ഇവരെന്തുവാ കാണിക്കുന്നെ... എല്ലാത്തിനെയും പറഞ്ഞു വിട്ട് പുതിയ ആള്‍ക്കാരെ എടുക്ക് ബിഗ്ബോസ്സേ.. കൂട്ടത്തില്‍ എന്നേം എടുത്തോ.. അന്ന് അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലില്‍ കൊണ്ടുപോയതൊന്നും പുറംലോകം അറിയാതെ പോയ സത്യം, ഇപ്പോഴുള്ള ഏതെങ്കിലും ഒന്നിനെ ഞോണ്ടിയാ മതി ഹെന്‍റെ പൊന്നോ.' ബിഗ് ബോസ് മത്സരാര്‍ത്ഥികളെ വിമര്‍ശിച്ച് അശ്വതി

ലാലേട്ടന്‍ അവതാരകനായ 'ബിഗ് ബോസ് സീസണ്‍ 3' മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും കുറിപ്പുകളുമാണ് സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്.
അത്തരത്തിലുള്ള മിനിസ്‌ക്രീന്‍ താരം അശ്വതിയുടെ നിരൂപണ കുറിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'ബിഗ് ബോസ് സീസണ്‍ 2″വിലെ മത്സാര്‍ത്ഥിയായിരുന്ന വീണ നായരെ ഇപ്പോഴുള്ള മത്സാര്‍ത്ഥികളുമായി താരതമ്യം ചെയ്യുന്ന അശ്വതിയുടെ കുറിപ്പാണ് വൈറലാകുന്നത്.
അശ്വതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...
'ഗെയിംനെ ഗെയിം ആയി എടുക്കാതെ ഇവരെന്തുവാ കാണിക്കുന്നെ എല്ലാത്തിനെയും പറഞ്ഞു വിട്ടു പുതിയ ആള്‍ക്കാരെ എടുക്കു ബിഗ്ബോസ്സേ.. കൂട്ടത്തില്‍ എന്നേം എടുത്തോ..
പലരുടേം വേദനയും വിങ്ങലും അങ്ങ് മാറട്ടു. എന്‍റെ വീണമ്മോ നിന്നെ ഒരു ടാസ്‌കില്‍ ഇട്ട് ഉരുട്ടി മറിച്ചു ശ്വാസം മുട്ടലു വന്നിട്ടുപോലും ആ ഗെയിം സ്പിരിറ്റില്‍ നിന്നതിനു സല്യൂട്ട് ഇന്നും ഞാനതു ഓര്‍ക്കുന്നു.
(അന്ന് അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലില്‍ കൊണ്ടുപോയതൊന്നും പുറംലോകം അറിയാതെ പോയ സത്യം, എന്നോട് പേര്‍സണലി അറിയിച്ച വിവരം ആയതു കൊണ്ട് ഞാനറിഞ്ഞു)..
ഇപ്പോഴുള്ള ഏതെങ്കിലും ഒന്നിനെ ഞോണ്ടിയാ മതി ഹെന്‍റെ പൊന്നോ.'
https://www.facebook.com/Malayalivartha