Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

കാര്യങ്ങള്‍ വ്യക്തമാണ്; പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു; കേന്ദ്രത്തില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു; പ്രതീക്ഷ ഇനി കേരളത്തില്‍; മടങ്ങാന്‍ കാരണം ഇതാണ്; നമ്മുടെ കുഞ്ഞാപ്പ പൊളിയാണ്; അടുത്ത യു.ഡി.എഫ് സര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രി?

06 SEPTEMBER 2020 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന കേരളത്തിലെ മാധ്യമങ്ങളുടെ തള്ളു വിശ്വാസിച്ചതാണ് പി.കെ കുഞ്ഞാലികുട്ടിക്ക് പറ്റിയ ഒരെ ഒരു അബന്ധം. ഇ. അഹമ്മദിന്റെ നിര്യാണത്തോടെ ദേശീയ രാഷ്ട്രീയത്തിലുണ്ടായ മുസ്ലിം ലീഗിന്റെ വിടവ് നികത്താനാണ് പി.ജെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലിറങ്ങിയത്. യു.പി.എ എങ്ങാനും അധികാരത്തില്‍ വന്നാല്‍ ക്യാബിനറ്റ് പദവിയുള്ള മന്ത്രി പദത്തികുറഞ്ഞതൊന്നു നമ്മുടെ കുഞ്ഞാപ്പ പ്രതീക്ഷച്ചതുമില്ല. പക്ഷേ ഇങ്ങനെ പ്രതിപക്ഷ നേതാവ് സ്ഥാനം പോലുമില്ലാത്ത അവസ്ഥയില്‍ തന്നെ യു.പി.എ തുടരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുടിച്ച വെള്ളത്തില്‍ കരുതികാണില്ല. ചിക്കന്‍ ബിരിയാണി പ്രതീക്ഷിച്ച് പോയതാണെങ്കിലും വാട്ട കഞ്ഞിവെള്ളം പോലും കിട്ടാതെ കുഞ്ഞാപ്പ ആകെ വിഷയമത്തിലായിരുന്നു. ഇനി അടുത്ത കാലത്തൊന്നും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസുക്കാര്‍ക്ക് തന്നെ പ്രതീക്ഷയില്ല. അപ്പോള്‍ പിന്നെ മുസ്ലിം ലീഗിന് എന്തുകാര്യം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ബുദ്ധി പരമായുള്ള തീരുമാനത്തിന് പിന്നില്‍ ഇതുതന്നെയാകാം.

ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു. മുമ്പ് ഉമ്മന്‍ചാണ്ടിയുമായി ചേര്‍ന്ന് യു.ഡി.എഫിന്റെ ഐക്യം ഊട്ടിയുറപ്പിച്ച പ്രധാനിയാണ് കുഞ്ഞാലിക്കുട്ടി. ഒരു കാലത്ത് യു.ഡി.എഫിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് ആണെങ്കിലും അവസാന വാക്ക് മുസ്ലിംലീഗ് ആയതിനുപിന്നിലെ ബുദ്ധികേന്ദ്രവും അദ്ദേഹം തന്നെയാണ്. അങ്ങനെയാണല്ലോ അഞ്ചാം മന്ത്രി വരെയുള്ള പ്രശ്‌നങ്ങള്‍ യു.ഡി.എഫിന്റെ കാലത്തുണ്ടായത്. ഇപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ ജോസ്- ജോസഫ് പ്രശ്‌നം പരിഹരിക്കാന്‍ കുഞ്ഞാലിക്കുട്ടി ആദ്യം ശ്രമിച്ചിരുന്നു. പിന്നെ അമ്പിനും വില്ലിനും അടുക്കാത്ത ഇരുവിഭാഗങ്ങളോടും കാര്യം പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായിട്ടാകണം പിന്നിട് കുഞ്ഞാലിക്കുട്ടി പിന്‍മാറി. ഇത് അദ്ദേഹത്തിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവാണെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റിയില്ല.

സംസ്ഥാന രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ പ്രധാന്യമുണ്ട്. അതു തിരിച്ചറിഞ്ഞ് തന്നെയാണ് യു.ഡി.എഫും എല്‍.ഡി.എഫും കരുനീക്കങ്ങള്‍ നടത്തുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും നിര്‍ണായകമാകു മുസ്ലിം സമുദായ ഉള്‍പ്പെടുന്ന ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ തന്നെയാണ്. ഇതു മുന്നില്‍ കണ്ടു തന്നെയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് മുസ്ലിം ലീഗാണ് ഈ വോട്ട് ബാങ്കിന്റെ വക്താക്കള്‍. ഇവരെ ഒപ്പം നിര്‍ത്തിയാല്‍ എന്തു വിട്ടുവിഴ്ചക്കും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് തയ്യാറാകും. അങ്ങനെയെങ്കില്‍ എല്‍.ഡി.എഫില്‍ നിന്നും ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന്റെ പക്ഷത്ത് എത്തിക്കാന്‍ മുസ്ലിംലീഗിന് സാധിച്ചാല്‍ അധികാരത്തില്‍ വരുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് മടിക്കില്ല. അങ്ങനെയെങ്കില്‍ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചു വരുന്ന പി.ജെ കുഞ്ഞാലിക്കുട്ടി തന്നെ ഉപമുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമായതോടെ ഇങ്ങനെയൊരു സാധ്യതകൂടി മൂന്നില്‍ കണ്ടു തന്നെയാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചതോടെയാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ മടങ്ങിയെത്തുന്ന കാര്യം ഉറപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയതില്‍ വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കും ആയിട്ടുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീറും പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തില്‍ ആ ഘട്ടം വരുമ്പോള്‍ തീരുമാനിക്കുമെന്നും ഇ.ടി.പറഞ്ഞു. വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ഭരണം കേരളത്തിന് വലിയ മോശമായ സ്ഥിതിയാണുണ്ടാക്കുന്നത്. ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിന്റെ അഖിലേന്ത്യാ ചുമതല ഇ.ടി മുഹമ്മദ് ബഷീറിനായിരിക്കും ഇതോടെ നല്‍കുക. മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയിലാണ് ഈ തീരുമാനമെടുത്തത്. ഇതിന് മുന്നോടിയായി തന്നെ തദ്ദേശ തെരഞ്ഞെടുപ്പകളില്‍ വെല്‍ഫയര്‍ പാര്‍ട്ടിയും മറ്റു സംഘടനകളുമായുമുള്ള സഖയത്തിന് ചുക്കാന്‍ പിടിച്ചതും കുഞ്ഞാലിക്കുട്ടി തന്നെയാണ്. ഉപതിരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതലയാണ് മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണം പിടിക്കാന്‍ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (2 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (2 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (3 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (3 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (3 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (3 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (4 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (4 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (4 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (5 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (5 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (6 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (6 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (7 hours ago)

Malayali Vartha Recommends