Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ശോഭസുരേന്ദ്രനെ ബിജെപി പരിഗണിക്കാത്തത്.

25 NOVEMBER 2022 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്


കേരളം ഇപ്പോള്‍ പശ്ചിമബംഗാളില്‍ ചര്‍ച്ചയാണ്. ബിജെപിയ്ക്ക് ഒരു എംഎല്‍എ പോലുമില്ലാത്ത കേരളത്തില്‍ നിന്നൊപാഴ്ഡ ബംഗിളില്‍ ഗവര്‍ണറായി എത്തിയിരിക്കുന്നു. കേരളത്തെ കുറിച്ച് മമതാ ബാനര്‍ജിയ്ക്ക് പണ്ടേ നല്ല അഭിപ്രായമാണ്. ബംഗാളിനെക്കാളും നല്ല കമ്മ്യൂണിസ്റ്റുകാരാണ് കേരളത്തിലുള്ളതെന്നാണ് ദീതിയുടെ അഭിപ്രായം. അതുകൊണ്ട് കേരളത്തില്‍ നിന്നൊരു ഗവര്‍ണര്‍ വരുന്നത് എന്തു കൊണ്ടും ദീദീയ്ക്ക് ഏറെ സന്തോഷമാണ് നല്കിയത്.

അതു കൊണ്ട് ആനന്ദ് ബോസിനെ ആനന്ദിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് രംഗത്തിറങ്ങി. രസഗുളയുടെ മധുരത്തില്‍ ബോസിനെയങ്ങ് സുഖിപ്പിച്ചു. അലപ്ം ഷുഗറുണ്ടെങ്കിലും ബോസ് ദീദീയുടെ രസഗുള സ്വീകരിച്ചു. പേരിലൊരു ബോസ് ഉള്ളതു കൊണ്ട് ബംഗാളി അല്ലെന്ന് ആരും പറയില്ല. ദീദി ഹാപ്പി. പക്ഷേ ബോസിന്റെ കീരീട ധാരണ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ചില ബിജെപിക്കാരൊക്കയുണ്ടായിരുന്നു. അവരില്‍ കൂട്ടം തെറ്റാതെ എത്തിയത് ശോഭ സുരേന്ദ്രനാണ്. ബിജെപിയുടെ പെണ്‍ശബ്ദവും വോട്ട് പുള്ളറമായിരുന്നില്ലേ ശേഭ .

 

 

 

 

 

ശോഭയുടെ പ്രസംഗം കേള്‍ക്കാന്‍ മൈതാനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. അതൊക്കെയൊരു കാലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാവത്തിനെയിട്ട് തട്ടിതട്ടി അവസാനം കഴക്കൂട്ടത്തെത്തിച്ചില്ലേ. പാലക്കാട്ടെ സ്വന്തം തട്ടകത്തില്‍ ജയിക്കുമെന്നിരിക്കെയാണ് അന്ന് ശോഭയെ തെക്കോട്ടെടുത്തത്. തെക്കെന്തു പറ്റി. കടകംപള്ളിയെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കേണ്ടി വന്നു.

പിന്നങ്ങോട്ട് ശോഭസുരേന്ദ്രനെതിരെ പാര്‍ട്ടി ചതിക്കുഴികളാണ് തീര്‍ത്തത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിക്കാന്‍ കേന്ദ്രത്തിന് വലിയ താല്പര്യമായിരുന്നു. ആണ്‍കോയ്മയുടെ കൊതിപറച്ചിലില്‍ അത് അടുപ്പത്തായി. പരസ്യമായി പ്രതികരിക്കാന്‍ തുനിഞ്ഞെങ്കിലും കേന്ദ്രം പറഞ്ഞ് നില്ക്കൂ. വെയ്റ്റ് ചെയ്യു. വെയ്റ്റ് ചെയ്താല്‍ .. നമുക്ക് വേണ്ടത് ചെയ്യാം. അതിന് സമയമായി മക്കളേ. പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം അല്ലെങ്കില്‍ ഇതുപോലെ കൊച്ചൊരു ഗവര്‍ണര്‍. അതുമല്ലെങ്കില്‍ പണ്ട് വെള്ളാപ്പള്ളിയ്ക്കും മോനും കൊടുത്ത് പാഴാക്കിയ കോര്‍പ്പറേഷനുകളിലേതെങ്കിലും ഒന്ന്.ശോഭയെ കേന്ദ്രം കളയാതെ കാക്കുന്നതിന് പിന്നില്‍ വേറെ പലതുമുണ്ട്. കേന്ദ്രനേതാക്കള്‍ കേരളത്തില്‍ എത്തുന്ന സമരമുഖങ്ങളിലെല്ലാം അവരുണ്ടായിരുന്നു. ശോഭയ്ക്കായി മറ്റ് ചില പാര്‍ട്ടികളും വലവിരിച്ചിട്ടുണ്ട് ഈ സാഹചര്യത്തില്‍ കേരള നേതാക്കള്‍ കളഞ്ഞാലും കേന്ദ്രം കളയില്ലെന്നുറപ്പാണ് . ഇതാണ് ശോഭ ചേച്ചിയുടെയും കരുത്ത്. അതല്ലേ ആരും അറിയാതെ അങ്ങ് കല്‍ക്കത്തയിലെത്തിയത്. എങ്ങനെയാണ് ഗവര്‍ണര്‍ അധികാരമേറ്റെടുക്കുന്നതൊന്ന് കണ്ട് പഠിക്കാമല്ലോ. ഒരു റിഹേഴ്‌സല്‍.

