യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാം

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാം
രാജ്യം ഉറ്റുനോക്കുന്ന രണ്ട് പ്രധാന മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശിലെ അമേറിയും റായ്ബറേലിയും. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായെങ്കിലും മണ്ഡലങ്ങളുടെ കാര്യത്തില്‍ അവസാനം വരെയും ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നന്നതിനാല്‍ സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ട നിലയാണ്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്നും അനുയോജ്യരായവരെ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കുകയെന്നും കോണ്‍ഗ്രസിന്റേ ദേശീയ നേതാവ് കെസി വേണുഗോപാല്‍ . അപ്രതീക്ഷിത സ്ഥലങ്ങളില്‍ പോലും ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ .
രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ രണ്ടുപേരും നിലപാടറിയിക്കാത്തത് പ്രതിസന്ധിയായി മാറി. രാഹുല്‍ ഗാന്ധി ഇന്ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.
അതേസമയം രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിച്ച് ഒരു മണ്ഡലം വിടേണ്ടിവരുമെന്നതിലാണ് രാഹുലിന് ആശങ്ക. അതിനാല്‍ രണ്ടാം മണ്ഡലം വേണ്ടെന്ന തീരുമാനത്തിലേക്ക് നീങ്ങുന്ന രാഹുലിന് മേല്‍ നേതാക്കളും പ്രവര്‍ത്തകരും സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. മുതിര്‍ന്ന നേതാവായ കെ എല്‍ ശര്‍മ്മ അടക്കമുള്ളവര്‍ അമേഠിയിലെ ഓഫീസിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























