മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്.
രോഹിത് ശര്‍മ്മയാണ് നായകന്‍. ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്ടന്‍. വിരാട് കൊഹ്ലി,റിഷഭ് പന്ത്, ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ തുടങ്ങിയ പരിചയസമ്പന്നര്‍ ടീമിലെത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ.എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയില്ല. ശുഭ്മാന്‍ ഗില്‍,റിങ്കു സിംഗ് എന്നിവര്‍ക്ക് റിസര്‍വ് ബഞ്ചിലാണ് അവസരം നേടിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്ടനായ സഞ്ജു ഈ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് നാല് അര്‍ദ്ധസെഞ്ച്വറികളടക്കം 385 റണ്‍സ് നേടിക്കഴിഞ്ഞു. 2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയെങ്കിലും സഞ്ജുവിന് 25 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. ആദ്യമായാണ് ഒരു ഐ.സി.സി. ടൂര്‍ണമെന്റിനുള്ള ടീമിലെത്തുന്നത്.
ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ്മ ( ക്യാപ്ടന്‍) ,യശ്വസി ജയ്‌സ്വാള്‍, വിരാട് കൊഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടന്‍ ) , ശിവം ദുബെ, രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,കുല്‍ദീപ് യാദവ്,യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.റിസര്‍വ് താരങ്ങള്‍ : ശുഭ്മാന്‍ ഗില്‍,റിങ്കു സിംഗ്,ഖലീല്‍ അഹമ്മദ്,ആവേശ് ഖാന്‍. എന്നിവരാണ്.
https://www.facebook.com/Malayalivartha