Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

അമ്മയെ കുറിച്ച് ഒരു ഐ എ എസ് ഓഫീസറുടെ കുറിപ്പ്... തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നാറുണ്ട്!

25 AUGUST 2020 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മലയാളിയായ ഐഎഎസ് ഓഫീസര്‍ സരയു മോഹനചന്ദ്രന്‍ ജീവിതത്തില്‍ തനിക്കായി ഓടിയ അമ്മയെ കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. മക്കള്‍ കാരണം അമ്മ അര്‍ഹിച്ചിരുന്ന പൊതു ജീവിതം അമ്മയ്ക്ക് കിട്ടാതെ പോയിട്ടുണ്ടെന്ന് തിരിച്ചറിയുന്നതായി സമ്മതിക്കുന്ന കുറിപ്പില്‍ അമ്മയ്ക്ക് ഒരു രണ്ടാമൂഴത്തിന് അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.


സരയുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

കാലുവേദന അമ്മയെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് മൂന്ന് വര്‍ഷമായി. ഏതൊരു അമ്മമാരുടെയും അസുഖത്തെ പോലെ അമ്മയുടെ കാലു വേദനയും എല്ലാ ഉത്തരവാദിത്തങ്ങളും ഒരു മുടക്കവും ഇല്ലാതെ അമ്മ നിറവേറ്റുന്നത് നോക്കിക്കൊണ്ട് അമ്മയുടെ സന്തത സഹചാരിയായി തീര്‍ന്നു.. കാത്സ്യം ഗുളികകള്‍ കഴിച്ചും കുഴമ്ബ് തേച്ചും അമ്മ ഓടി നടന്നു പണികള്‍ ചെയ്തു.. അപ്പയുടെ അണുകിട തെറ്റാതെയുള്ള ഭക്ഷണശീലങ്ങള്‍ക്കും അമ്മ കഴിഞ്ഞ ആഴ്ച വരെ ഭംഗം വരുത്തിയില്ല.. പേരക്കുട്ടിയുടെ വികൃതികളും ഓണ്‍ലൈന്‍ ക്ലാസ്സുകളും ഒക്കെ ആയി പോകുമ്ബോഴാണ് സഹിക്കാനാകാത്ത വിധം കാലു വേദന കൂടുന്നത്... കോവിഡിനെ പേടിച്ച് ആശുപത്രിയില്‍ പോവുന്നത് മാറ്റി വെക്കാന്‍ നോക്കിയെങ്കിലും മുട്ടുവേദന വിടുന്ന മട്ടില്ല..

വീട്ടു ജോലിയില്‍ സഹായിക്കാന്‍ ചേച്ചി ഓടി എത്തി. കുഞ്ഞേച്ചി അമ്മയെയും കൊണ്ട് അമൃത ആശുപത്രിയില്‍ ഡോക്ടറുടെ അടുത്ത് പോയി.. ഞങ്ങള്‍ക്ക് വേണ്ടി ഓടി ഓടി നാല്‍പത് ശതമാനം തേഞ്ഞു തീര്‍ന്നിട്ടുണ്ട് രണ്ട് മുട്ടും.. അതിന്റെ വേദനയാണ്.. രാത്രിയില്‍ ഉറങ്ങാന്‍ പറ്റാത്തതും അതൊക്കെ കൊണ്ട് തന്നെ.. മുട്ട് മാറ്റി വെക്കല്‍ ശസ്ത്രക്രിയ ആണ് നിരന്തര പരിഹാരം. കോവിഡ് സാഹചര്യം ആയതു കൊണ്ട് ഒരു ഇടക്കാല ആശ്വാസത്തിന് വേണ്ടി ഇഞ്ചക്ഷന്‍ കൊടുത്ത് ഡോക്ടര്‍ പറഞ്ഞയച്ചു..

