Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

'ആരാണ് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്? നിങ്ങളെ പ്രചോദിപ്പിക്കുന്ന, നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്...' വൈറലായി കുറിപ്പ്

16 MARCH 2021 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

സൗഹൃദങ്ങൾ എക്കാലവും നമ്മുടെ അനുഗ്രഹം തന്നെയാണ്. എന്നാൽ നിങ്ങളെ പ്രചോദിപ്പിക്കുന്ന, നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. ആരാണ് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്? എന്ന ചോദ്യത്തോടുകൂടെ ആരംഭിക്കുന്ന പോസ്റ്റ് ഏറെ ശ്രദ്ധേയമാണ്. ഡോക്ടർ പി. പി വിജയനാണ് ഇത് കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആരാണ് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്?
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രമുഖ വാരികയുടെ ഓണപ്പതിപ്പില്‍ ഒരു ഫീച്ചര്‍ വന്നു. 'ഏറ്റവും അടുത്ത സുഹൃത്ത്' എന്നതായിരുന്നു വിഷയം. പ്രശസ്തരായ പലരും തുല്യപ്രശസ്തനായ സുഹൃത്തുമായുള്ള അടുപ്പത്തിന്റെ ആഴം പങ്കുവച്ചു. ചിലര്‍ പ്രശസ്തരല്ലാത്ത ബാല്യകാല സുഹൃത്തുക്കളെക്കുറിച്ച് പറഞ്ഞു. ഒരു പ്രമുഖ നടന്‍ മാത്രം പറഞ്ഞു: ''എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്റെ ഭാര്യയാണ്.'' ഭാര്യയെ അടുത്ത സുഹൃത്തായിക്കൂടി കാണാന്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ സന്തുഷ്ടരാണ്.

ഉത്തമസുഹൃത്തുക്കളുടെ ലക്ഷണമെന്താണ്?

- അവര്‍ പരസ്പരം ആദരിക്കുന്നു.
- കഴിവുകള്‍ അംഗീകരിക്കുന്നു, പ്രശംസിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.
- കോപം, നിരാശത, വിഷാദം എന്നിവ ഉണ്ടാകുമ്പോള്‍ പരസ്പരം ആശ്രയിച്ച് സമാശ്വാസം തേടുന്നു.
- ശുണ്ഠിയും വാശിയുമൊക്കെ സുഹൃത്തിന്റെ സാന്നിദ്ധ്യത്തില്‍ അലിഞ്ഞ് ഇല്ലാതാവുന്നു. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നില്ല.
- ഭിന്നാഭിപ്രായമുള്ളവര്‍, ഭിന്ന വീക്ഷണങ്ങള്‍ ഉള്ളവര്‍, വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളിലും വിശ്വാസപ്രമാണങ്ങളിലും അംഗങ്ങളായവര്‍ അവയൊക്കെ നിലനിറുത്തിക്കൊണ്ടു തന്നെ ഉത്തമബന്ധം തുടരുന്നു.
- പരസ്പരം കുറ്റപ്പെടുത്തലില്ല, ചെളിവാരിയെറിയലില്ല.
- പരിഭവമോ സ്വന്തമാക്കി വയ്ക്കാനും കീഴ്‌പ്പെടുത്താനുമുള്ള പ്രവണതയോ ഇല്ല.
- ഒന്നും പിടിച്ചു വാങ്ങാന്‍ ശ്രമമില്ല
- അമിതമായ പ്രതീക്ഷയില്ല, സ്വാര്‍ത്ഥതയില്ല, സ്‌നേഹക്കുറവിനെപ്പറ്റി പരാതിയില്ല.

ഇനിയുമെത്രയോ സവിശേഷതകള്‍ ചൂണ്ടിക്കാട്ടാം, ഉത്തമ സൗഹൃദത്തില്‍. ദമ്പതിമാര്‍ തമ്മില്‍ ഉത്തമസുഹൃത്തുക്കളായിരുന്നാലോ? ദാമ്പത്യം അങ്ങേയറ്റം വിജയകരം എന്നു പറയാം. ദമ്പതിമാര്‍ക്കിടയില്‍ സാധാരണ ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ അവര്‍ നല്ല സുഹൃത്തുക്കളാണെങ്കില്‍ തലപൊക്കുകയേയില്ല. പങ്കാളിയില്‍ നിന്നു വേണ്ടത്ര സ്‌നേഹം കിട്ടുന്നില്ലെന്ന പരാതി ദമ്പതിമാരില്‍ സര്‍വസാധാരണമാണ്. ഒരാള്‍ ഉത്തമസുഹൃത്ത് ആകുന്നത് ആ വ്യക്തിയുടെ സ്‌നേഹം സംശയത്തിനിടയില്ലാത്തെ വിധം ഉറപ്പായിക്കഴിയുമ്പോഴാണ്. പങ്കാളി തന്നെയാണ് ഉത്തമസുഹൃത്തെങ്കില്‍ സ്‌നേഹത്തെക്കുറിച്ചുള്ള സംശയം ഇടയ്ക്കിടെ ഉടലെടുക്കുകയില്ലെന്നു കരുതാം.

