എന്റെ ലോകത്തേയ്ക്ക് എന്നെ കൈ പിടിച്ച് കയറ്റിയത് എന്റെ ഇക്കയായിരുന്നു... ബിഗ്ബോസിലേയ്ക്ക് പോയെന്ന് പറഞ്ഞ് ഇക്ക ഇക്കയല്ലാതാവില്ല! കിടിലം ഫിറോസിന്റെ കളി മുഖമൂടിയണിഞ്ഞതോ? ആരും അറിയാത്ത കഥകൾ വെളിപ്പെടുത്തി ആർ.ജെ സുമി... ഏറ്റെടുത്ത് സോഷ്യൽമീഡിയ...
ശബ്ദം കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാൻ പറ്റുകയെന്നത് ഏറ്റവും വലിയൊരു കാര്യമാണ്. ആർ.ജെയായും പാട്ടുകാരിയായും തിളങ്ങുന്ന സുമിയുടെ വെളിപ്പെടുത്തൽ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. പൊതുവെ ആർ ജെ സുമിയുടെ ചിരിയും കളിയും തമാശയും നിറഞ്ഞ സംസാരമാണ് നമ്മൾ കേട്ടിട്ടുള്ളത് എന്നാൽ അടുത്തിടെ സംഗീതത്തിലും ചുവട് വെച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ മാസം ഫെബ്രുവരി 14 വാലെൻറ്റായിൻസ് ദിവസമാണ് ആർ ജെ സുമി പാടി അഭിനയിച്ച വീഡിയോ കവർ സോങ് പുറത്തിറക്കിയത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രേക്ഷകരുമായി വീഡിയോ സോങ് താരം പങ്കുവെച്ചിരിക്കുന്നത്. ഉന്നക്കാഹ പുറതേനേ എന്നാതാഴകാ …പിരിയമ്മൽ ഇരിപ്പെനെ പകലിരവാ …എന്ന് തുടങ്ങുന്ന ഗാനമാണ് ആർ ജെ സുമി വീഡിയോ കവർ സോങ്ങായി അവതരിപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ സോങ് ഷൂട്ട് ചെയ്യുന്ന സമയത്തുണ്ടായ വേറിട്ടൊരു അനുഭവം പങ്കുവെക്കുകയാണ് സുമി.
വീഡിയോ കവർ സോങ് ഷൂട്ട് ചെയ്തതിന് തൊട്ട് മുൻപ് തനിക്ക് ഒരു ഫോൺ കാൾ വന്നുവെന്നും ഒരു പാട്ട് ഫേസ്ബുക്കിലൂടെ ലോഞ്ച് ചെയ്യാൻ സുമിയോട് വൻ തുക പ്രതിഫലമായി ചോദിച്ചത് തന്നെ ആ സംഭവം മാനസികമായി തളർത്തിയെന്നും തുറന്ന് പറഞ്ഞു. എന്നാൽ ആ പ്രശസ്തൻ ആരാണെന്ന് പറയാൻ സുമി കൂട്ടാക്കിയില്ല.
കൂടാതെ കിടിലം ഫിറോസിനെകുറിച്ചും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ തന്റെ ഇഷ്ടലോകത്തേയ്ക്ക് തന്നെ കൈപിടിച്ച് കയറ്റിയത് ഫിറോസ് ഇക്കയാണ്. ഇപ്പോൾ ബിഗ്ബോസ് ഷോയിൽ മത്സരിക്കുന്നുണ്ടെങ്കിലും ഇക്ക ഇക്കയായി തന്നെയിരിക്കുകയാണെന്നും തുറന്ന് പറഞ്ഞു. ഫിറോസ് ഇക്ക യാഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് മത്സരിക്കുന്നതെന്നും തുറന്ന് പറയുകയാണ് ആർ.ജെ സുമി.
https://www.facebook.com/Malayalivartha