പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ഫാന്‍ ദേഹത്ത് വീണ് രോഗി മരിച്ചു... ഫാനിന് നേരത്തെ തകരാര്‍ ഉണ്ടായിരുന്നതായി നിരവധി തവണ ആശുപത്രി അധികൃതരെ അറിയിച്ചിട്ടും ആരും ശരിയാക്കാന്‍ കൂട്ടാക്കിയില്ലെന്ന് യുവതിയുടെ ബന്ധുക്കൾ....
കൃഷ്ണ നഗര്‍ സ്വദേശി പ്രബതി ദാസ് (72) ആണ് മരിച്ചത്. എസ് സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
മാര്‍ച്ച് എട്ടിനാണ് പൊള്ളലേറ്റ പ്രബതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സര്‍ജ്ജിക്കല്‍ വാര്‍ഡിലായിരുന്നു ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം വാര്‍ഡിലെ ഫാന്‍ പൊട്ടി പ്രബതിയുടെ ശരീരത്തില്‍ വീണത്.
ഫാന്‍ വീണതിന് പിന്നാലെ ആരോഗ്യനില മോശമായ പ്രബതിയെ ഉടന്‍ ഐസിയുവിലേക്ക് മാറ്റി.
ഐസിയുവില്‍ ചികിത്സയിലിരിക്കേ രാത്രിയോടെയായിരുന്നു ഇവര്‍ മരിച്ചത്.
ഫാനിന് നേരത്തെ തകരാര്‍ ഉണ്ടായിരുന്നതായി പ്രബതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം നിരവധി തവണ ആശുപത്രി അധികൃതരെ അറിയിച്ചു.
എന്നാല്‍ ആരും ഇത് ശരിയാക്കാന്‍ കൂട്ടാക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha