം അവസാനിച്ചു പക്ഷേ അതെ അതിർത്തി പ്രശ്നനങ്ങളിലൂടെ ,അന്നത്തെ അതെ നിലപാടിലൂടെ ചൈന വീണ്ടും പ്രകോപങ്ങൾ സൃഷ്ടിക്കുകയാണ്.. യുദ്ധ സാധ്യതക്കാവീണ്ടും അതൃത്തി കയ്യേറാൻ ചൈന യി കോപ്പു കൂട്ടുകയാണ് ..അതെ ; ചരിത്രം ആവർത്തിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (42 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (44 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends