ഡയറക്ടര്‍ സാറേ ഒരു ചാന്‍സ് തരാവോ? അഭിനയ ജീവിതത്തിൽ നിന്നും സംവിധാന രംഗത്തേക്ക് കാലെടുത്ത് വെക്കുന്ന അഹാന കൃഷ്ണയോട് ചാന്‍സ് ചോദിച്ച് നടന്‍ കാളിദാസ് ജയറാം; താരം നൽകിയ മറുപടി കണ്ടോ??

പിറന്നാൾ ദിനത്തിലാണ് അഹാന കൃഷ്ണ സംവിധാന വേഷം അണിയുന്ന വാർത്ത സോഷ്യൽമീഡിയയിലൂടെ എല്ലാ ആരാധകരും അറിഞ്ഞത്. തുടർന്ന് പിറന്നാൾ ദിനത്തിൽ തന്റെ ആരാധകരുമായി സംവദിക്കാന്‍ ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയിരുന്നു. ഇതിനിടയിൽ സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ചിരിക്കുകയാണ് കാളിദാസ് ജയറാം.
കാളിദാസിന്റെ ചോദ്യവും അതിന് അഹാന നല്‍കുന്ന മറുപടിയും സോഷ്യൽമീഡിയയിൽ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായിരുന്നു. അഹാനയുടെ ജന്മദിനമായ ബുധനാഴ്ച താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'തോന്നല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററും അഹാന സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കാളിദാസന്റെ തമാശ കലര്‍ന്ന ചോദ്യം.
'ഡയറക്ടര്‍ സാറേ ഒരു ചാന്‍സ് തരാവോ?' എന്നായിരുന്നു അഹാനയോട് കാളിദാസ് ചോദിച്ചത്. 'നിങ്ങളും ഒരു വിഷ്വല്‍ കമ്യൂണികേഷന്‍ സ്റ്റുഡന്റ്, ഞാനും അതെ. നിങ്ങള്‍ സിനിമ ചെയ്യുമ്ബോള്‍ എനിക്ക് ചാന്‍സു തരിക, ഞാന്‍ ചെയ്യുമ്ബോള്‍ നിങ്ങള്‍ക്കും ചാന്‍സ് തരാം. പോരേ ഇഡിയറ്റ്?,' എന്നാണ് കാളിദാസിന് തമാശരൂപേണ അഹാന നല്‍കിയ മറുപടി.
'തോന്നല്‍' എന്ന അഹാനയുടെ ആദ്യചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോവിന്ദ് വസന്തയും ഛായാഗ്രഹണം നിമിഷ് രവിയുമാണ്. തോന്നലിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്ത് അഹാന കുറിച്ചത് ഇങ്ങനെ;
'ആറുമാസം മുന്‍പാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സില്‍ തോന്നിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍ അതിന് സ്‌നേഹവും കരുതലും പോഷണവും നല്‍കി അത് ജീവന്‍ പ്രാപിക്കുന്നത് നോക്കിനിന്നു. ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്നു തന്നെ വിശേഷിപ്പിക്കാം.
ഞാന്‍ സ്‌നേഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇതിനായി ഒത്തുചേര്‍ന്നു. ഒക്ടോബര്‍ 30ന് 'തോന്നല്‍' നിങ്ങളിലേക്ക് എത്തും,'
https://www.facebook.com/Malayalivartha