ഭിന്ന സാഹചര്യങ്ങളില്‍ വളര്‍ന്ന്, വിരുദ്ധങ്ങളായ വിശ്വാസപ്രമാണങ്ങളും നിലപാടുകളുമുള്ള രണ്ടു വ്യക്തികള്‍ ഒന്നിച്ചു കഴിയുകയും ശരീരവും മനസും പങ്കുവയ്ക്കുകയും കുടുംബം കെട്ടിപ്പടുക്കുകയും ചെയ്യുമ്പോള്‍ വെറുമൊരു സൗഹൃദബന്ധത്തിനപ്പുറത്ത് മറ്റു പല ഘടകങ്ങളും ദമ്പതിമാര്‍ക്കിടയിലേക്ക് കടന്നുവരുന്നു. ഇവയെല്ലാം സന്തുലിതാവസ്ഥയില്‍ നിലനിറുത്തുന്നതില്‍ വിജയിച്ചാല്‍ ദാമ്പത്യം സുഹൃദ്ബന്ധമായി പരിണമിക്കുന്നതിന് പിന്നെ ഏറെ ദൂരമില്ല.

്‌സൗഹൃദമുണ്ടെങ്കില്‍ നല്ല ആശയവിനിമയമുണ്ടാകും ദമ്പതിമാരുടെ പൊരുത്തപ്പെടലില്‍ സഹനവും ക്ഷമയും നിസ്വാര്‍ത്ഥതയും ത്യാഗവുമെല്ലാം അടങ്ങിയിരിക്കുന്നു. അവയെ ശക്തിപ്പെടുത്തുന്നത് ആശയവിനിമയമാണ്. ആലോചിച്ചുനോക്കൂ, പങ്കാളിയില്‍ നിന്ന് വളരെയേറെ പ്രതീക്ഷിച്ചുകൊണ്ടല്ലേ എല്ലാവരും വിവാഹിതരാകുന്നത്. പക്ഷേ കാലം ചെല്ലുന്നതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന തോന്നലുണ്ടായേക്കാം. അത് മടുപ്പും നൈരാശ്യവും സങ്കടവും ഉളവാക്കുന്നു.
ഇവിടെ ഉണ്ടാകേണ്ടത് യാഥാര്‍ത്ഥ്യബോധമാണ്. പങ്കാളി ആരാണോ അങ്ങനെതന്നെ അംഗീകരിച്ച് ഉള്‍ക്കൊള്ളാന്‍ മനസിനെ പാകപ്പെടുത്തണം. ഭാര്യ,ഭര്‍ത്താവ് എന്ന വ്യക്തിയെപ്പറ്റി താന്‍ തെറ്റായൊരു പ്രതിച്ഛായ കരുപ്പിടിപ്പിക്കുകയായിരുന്നെന്നും അത് ആ വ്യക്തിയുടെ കുറ്റമല്ലെന്നും സ്വയം ബോധ്യപ്പെടണം. നിങ്ങള്‍ നിങ്ങളാണ്, അവര്‍ അവരാണ്. ഒരു വ്യക്തിയില്‍ ഗുണവും ദോഷവും ശക്തിയും ദൗര്‍ബല്യവുമുണ്ട്. ഇത് മനസിലാക്കണം. ദോഷങ്ങളെയും ദൗര്‍ബല്യങ്ങളെയും കൂടി അംഗീകരിക്കുമ്പോഴാണ് ഉത്തമബന്ധങ്ങള്‍ ഉടലെടുക്കുക. വെറും സൗഹൃദമായാലും ദാമ്പത്യമായാലും ഇതാണ് ശരി. ഉപാധികളില്ലാത്ത ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകും.

ദമ്പതിമാര്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണെങ്കില്‍ എത്ര പ്രകോപനമുണ്ടെങ്കിലും കലഹിക്കാനാവില്ല. പങ്കാളിയുടെ അവസ്ഥകളും ആവശ്യങ്ങളും പറയാതെ തന്നെ മനസിലാക്കി പ്രവര്‍ത്തിക്കാനാവും. അതിനൊക്കെ പുറമേ മനസുകള്‍ പരസ്പരം അടുക്കുന്നതോടെ അവ ഏറെക്കഴിയും മുമ്പ് സമാനസ്വഭാവം കൈവരിക്കാനും സാധ്യത ഏറുന്നു. ഏതു വിപരീത കാലാവസ്ഥയിലും സന്ദര്‍ഭത്തിലും ഒരാള്‍ക്കെതിരെ ഉത്തമസുഹൃത്ത് പ്രവര്‍ത്തിക്കുകയില്ല. വേണ്ട സംരക്ഷണവും സുരക്ഷിതത്വവും ആവശ്യപ്പെടാതെതന്നെ നല്‍കാന്‍ തയാറുമായിരിക്കും. അതേപോലെയായിരിക്കും ഉത്തമപങ്കാളികളും. പങ്കാളിയെ ഉത്തമസുഹൃത്ത് ആക്കണമെന്ന് വിചാരിച്ച് ജീവിതത്തില്‍ നിങ്ങള്‍ക്ക് മറ്റു സുഹൃത്തുക്കള്‍ ഉണ്ടാകരുത് എന്ന് അര്‍ത്ഥമില്ല കെട്ടോ. നിങ്ങളെ പ്രചോദിപ്പിക്കുന്ന, നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (1 hour ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (1 hour ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (1 hour ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (1 hour ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (2 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (2 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (3 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (7 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (7 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (8 hours ago)

Malayali Vartha Recommends