ഈ കാലുകള്‍ തേഞ്ഞു തീര്‍ന്നത് മുഴുവന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ്.. രാവിലെ പത്രം വായിക്കാന്‍ തുടങ്ങുന്ന അപ്പക്ക് കട്ടന്‍ ചായ കൊടുത്ത് കൊണ്ടാണ് കഴിഞ്ഞ 40 വര്‍ഷങ്ങളായി അമ്മയുടെ ദിവസം ആരംഭിക്കുന്നത്.. പിന്നെ ഒരു യന്ത്രത്തിന് സ്വിച്ച് ഇട്ടത് പോലെയാണ്. കറിക്ക് അരിയാനും വെള്ളം ചൂടാക്കാനും മുറ്റമടിക്കാനും ഞങ്ങളും കൂടിയിട്ടുണ്ട്.. എങ്കിലും ജോലിക്ക് സമയത്ത് എത്തിച്ചേരാന്‍ അമ്മ പത്തു നൂറു കൈകൊണ്ട് തന്നെ ജോലി എടുക്കേണ്ടി വന്നിരുന്നു... എറണാകുത്തുനിന്ന് എല്ലാ ട്രാഫിക് ജാമും കഴിഞ്ഞ്, ആറ്റ് നോറ്റ് വരുന്ന പൂക്കാട്ടുപടി ബസില്‍ കേറി അമ്മ ഒരു തിരിച്ചു വരവുണ്ട്. കയ്യില്‍ ഇന്നേക്ക് ചെയ്ത് തീര്‍ക്കാന്‍ പറ്റാതെ പോയ ഫയലുകള്‍ നിറഞ്ഞ ഒരു വലിയ ബാഗും ഉണ്ടാവും... ബസ് സ്റ്റോപ്പില്‍ ഇറങ്ങി വീടെത്തുന്നത് വരെ എല്ലാ അയല്‍ക്കാരോടും സൊറ പറഞ്ഞിട്ടാവും വരവ്..

വീട്ടിലെത്തിയാല്‍ പിന്നെ വീണ്ടും അടുക്കളയിലേക്ക്... അടുക്കള പണിയൊക്കെ തീര്‍ത്തിട്ട് ടാലി ആവാത്ത കണക്കും വെച്ച് ഇരിപ്പാണ്..
ഇതിനിടയില്‍ അമ്മയെയും ഏറ്റവും ശല്യം ചെയ്തിട്ടുള്ളത് ഞാന്‍ ആവാനാണ് വഴി.. 40 ശതമാനത്തില്‍ പകുതിയില്‍ കൂടുതല്‍ തേഞ്ഞു തീര്‍ന്നത് എനിക്ക് വേണ്ടി തന്നെയാവണം... ചെറിയ കുട്ടി ആവുമ്ബോള്‍ ഇടവിട്ട് വരുന്ന പനി ആയിരുന്നു പ്രശ്നക്കാരന്‍.. എന്നിട്ടും ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അമ്മ എല്‍എല്‍ബി ക്ക് ചേരുന്നത്... അപ്പര്‍ പ്രൈമറി ക്ലാസുകളിലേക് എത്തിയപ്പോഴേക്കും അപ്പ വിളിക്കുന്നത് പോലെ ഞാന്‍ ഒരു ക്വിസ് തൊഴിലാളി ആയി മാറിയിട്ടുണ്ടായിരുന്നു... ഓരോ ദിവസവും ഓരോ സ്‌കൂളില്‍ എന്നെ മല്‍സരത്തിന് കൊണ്ട് പോയി ആക്കിയിട്ട് ഒരു ഓട്ടമുണ്ട് അമ്മ.. വൈകുന്നേരങ്ങളില്‍ ഞാന്‍ പറയുന്ന പുസ്തകങ്ങള്‍ എത്ര തപ്പി നടന്നിട്ടായാലും അമ്മ വാങ്ങി കൊണ്ട് തന്നിരിക്കും..

ചേച്ചിക്കും കുഞ്ഞേച്ചിക്കും കുഞ്ഞുങ്ങള്‍ ഉണ്ടായപ്പോള്‍ സഹായത്തിന് ഒരാളെ പോലും വെക്കാതെ അമ്മ എല്ലാം സ്വയം ചെയ്തു.. ഞാന്‍ ഐഎഎസിന് തയ്യാറെടുക്കുന്ന സമയം. എന്നില്‍ വിശ്വസിച്ചത് അമ്മ മാത്രമാണ്.. മോക്ക് ടെസ്റ്റ് എഴുതുമ്ബോള്‍ കുത്തനെ താഴേക്ക് പോവുന്ന മാര്‍ക്കും എവിടെയും എത്താത്ത സിലബസും ഓര്‍ത്ത് ഞാന്‍ തകര്‍ന്നു പോവുമ്ബോള്‍ ഒക്കെയും അമ്മ എന്റെ കൂടെ നിന്നു.. നിനക്ക് കിട്ടിയില്ലെങ്കില്‍ വേറെ ആര്‍ക്ക് കിട്ടാനാണ് എന്ന് ആശ്വസിപ്പിച്ചു കൊണ്ട്.. എനിക്ക് വേണ്ട യോജനയും കുരുക്ഷേത്രയും ഞാന്‍ പറയുന്ന മാഗസിനുകള്‍ ഒക്കെയും അമ്മ ജോലി കഴിഞ്ഞ് വരുമ്ബോള്‍ വാങ്ങിക്കൊണ്ട് വന്നു..

ഞാന്‍ സര്‍വീസില്‍ കയറിയിട്ടും അമ്മക്ക് ജോലി കുറഞ്ഞിട്ടില്ല.. അടിക്കടി വരുന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ക്ക് ഒപ്പം അമ്മയും ഓടിയെത്തും... എന്റെ സാധങ്ങള്‍ ഉടയാതെ പൊതിഞ്ഞു കെട്ടി അടുത്ത ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍. അവിടെ ഒരു വീടും അടുക്കളയും ഒക്കെ ഒരുക്കി, വീട്ടില്‍ സഹായത്തിന് നില്‍ക്കുന്നവര്‍ക്ക് എന്റെ ഇഷ്ട വിഭവങ്ങളും പഠിപ്പിച്ചു കൊടുത്ത് അമ്മ മടങ്ങും..

ഇത്രയും വര്‍ഷങ്ങള്‍ ഞങ്ങളെ വളര്‍ത്തിയും വലുതാക്കിയും രണ്ട് ബസ് സ്റ്റോപ്പ് അധികം നടന്നും അമ്മ അപ്പയ്ക്ക് കൂട്ടായി നടന്നു.. ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ചും അമ്മ വീട്ടിലും ഓഫീസിലും ഓടി നടന്നു ജോലികള്‍ തീര്‍ത്തു... വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് മലബാര്‍ രുചിയില്‍ വിഭവങ്ങളൊരുക്കി... അതിനിടക്ക് അപ്പുറത്തെ വീട്ടിലെ പത്മാവതി അമ്മാമ്മക്ക് മരുന്ന് വാങ്ങി കൊടുക്കാനും അവര്‍ക്ക് മുറിവില്‍ മരുന്ന് വെച്ച് കൊടുക്കാനും അമ്മ മറന്നിട്ടില്ല..

ഇപ്പൊള്‍ വിരമിച്ചതിന് ശേഷം ഒട്ടും വൈകാതെ വക്കീല്‍ ആയി എന്‍ റോള്‍ ചെയ്ത് അമ്മ ഞങ്ങളെയും ഞെട്ടിച്ചു.. തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നാറുണ്ട്... കോളേജ് യൂണിയന്റെ അംഗമായിരുന്ന ഒരാളാണ്... മനോഹരമായ ഭാഷയില്‍ എഴുതിയിരുന്ന ആളാണ്.. ഞങ്ങള്‍ കാരണം അമ്മ അര്‍ഹിച്ചിരുന്ന പൊതു ജീവിതം അമ്മയ്ക്ക് കിട്ടാതെ പോയിട്ടുണ്ട്.. അമ്മ എഴുതേണ്ടി ഇരുന്ന നല്ലെഴുത്തുകള്‍ എത്രയോ ഇല്ലാതെയായി പോയിട്ടുണ്ട്... പുസ്തകം വായിക്കാത്തതിന് അപ്പ കളിയാക്കുമ്ബോള്‍ കൂടെ ചിരിക്കരുതായിരുന്നു എന്ന് ഇപ്പോള്‍ എനിക്ക് തിരിച്ചറിവ് വന്നിട്ടുണ്ട്... അമ്മ വായിക്കാതെ ഇരുന്നത് ഞങ്ങള്‍ക്ക് കൂടുതല്‍ വായിക്കാന്‍ വേണ്ടി ആയിരുന്നു എന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുമുണ്ട്.. കാലു വേദന ഒക്കെ മാറി അമ്മ മിടുക്കി ആയി വരട്ടെ... ഗൗണ്‍ ഒക്കെ ഇട്ടു പ്രാക്ടീസ് ചെയ്യാന്‍.. ഇത് വരെ എഴുതാതെ പോയ വിപ്ലവ പ്രണയത്തെ പറ്റിയും ജീവിതത്തെ പറ്റിയും എഴുതാന്‍... ഒരു ഇലക്ഷനില്‍ കൂടി മല്‍സരിക്കാന്‍..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി എൻ എ പരിശോധന ഉടൻ  (39 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (42 minutes ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (44 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (46 minutes ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (1 hour ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (1 hour ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (2 hours ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (2 hours ago)

Malayali Vartha Recommends