Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

പാകിസ്ഥാന് യുദ്ധകപ്പല്‍ നല്‍കി ചൈന; ലക്ഷ്യം ഇന്ത്യക്കെതിരെ യുദ്ധം നടത്താനോ? നേരിടാനൊരുങ്ങി ഇന്ത്യ; ഒരു ബില്യണ്‍ ഡോളര്‍ ചൈന പാകിസ്ഥാന് നല്‍കി; ചൈന ഒരു കുടില രാഷ്ട്രം; ചൈന ഒരുങ്ങുന്നത് പാകിസ്ഥാന മുന്‍നിര്‍ത്തി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍

25 AUGUST 2020 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പാകിസ്ഥാന് അത്യാധുനിക യുദ്ധകപ്പല്‍ നല്‍കി ചൈന. 2017 ല്‍ കരാര്‍ ചെയ്യപ്പെട്ട നാലു ചൈനീസ് നിര്‍മിത യുദ്ധക്കപ്പലുകളില്‍ ആദ്യത്തേതാണ് പാകിസ്ഥാന് ചൈന നല്‍കിയത്. 2021 ഓട് കൂടെ ബാക്കി മൂന്നെണ്ണം കൂടി നിര്‍മ്മിച്ച് പാകിസ്ഥാന് കൈമാറും. ഇതോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ് ചൈനയും പാകിസ്ഥാനും സംയോജിതം ആയി നിര്‍മ്മിക്കുന്ന ജെ.എഫ് 17 ചെറു യുദ്ധവിമാനം. നിലവില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനങ്ങള്‍ക്കു പകരമായാണ് ഈ വിമാനങ്ങള്‍. ടൈപ്പ് 054 എ എന്ന 'നിയന്ത്രിത മിസൈല്‍ ' സംവിധാനത്തോട് കൂടിയ ചെറു യുദ്ധ കപ്പലാണ് രണ്ടു ദിവസം മുന്നേ ചൈന പുറത്തിറക്കിയിരിക്കുന്നത്. ചൈന പാകിസ്ഥാന് വേണ്ടി നിര്‍മിച്ചു നല്‍കാന്‍ കരാര്‍ ചെയ്യപ്പെട്ട നാലു യുദ്ധ കപ്പലുകളില്‍ ഒന്നാമത്തേതാണ് ഇത് .ഈ യുദ്ധ കപ്പല്‍ പാകിസ്ഥാന്‍ സേനയോടു ചേരുന്നത് അവരുടെ നാവിക ശക്തിയെ ഇരട്ടിയാക്കും എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 യോട് കൂടി ഇത്തരത്തിലുള്ള മൂന്ന് ചെറു യുദ്ധ കപ്പലുകള്‍ കൂടെ പാകിസ്ഥാന്‍ സേനയുടെ ഭാഗമാകും. ഇത് ഇന്ത്യക്കു അങ്ങേയറ്റം ഭീഷണിയാണ്. ഈ കരാര്‍ ചൈനയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചു വരുന്ന സൈനിക നയതന്ത്ര ബന്ധത്തിന്റെ പ്രത്യക്ഷ തെളിവ് തന്നെയാണ്. ഈയിടെയാണ് സൗദി അറബിയയില്‍ നിന്നുമുള്ള കടം തിരിച്ചു വീട്ടാന്‍ വേണ്ടി ഒരു ബില്യണ്‍ ഡോളര്‍ ചൈന പാകിസ്ഥാന് നല്‍കിയത്.

