Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...

' ഇന്ത്യ മതി ' ലോക രാജ്യങ്ങള്‍ ഒന്നടങ്കം പറയുന്നു; ചൈനയുടെ പതനം സുനിശ്ചിതം; ലോക രാജ്യങ്ങളുടെ ഇടയില്‍ മൂല്യം ഉയര്‍ത്തി ഇന്ത്യ; അമേരിക്കക്കും ഇറാനും ഇടയില്‍ ഇന്ത്യ മധ്യസ്ഥനാകുന്നു; ഗള്‍ഫ് മേഖലയില്‍ സൗഹൃദം വര്‍ധിപ്പിക്കുന്നു; ഇന്ത്യ മാറുകയാണ് വളരെ വേഗം

14 SEPTEMBER 2020 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളില്‍ അമേരിക്കയുടെ സാന്നിധ്യം കുറഞ്ഞു വരികയാണ്, ആഗോള ആധിപത്യ അഭിലാഷങ്ങളുടെ ഭാഗമായി ചൈന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടാരങ്ങള്‍ വ്യാപിപ്പിക്കുകയാണ്. എന്നാല്‍ എല്ലാ പ്രദേശങ്ങളിലുമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ചൈനയുടെ 'സമാധാനപരമായ ഉയര്‍ച്ച' എന്ന് വിളിക്കപ്പെടുന്ന അപകടങ്ങളെ തിരിച്ചറിയുന്നു, അതിനാല്‍ ചൈനയുടെ വലിപ്പം കുറയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുകയാണ്. അതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ചൈനയുടെ വലിപ്പം കുറയ്ക്കുന്നതിനും ചൈനീസ് കുത്തക ഇല്ലാതാക്കുന്നതിനുമായി ഇന്ത്യയില്‍ ആണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. ബീജിംഗിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ മൂല്യം ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഗള്‍ഫ് മുതല്‍ മധ്യേഷ്യ വരെയും ആസിയാന്‍ രാജ്യങ്ങളും എന്തിന് റഷ്യ വരെ എല്ലായിടത്തും ഈ രീതി കാണാം.

യുണെറ്റഡ് അറബ് എമിറേറ്റ്‌സും സൗദി അറേബ്യയും ആധിപത്യം പുലര്‍ത്തുന്ന ഗള്‍ഫ് മേഖലയെ സംബന്ധിച്ചിടത്തോളം ഈ പ്രതിഭാസം വളരെ ലളിതമാണ്. വിഭവ സമൃദ്ധമായ പ്രദേശത്തെ ബാധിക്കുന്ന തര്‍ക്കങ്ങളെ അഭിമുഖീകരിക്കാന്‍ അറബികള്‍ അമേരിക്കന്‍ പിന്തുണയെ പതിറ്റാണ്ടുകളായി ആശ്രയിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്ക തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് വേണ്ടി ഗള്‍ഫ് ഓയിലിനെ ഉപയോഗിക്കുന്നതില്‍ നിന്നും സ്വാതന്ത്രമായിരിക്കുകയാണ് അതുകൊണ്ട് തന്നെ അവര്‍ ഗള്‍ഫില്‍ നിന്ന് പിന്‍വാങ്ങുകയാണ്, ഇത് ഒരു വലിയ ശൂന്യത തന്നെയാണ് സുരക്ഷാ പ്രതിരോധ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക കാരണം അവശേഷിക്കുന്ന ശൂന്യത ഈ സാഹചര്യം മുതലെടുത്തു കൊണ്ട് നികത്തുന്നതില്‍ ചൈന അങ്ങേയറ്റം സന്തുഷ്ടരാണ്. കാരണം ഇതവര്‍ക്കു മറ്റൊരു തരത്തിലുള്ള സാമ്പത്തിക അധിനിവേശത്തിനുള്ള സാഹചര്യമാണ് ഒരുക്കി കൊടുക്കാന്‍ പോകുന്നത്.

എന്നിരുന്നാലും, ഗള്‍ഫ് രാജ്യങ്ങള്‍ തന്നെ ചൈനീസ് കളിപ്പാവകളാകാന്‍ ആഗ്രഹിക്കുന്നില്ല. യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ലോകത്തിന്റെ ഈ ഭാഗത്ത് ഒരു പൊതു പ്രതിരോധ ദാതാവിന്റെ പങ്ക് വഹിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇത്തരത്തിലൊരു സാഹചര്യത്തില്‍ പോയി അനാവശ്യമായി ഇടപെടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല എങ്കിലും മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തെ നമ്മള്‍ തിരിച്ചറിയുന്നുമുണ്ടു, ലോകം ഇന്ത്യയില്‍ നിന്ന് 'മാറിയ ലോക ക്രമത്തെ' നില നിര്‍ത്തുവാനും അതിനെ സംരക്ഷിക്കുവാനും കൂടുതല്‍ സജീവമായ പങ്ക് ആവശ്യപ്പെട്ടുന്നുണ്ട് അത് ഇന്ത്യ തിരിച്ചറിയുന്നതുമുണ്ട്. ഇന്ത്യന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി ജയശങ്കറിന്റെ വാക്കുകളില്‍, മറ്റൊരു രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പോയി ഇടപെടുന്നതിന്റെ പ്രശ്‌നങ്ങള്‍ നമുക്ക് വ്യക്തമായറിയാം, എന്നാല്‍ ചില സാഹചര്യങ്ങളില്‍ നമ്മള്‍ ഇടപെട്ടില്ലെങ്കില്‍ നമ്മുടെ അസാന്നിധ്യത്തില്‍ ഇടപെടുന്ന ആള്‍ക്കാര്‍ കൂടുതല്‍ അപകടകാരികളായേക്കാം. എന്നാല്‍ ഈയിടെ ഉണ്ടാക്കിയിരിക്കുന്ന ഇന്ത്യ-സൗദി സൈനിക സഖ്യത്തില്‍ കൂടെ മേഖലയില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ തന്നെയാണ് ഇന്ത്യ ഉദ്ദേശിക്കുന്നത് എന്ന് തന്നെയാണ് വ്യക്തമാകുന്നത്.

മിഡില്‍ ഈസ്റ്റ് കിടമത്സരത്തിനുള്ളില്‍ , അറബികളുമായും ഇറാനുമായും ആഴത്തിലുള്ള ബന്ധം പുലര്‍ത്തുന്ന ഒരു സവിശേഷ സ്ഥാനമാണ് ന്യൂഡല്‍ഹി ക്കുള്ളത് . അമേരിക്കന്‍ ഉപരോധത്തിന്റെ തിക്തഫലങ്ങള്‍ നേരിടുന്നതിനാല്‍ ഇറാന്റെ സാഹചര്യം ശോചനീയമാണ്. എന്നാല്‍ പ്രതിസന്ധിയിലായ ഇറാനിയന്‍ സമ്പദ്‌വ്യവസ്ഥയെ, കൊള്ളയടിക്കുന്ന നിക്ഷേപങ്ങളിലൂടെയും വാണിജ്യ വായ്പകളിലൂടെയും കീഴടക്കി ചൈന അവസരം ഈ ഒരു അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഈ ഒരു സാഹചര്യം ഇറാന് കൃത്യമായി അറിയാം , അതുകൊണ്ട് തന്നെ അവര്‍ സാധ്യമാകുന്ന വിധത്തിലൊക്കെയുംതന്നെ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ ഇറാന്‍ ന്യൂഡല്‍ഹിയുടെ ശ്രദ്ധ നേടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് . ഇറാന്റെ ഉപരോധം ബാധിച്ച സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ വേണ്ടിയും വാഷിംഗ്ടണും ടെഹ്‌റാനും തമ്മില്‍ മധ്യസ്ഥത വഹിക്കാനും വേണ്ടി നിലകൊള്ളാന്‍ ഇറാന്‍ ഇന്ത്യയിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതു.

ഇറാനിലെ ഇന്ത്യയുടെ ചബഹാര്‍ തുറമുഖ പദ്ധതിയില്‍ മധ്യേഷ്യ അവരുടെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അര്‍പ്പിച്ചിരിക്കുകയാണ് . ഇത് ഭൂമിയാല്‍ ചുറ്റപ്പെട്ട മധ്യേഷ്യന്‍ പ്രദേശവുമായുള്ള വ്യാപാരച്ചെലവ് ഗണ്യമായി കുറയ്ക്കുകയും സാമ്പത്തിക ദുരിതങ്ങളില്‍ നിന്ന് ആ പ്രദേശത്തെ പുറത്തെടുക്കുകയും ചെയ്യും. കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന മുന്‍ സോവിയറ്റ് രാജ്യങ്ങളുടെ സാമ്പത്തിക സംഘമായ യുറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടണമെന്ന് മോസ്‌കോ തന്നെ ആഗ്രഹിക്കുന്നു. ചൈനയുടെ മുഴുവന്‍ അതിര്‍ത്തി പ്രദേശങ്ങളും ചൈനീസ് സ്വാധീനം പരിമിതപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, യുഎസില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നപ്പോള്‍ ചൈനയുമായുള്ള ഇടപഴകല്‍ വര്‍ദ്ധിപ്പിക്കാന്‍ റഷ്യ നിര്‍ബന്ധിതരായി . എന്നാല്‍ ചൈനയുമായി 'തന്ത്രപരമായ സഖ്യം ' പങ്കുവെക്കുമ്പോഴും , ഇന്ത്യയിലേക്കുള്ള ആയുധ കയറ്റുമതിയെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് നയതന്ത്ര ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളിലൂടെ മോസ്‌കോ ഇന്ത്യയുമായുള്ള സൗഹൃദത്തെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ്.

