കണ്ടാൽ സുന്ദരി! ഒറ്റ നോട്ടത്തിൽ ആരും സംശയിക്കില്ല.. ബഹ്റൈനിലേക്ക് പോകാന്‍ എത്തിയ 33കാരിയുടെ പരിശോധനയ്ക്കിടെ തോന്നിയ ചെറിയ സംശയം! പിന്നാലെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് അടിവസ്ത്രങ്ങള്ക്കുള്ളില് ഒളിപ്പിച്ച 1.21 കിലോ ഹാഷിഷ് ഓയില്‍... കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്....
വിദേശത്തേക്ക് ലഹരിമരുന്നു കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി.
തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. യുവതിയില്‍നിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.
ബഹ്റൈനിലേക്ക് പോകാന്‍ എത്തിയതായിരുന്നു യുവതി. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ യുവതിയെക്കുറിച്ച് സംശയം തോന്നിയ സി.ഐ.എസ്.എഫ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha