പണി പൂര്‍ത്തിയാക്കി വില്പനയ്ക്ക് വച്ചിരുന്ന ആ വീട് ജിജി ക്വാറന്റീന് സൗകര്യത്തിനായി സൗജന്യമായി വിട്ടു നല്കി!
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തംഗം ജിജി അഞ്ചാനി 65 ലക്ഷം രൂപ ചെലവില്‍ ഒരു വീട് നിര്‍മിച്ച് വില്പനയ്ക്കു വച്ചിരിക്കയായിരുന്നു. പക്ഷേ ആ വീടിന്റെ സ്നേഹത്താക്കോല്‍ തുറന്ന് അകത്തു കയറി താമസിച്ചത് ഇതു വരെ 15 പേര്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന നാട്ടുകാര്‍ക്കു ക്വാറന്റീന് സൗകര്യത്തിനായി സൗജന്യമായി വീട് വിട്ടു നല്‍കുകയായിരുന്നു. 2 മാസമായി ഈ വീട്ടില്‍ ആളൊഴിഞ്ഞിട്ടില്ല. ഏറെ ബുദ്ധിമുട്ടി ഇതര നാട്ടില്‍ നിന്നെത്തുന്നവര്‍ ഈ സ്നേഹവായ്പിനു നന്ദി അറിയിക്കുകയാണ്.
ഇന്നലെ ഇവിടെ നിന്നു ക്വാറന്റീന് പൂര്‍ത്തിയാക്കി മടങ്ങിയ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ജിജി അഞ്ചാനിക്കും കുടുംബത്തിനും സ്നേഹാഭിവാദ്യം നല്‍കിയാണ് പോയത്.
58 കോളനി നിവാസിയായ ഒരു യുവാവാണ് 2 മാസം മുന്‍പ് ആദ്യം ജിജിയോടു താമസ സൗകര്യത്തിനു മാര്‍ഗം ചോദിച്ചത്. ഇതോടെ വീടിന്റെ താക്കോല്‍ യുവാവിനു നല്കി. യുവാവ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോള്‍ സമാന സാഹചര്യത്തിലുള്ള പലരും ബന്ധപ്പെട്ടു. ഇപ്പോള്‍ ആളൊഴിയുന്ന മുറയ്ക്കു പലരും വിളിക്കുന്നു. നാട്ടുകാരെ ഇങ്ങനെ ചേര്‍ത്തു പിടിക്കാന്‍ കഴിയുന്നതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്നു ജിജിയും ഭാര്യ മഞ്ജുവും പറയുന്നു.
https://www.facebook.com/Malayalivartha