തെക്കന്‍ ചൈനാക്കടലില്‍ ബീജിംഗുമായി ശത്രുത പങ്കിടുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ആസിയാന്‍ രാജ്യങ്ങള്‍ . എന്നിട്ടും, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഒരു പ്രമുഖ ഇന്തോപസഫിക് ശക്തിയായി ഉയര്‍ന്നു വരുവാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നു. ചൈനയെ നേര്‍ക്ക് നേര്‍ മുട്ടുവാനുള്ള ഒരു ശക്തിയായി ആസിയാനെ വളര്‍ത്തിയെടുക്കുന്നതിനായി ദക്ഷിണ ചൈനാക്കടലില്‍ ഇന്ത്യ സമ്പൂര്‍ണ്ണ പങ്ക് വഹിക്കണമെന്ന് ഈ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്പ്യന്‍ ശക്തി കേന്ദ്രങ്ങളും അമേരിക്ക ജപ്പാന്‍ ഓസ്‌ട്രേലിയ തുടങ്ങിയ സാമ്പത്തിക ശക്തികളും മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ സാമ്പത്തിക സാമൂഹിക ഉന്നമത്തിനും നിലനില്‍പിനും സൈനിക തന്ത്രപരമായ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഒരു വിശ്വസ്ത പങ്കാളി എന്ന രീതിയില്‍ ഇന്ത്യയെ ആണ് നോക്കി കാണുന്നത്.

പുതിയ ലോക ക്രമത്തിന്റെ രൂപപ്പെടല്‍ ഇപ്പോഴും പ്രവചനാതീതമായി തുടരുകയാണ് , പക്ഷേ ഒരു കാര്യം വ്യക്തമാണ് അയല്‍ക്കാരുടെ മേല്‍ തങ്ങളുടെ ഉരുക്കു മുഷ്ടി ചെലുത്തുവാനും അവരുടെ പങ്കാളികള്‍ എന്ന് വിളിക്കുന്ന രാജ്യങ്ങളെ പുറകില്‍ നിന്ന് കുത്തുവാനും ചൈന മിടുക്കന്മാരാണ് . ചൈനീസ് വ്യാളിയെ അമിതമായി ആശ്രയിച്ച് ലോകമെമ്പാടുമുള്ള ഒരു രാജ്യവും ബീജിംഗിന്റെ കൈകളിലേക്ക് ഒതുങ്ങുവാന്‍ ആഗ്രഹിക്കുന്നില്ല, മറുവശത്ത്, ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്ന ഒരു നല്ല കളിക്കാരനായി നില കൊള്ളുകയാണ്. അതിനാല്‍ തന്നെ എല്ലാവരും നല്ലൊരു ഭാവിയെക്കുറിച്ചുള്ള ധാരാളം പ്രതീക്ഷകളോടും അഭിലാഷങ്ങളോടും കൂടി ഇന്ത്യയിലേക്കാണ് നോക്കുന്നത്. സമാധാനവും സഹവര്‍ത്തിത്വവും പുലരുന്ന ഒരു നല്ല ലോകത്തിലേക്ക് നമുക്ക് പലതും ചെയ്യുവാനുണ്ട്. അതില്‍ നിന്നും മാറി നില്‍ക്കാന്‍ ഇനിയും നമുക്ക് കഴിയുമെന്ന് തോന്നുന്നില്ല കാരണം ഒരു പരിധി വരെ അത് നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വം കൂടെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്  (38 seconds ago)

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്... സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്, ടെസ  (10 minutes ago)

അതി കഠിനമായ ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  (32 minutes ago)

എറണാകുളം ആലുവയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം  (48 minutes ago)

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ കേസെടുത്ത് പൊലീസ് ... മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്  (1 hour ago)

മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അന്തരിച്ചു..  (2 hours ago)

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന  (2 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു...  (2 hours ago)

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും,  (3 hours ago)

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (7 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (7 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (7 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (7 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (7 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (7 hours ago)

Malayali Vartha Recommends