Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...


തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

ഒ.രാജഗോപാല്‍ ആര്‍ക്കൊപ്പം? കേന്ദ്രസര്‍ക്കാരിനെതിരായ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല; സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് വീണ്ടും തലവേദന; അവിശ്വാസ പ്രമേയത്തിലും നിലപാട് ഇതുതന്നെ

24 AUGUST 2020 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കേരളത്തിലെ ഒരെ ഒരു ബി.ജെ.പി എം.എല്‍.എ ആണ് ഒ. രാജഗോപാല്‍. അതും ബി.ജെ.പിയുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാലിലൂടെ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നത്. എന്നാല്‍ മുതിര്‍ന്ന ഈ നേതാവിന്റെ നിലപാടുകള്‍ പിന്നീട് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിനും എന്തിനേറെ പറയുന്ന ദേശീയ നേതൃത്വത്തിനു പോലും തലവേദനയാകുകയാണ്. മുമ്പ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ സഭയിലെ ഏക ബിജെപി എംഎല്‍എയായ രാജഗോപാല്‍ എതിര്‍ത്ത് വോട്ടു ചെയ്യാത്തത് വിവാദമായിരുന്നു. ഒ. രാജഗോപാലിന്റെ നിലപാട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്ന വിഷയത്തില്‍ പോലും അനുകൂല നിലപാട് ഒരിക്കല്‍ ഒ.രാജഗോപാല്‍ സ്വീകരിച്ചിരുന്നു. ഇത് സി.പി.എമ്മും കോണ്‍ഗ്രസും ആയുധമാക്കുകയും ചെയ്തു. ഇതാ ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്ന പ്രമേയം ഒ. രാജഗോപാലിന്റെ നിലപാട് ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുകയാണ്.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ നിയമസഭാ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. അദാനിയുമായി ബന്ധമുള്ള കമ്പനിക്ക് തന്നെ ടെണ്ടര്‍ നടപടികളുടെ കണ്‍സെള്‍ട്ടന്‍സിയായി നിയമിച്ചതില്‍ പ്രതിപക്ഷത്തിന് എതിര്‍ അഭിപ്രായമുണ്ടായിരുന്നുവെങ്കിലും വിമാനത്താവളം അദാനിക്കു നല്‍കുന്നതില്‍ സര്‍ക്കാരിനൊപ്പമാണ് പ്രതിപക്ഷം നിന്നത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിനെതിരായ പ്രമേയത്തെ അനുകൂലിക്കാനോ എതിക്കാനോ ഒ. രാജഗോപാല്‍ തയ്യാറായില്ല. വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമാണ് ബിജെപി സംസ്ഥാന ഘടകം. അക്കാരണത്താല്‍ രാജഗോപാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയത്തെ എതിര്‍ക്കേണ്ടതാണ്. രാജഗോപാല്‍ എതിര്‍ക്കാത്തതിനാല്‍, ഐകകണ്‌ഠ്യേന പാസായെന്ന നിലയിലാകും പ്രമേയം രാഷ്ട്രപതിയുടെ മുന്നിലെത്തുക.

എന്നാല്‍ രാജഗോപാല്‍ എതിര്‍സ്വരം ഉയര്‍ത്തിയെന്നാണ് ബി.ജെ.പി നേതൃത്വം വാദിക്കുന്നത്. ഇത് ഉന്നയിച്ച് സഭക്ക് പുറത്ത് അവര്‍ പ്രതിഷേധവും നടത്തി. എന്നിരുന്നാലും രാജഗോപാലിന്റെ നടപടിയെ വെള്ളപുശാന്‍ അവര്‍ക്ക് സാധിക്കുകയില്ല. ഇത്തരം സമര പരിപാടികളിലൂടെ പ്രമേയത്തെ രാജഗോപാല്‍ എതിര്‍ത്തുവെന്ന് വരുത്തനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അല്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും ചോദ്യം ഉയരും. അതെ സമയം പ്രതിപക്ഷം എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ വ്യക്തമാക്കി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുനിന്ന് ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. യുവാക്കള്‍ക്ക് തൊഴിലില്ല. കേരളത്തില്‍ കൂടുതല്‍ വ്യവസായം വരണമെന്നും രാജഗോപാല്‍ പറഞ്ഞു. ഇത് എല്‍.ഡി.എഫിനെ പിന്തുണക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. കേന്ദ്ര എജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് പറയുമ്പോള്‍ അതിന് പിന്തുണക്കുന്നതിന്റെ ഭാഗമായി അവിശ്വാസ പ്രമേയയത്തെ അനുകൂലിക്കേണ്ട ബാധ്യത ബി.ജെ.പി എം.എല്‍.എക്കുണ്ട്. ഇതിലും വ്യത്യസ്തമായ നിലപാടാണ് രാജഗോപാല്‍ സ്വീകരിച്ചത്.

രാജഗോപാലിന്റെ നിയമസഭയിലെ നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ നേരത്തെയും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. മുമ്പ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ എതിര്‍ത്ത് വോട്ടു ചെയ്യാത്തത് വിവാദമായപ്പോള്‍ അതിനെ ന്യായികരിക്കാന്‍ രാജഗോപാല്‍ പറഞ്ഞത് 139പേരും അനുകൂലിക്കുമ്പോള്‍ ഒരാളുടെ എതിര്‍പ്പിനു പ്രസക്തിയില്ലയെന്നായിരുന്നു. എന്നാല്‍ ബി.ജെ.പി എന്ന പാര്‍ട്ടി തന്നെ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിരുദ്ധമായിയുള്ളതാണെന്ന സത്യം പലപ്പോഴും ബി.ജെ.പി എം.എല്‍.എ മാറന്നു പോകുന്നു. പൗരത്വ ബില്ല് വിഷയത്തില്‍ എന്ന് കേന്ദ്ര നേതൃത്വത്തിന് വരെ ഒ.രാജഗോപാലിന്റെ നിലപാട് വെല്ലുവിളിയായി. കേന്ദ്രമന്ത്രിയായ വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി തന്നെ ബി.ജെ.പി നിലപാട് പിന്നീട് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DPR-ന് അംഗീകാരമായി  (7 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (25 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (49 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (53 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (2 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (3 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (3 hours ago)

Malayali Vartha Recommends