ഏതൊരു രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നതിന് ചൈനക്ക് സ്ഥാപിത താല്‍പര്യങ്ങളുണ്ട്. അതുമിക്കപ്പോഴും സാമ്പത്തികവുമായിരിക്കും. അവര്‍ എല്ലായ്‌പ്പോഴും അവരുടെ താല്‍പര്യങ്ങള്‍ക്കു മാത്രം ആയിരിക്കും പ്രാധാന്യം കൊടുക്കുന്നത് . അത് കൊണ്ട് തന്നെ ചൈനയുമായി കരാറിലേര്‍പ്പെടുന്ന മറ്റു രാജ്യങ്ങള്‍ക്കു ആയിരിക്കും എല്ലായ്‌പ്പോഴും പരാജയം സംഭവിക്കുന്നത് ഫലത്തില്‍ .എന്നാല്‍ പാകിസ്ഥാന്റെ കാര്യത്തില്‍ മാത്രം അതി വിനാശകരമായ ഒരു സ്ഥിതി വിശേഷം നില നില്‍ക്കുന്നുണ്ട് .ചൈനയുടെ താല്‍പര്യം എന്താണോ അതു തന്നെയാണ് പാക്കിസ്ഥാന്റെയും താല്‍പര്യം. ഇന്ത്യയുടെ പതനം. അല്ലെങ്കില്‍ അസ്ഥിരപ്പെടല്‍. ചൈന ഒരു സാമ്പത്തിക അധിനിവേശ താല്പര്യങ്ങള്‍ ഉള്ള ഒരു രാജ്യമാണ് . എന്നാല്‍ പാകിസ്ഥാന്‍ കടുത്ത ഇന്ത്യ വിരുദ്ധത രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന രാജ്യവും .

ചൈനയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വിലങ്ങു തടിയാണ് നിലവില്‍ ഇന്ത്യ. ചൈനയുടെ അധിനിവേശ താല്‍പര്യങ്ങള്‍ മനസ്സിലാക്കിയ ലോക രാജ്യങ്ങള്‍ നിക്ഷേപ സാധ്യത ഉള്ള അടുത്ത രാജ്യമായി കണക്കാക്കുന്നത് ഇന്ത്യയെയും ഇന്ത്യ ഉള്‍പ്പെടെ ഉള്ള മറ്റു വികസ്വര ഏഷ്യന്‍ രാജ്യങ്ങളെയും ആണ്. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയെ ആണ് പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ ഇടപെടുവാനായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് .എന്നാല്‍ ഇന്ത്യയിലെ വ്യവസായ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് വികസിക്കുവാന്‍ പറ്റിയ സാഹചര്യങ്ങള്‍ ഇല്ലാത്തതാണ് ഇന്ത്യയെ പുറകോട്ടടിക്കുന്നതു. എന്നാല്‍ ഇത് മാറാവുന്നതേയുള്ളു എന്നും ഇന്ത്യ എപ്പോള്‍ വേണമെങ്കിലും വികസനത്തിലേക്ക് കുതിക്കാം എന്നും ചൈന കണക്കു കൂട്ടുന്നു. അത് ചൈനീസ് താല്‍പര്യങ്ങള്‍ക്കു എതിരാണ്. പ്രത്യേകിച്ചു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങളെല്ലാം ചൈനക്ക് എതിരായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍.

ഈ സാഹചര്യത്തില്‍ ഇന്ത്യ അസ്ഥിരപ്പെടേണ്ടത് ചൈനയുടെ ആവശ്യമാണ്. അതിനു വേണ്ടത് യുദ്ധവും. എന്നാല്‍ ഈ യുദ്ധം ചൈന നേരിട്ട് നടത്തുവാന്‍ ആഗ്രഹിക്കുന്നില്ല. അത് അവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാകും. എന്നാല്‍ പാകിസ്ഥാന്റെ ഒരേ ഒരു ലക്ഷ്യം ഇന്ത്യയുമായുള്ള യുദ്ധമാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാനെ മുന്നില്‍ നിര്‍ത്തി കളിക്കുവാനാണ് ചൈന ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പാക് സൈന്യത്തിന്റെ കര, നാവിക, വ്യോമ സേനകള്‍ അവര്‍ ശക്തി പെടുത്തുന്നത്. മൂന്ന് ലക്ഷ്യങ്ങളാണ് ചൈനക്കുള്ളത്. ഒന്ന് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യയേറ്റീവിന്റെ ഭാഗം ആയുള്ള ചൈന പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോറിനെ സംരക്ഷിക്കുക, രണ്ടു ഇന്ത്യയെ അസ്ഥിരപ്പെടുത്തുക, മൂന്ന് ചൈനയുടെ ആയുധങ്ങള്‍ വില്‍ക്കാനുള്ള ഒരു മാര്‍ക്കറ്റ് ആയി പാകിസ്ഥാനെ രൂപാന്തരപ്പെടുത്തുക, മൂന്നും ഇന്ത്യക്കു ഭീഷണി തന്നെ.

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ അതി ശക്തമായി പിന്താങ്ങി കൊണ്ട് ഈയടുത്ത ദിവസം ചൈനീസ് വിദേശകാര്യാ സെക്രട്ടറി പ്രസ്താവന ഇറക്കിയിരുന്നു .പാകിസ്ഥാന്‍ ഒരു വൈകാരിക രാജ്യമാണ്. ഇത് ചൈനക്ക് നന്നായി അറിയുകയും ചെയാം. പാകിസ്ഥാന്റെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യയില്‍ നിന്നും കാശ്മീര്‍ സ്വതന്ത്രമാക്കുക എന്നതാണ്. അതിനു വേണ്ടി അവര്‍ എന്തും ചെയ്യും. അതെ സമയം, ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന നയം ഉണ്ടെങ്കിലും ചൈനയുടെ ഏറ്റവും വലിയ ഒരു വിപണി ആയിരിന്നു ഇന്ത്യ എന്നാല്‍ നിലവില്‍ അതിനു മാറ്റം വന്നിരിക്കുകയാണ്.

ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നത് പാക്കിസ്ഥാന്റെയും ചൈനയുടെയും പൊതു ആവശ്യം ആയിരിക്കുകയാണ് . എന്നും ആയിരിന്നു എന്നാല്‍ ഇപ്പോള്‍ അത് പൊതു മധ്യത്തില്‍ തന്നെ വന്നിരിക്കുന്നു .എന്നാല്‍ പാകിസ്ഥാനെ പോലെ അല്ല ചൈന , പാകിസ്ഥാന്‍ എന്നതു വൈകാരികതയില്‍ ഊന്നിയ മണ്ടന്മാര്‍ ആണ്, എന്നാല്‍ ചൈന അങ്ങനെയല്ല അവര്‍ നയപരമായും തന്ത്രപരമായും ആണ് കാര്യങ്ങള്‍ നീക്കുന്നത് .നിലവില്‍ പാകിസ്ഥാന്‍ അവരുടെ സഹോദര രാഷ്ട്രം എന്നാണ് അവര്‍ പറയുന്നത്. നേപ്പാളില്‍ പിടി മുറുക്കാന്‍ തുടങ്ങി കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ കാലുവെക്കാന്‍ തുടങ്ങുന്നു. ഇറാനുമായി ബന്ധം സ്ഥാപിക്കുന്നു. ചൈന ഒരു കുടില രാഷ്ട്രം. ആണ് അത് കൊണ്ട് തന്നെ അവര്‍ ചെയ്യുന്നത് എന്തും ആസൂത്രിതം ആയിരിക്കും . ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ചൈന പിന്തിരിയുന്നു എന്നോ , അവര്‍ മൗനം പാലിക്കുന്നു എന്നോ, അവര്‍ നിഷ്‌ക്രിയര്‍ ആയി എന്നോ നമ്മള്‍ ചിന്തിച്ചാല്‍ നമ്മളെക്കാള്‍ വലിയ മണ്ടന്മാര്‍ വേറെ ആരും ഉണ്ടാകില്ല . ചരിത്രത്തില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ല എന്ന് കരുതേണ്ടി വരും.

ചൈനയും പാകിസ്ഥാനും , ഇന്ത്യക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ഇറങ്ങിയിട്ടുള്ള ഈ യുദ്ധം നമ്മുടേത് മാത്രമല്ല എന്ന വ്യക്തമായ ധാരണ നമുക്കുണ്ട്. അമേരിക്ക ഓസ്‌ട്രേലിയ , ജപ്പാന്‍, ഫ്രാന്‍സ് ഇംഗ്ലണ്ട് തുടങ്ങിയ വന്‍ ശക്തികള്‍ ഒക്കെ നമ്മോടു കൂടെ ഉണ്ട്. റഷ്യ നമ്മുടെ സൗഹൃദ രാഷ്ട്രമായതു കൊണ്ട് ഇടപെടുകയും ഇല്ല .എന്നാല്‍ സൈനികമായുള്ള ഒരു യുദ്ധം ഏറെക്കുറെ പ്രായോഗികം അല്ല എന്ന് പറയേണ്ടിവരും . തകര്‍ക്കേണ്ടതെന്നു ചൈനയുടെ നട്ടെല്ലായ അവരുടെ സാമ്പത്തിക മേഖലയും ഉല്‍പാദന കേന്ദ്രങ്ങളും ആണ്.

തന്ത്രപരമായി നീങ്ങുക , ആവശ്യമാണെങ്കില്‍ മാത്രം സൈനിക ശക്തി ഉപയോഗിക്കുക അതാണ് ഏറ്റവും നല്ലവഴി. സൈനീകപരമായി നമ്മള്‍ തീര്‍ച്ചയായും ദുര്‍ബലര്‍ ഒന്നും അല്ല . കൂടാതെ അമേരിക്കയും ഫ്രാന്‍സും പോലുള്ള സൗഹൃദ രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ട്. ഇന്ത്യ ചൈന ഒരു സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ അത് ഒരു ലോക യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യത വളരെ അധികം ആണ്. കാരണം രണ്ടു ഭാഗത്തും തുല്യ ശക്തികളാണുള്ളത്. അതുകൊണ്ട് തന്നെയാണ് ചൈന പാകിസ്ഥാനെ മുന്‍ നിര്‍ത്തി ഇന്ത്യയോട് കളിക്കുന്നത്. ഇത് മനസ്സിലാക്കി നമുക്ക് ചൈനയോട് ചെയ്യാന്‍ കഴിയുന്നത് സാമ്പത്തിക യുദ്ധം ആണ് .അതിനുള്ള നടപടികള്‍ നമ്മള്‍ നേരിട്ട തുടങ്ങി വച്ചിട്ടുണ്ട്. ഇന്ത്യ ജപ്പാന്‍ ഓസ്‌ട്രേലിയ സാമ്പത്തിക അച്ചു തണ്ടു ചൈനയില്‍ നിന്നും ഉല്‍പാദന കേന്ദ്രങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടു കൂടെ രൂപീകരിക്കാന്‍ പോവുന്നതാണ്. ഇനി അഥവാ ഇന്ത്യയില്‍ എത്തിയില്ലെങ്കില്‍ കൂടെ ചൈനയില്‍ നിന്നും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഉല്‍പാദന കേന്ദ്രങ്ങള്‍ മാറും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.

എങ്കിലും ഭീഷണി ഒഴിഞ്ഞു പോകുന്നില്ല ,അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോടു ഒരു നല്ല നമസ്‌കാരം പറയുക മാത്രമേ രക്ഷയുള്ളൂ. ചൈനയുടെ യുദ്ധം വളരെ പതുക്കെ ആയിരിക്കും. തന്ത്രപരവും ആയിരിക്കും. ഈ തന്ത്ര പരതയും കൗശലവും സഹായിക്കാന്‍ ഉള്ളത് പാകിസ്ഥാനെ മുമ്പത്തേക്കാള്‍ അപകടകാരികള്‍ ആക്കിയിരിക്കുന്നുണ്ട്. കാരണം ഒരു പക്ഷെ യുദ്ധം ചെയ്യുന്നത് പാകിസ്ഥാന്‍ ആണെങ്കിലും ചെയ്യിപ്പിക്കുന്നത് ചൈന ആയതു കൊണ്ട് തന്നെ. ചൈന പാകിസ്ഥാന്‍ ഭീഷണി നമുക്ക് മുന്നില്‍ നിന്നും ലോകത്തിനു മുന്നില്‍ നിന്നും ഒഴിവാക്കിയേ തീരൂ. ഈ യുദ്ധത്തില്‍ നമ്മള്‍ ഒറ്റക്കല്ല , ഇത് നമ്മുടെ മാത്രം യുദ്ധവും അല്ല . മറിച്ചു ഈ യുദ്ധത്തില്‍ നമ്മള്‍ ഒരു ഭാഗം കൈക്കൊള്ളുന്നു എന്നെ ഉള്ളു നമ്മള്‍ ശക്തരാണ്, തയ്യാറെടുപ്പുകള്‍ ചെയ്തിട്ടുള്ളവരും ആണ്, നമ്മുടെ കൂടെയാണ് ലോക രാജ്യങ്ങള്‍. എങ്കിലും ജാഗ്രത അനിവാര്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി എൻ എ പരിശോധന ഉടൻ  (11 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (14 minutes ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (16 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (18 minutes ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (45 minutes ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (51 minutes ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (1 hour ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (1 hour ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (1 hour ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (2 hours ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (2 hours ago)

Malayali Vartha Recommends