 

ശോഭസുരേന്ദ്രന്റെ കാര്യത്തില്‍ സുരേന്ദ്രന്‍ജിയും സംഘവും നിരന്തരം വെട്ടി നിരത്തല്‍ നടത്തി കൊണ്ടിരിക്കുകയാണ്. വെട്ടി നിരത്തി നിരത്തി ശോഭയുടെ കൂടെയുള്ളവരെയെല്ലാം വീട്ടിലിരുത്തി. പാലക്കാട് പാര്‍ട്ടിയെ ഒരു പരുവമാക്കി. എന്നിട്ടും ശോഭ കല്‍ക്കത്തയില്‍ പോയതാണ് ഇപ്പോ കുഴപ്പം. എന്നാലിത് കൂടെ കേട്ടോ. പ്രകാശ് ജാവദേക്കര്‍ പറഞ്ഞിട്ടാണ് അവിടെയൊന്ന് ശോഭിച്ചത്. ആനന്ദ ബോസിന്റെ നിയമനം പോലും കേരള ഘടകത്തെ അറിയിച്ചിട്ടില്ല. പിന്നല്ലേ കിരീട ധാരണം. ജാവദേക്കര്‍ ചിരിച്ച് നിങ്ങളുടെ കൂടെ നടക്കും.

 

 

 

 

 

എന്നിട്ട് ഇങ്ങനെയിട്ട് ഓരോ പണിയും വെയ്ക്കും. ആ പണിയാണ് പലരുടെയും കിരീടധാരണം. അടുത്ത് ശോങ സുരേന്ദ്രനെ എവിടെയെങഅകിലും കിരീടം ചൂടി നില്ക്കുന്നതായി കാണാം. അതുകൊണ്ട് കെ.മുരളീധരന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇങ്ങനെ പറയാം. ആരേയും വില കുറച്ച് കാണരുത്. ആരാണ് ഇടിച്ചു കയറുകയെന്ന പറയാനാവില്ല. ആനയാണ് പുലിയാണ് എന്നൊക്ക തള്ളിമറിച്ചിട്ട് മെസ്സി സൗദിയിലെ പന്ത് കളിപിള്ളാരോട് തോറ്റ് തൊപ്പിയിട്ട് ഓടിയതറിയാമല്ലോ. അതുകൊണ്ട് തല്കാലം നമുക്ക് രസഗുള കഴിച്ച് ഏമ്പക്കം വിട്ട് ഉറങ്ങാം. നാളെ നേരത്തെ എണീറ്റിട്ട് വേറെ കാര്യമൊന്നുമില്ലല്ലോ സുരേന്ദ്ര.

 

 

 

 

ഒരു സന്ദീപ് വാര്യര്‍ കുറച്ചു ദിവസമായി നടത്തുന്ന തലവേദനകള്‍ വിട്ടു മാറുന്നില്ല അല്ലേ. അദ്ദേഹം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമെന്ന് കണിയാന്‍മാര്‍ക്ക് പോലും നിശ്ചയമില്ല. ബിജെപിയില്‍ ഇനിയൊരു പുഷ്‌കല കാലം വരുമെന്നും അന്ന് സന്ദീപ് വാര്യരെ പോലുള്ളവരെല്ലാം ഗതിപിടിക്കുമെന്നാണ് വിശ്വാസം.

 

തലസ്ഥാനത്ത് നിന്നും പണ്ടെരു വക്താവിനെ അഴിമതി പണം സന്വാദിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. ഇപ്പോഴദ്ദേഹം ജില്ല അധ്യക്ഷന്‍, സംസ്ഥാന സെക്രട്ടറി , അങ്ങനെ പലവിധ സ്ഥാനങ്ങള്‍. അതു പോലെ ഒരു നാള്‍ വരും വാര്യരെ . അതിനിടയ്ക്ക് ശോഭയെ പോലുള്ളവരെ തോണ്ടാന്‍ നിന്നാല്‍ പണി പാളും. അവര്‍ക്കൊന്നും സൈബര്‍ ബന്ധം മാത്രമല്ല . ജനങ്ങളുമായി ബന്ധങ്ങളുണ്ടെന്നേ. സ്ഥാനമാനങ്ങള്‍ വരും പോകും നമ്മള്‍ ബിജെപിക്കാരാണെന്നൊരു പ്രതിജ്ഞ ബിജെപി നേതാക്കള്‍ എടുക്കുന്നത് നല്ലതായിരിക്കും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (15 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (28 minutes ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (43 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (1 hour ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (2 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (12 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (14 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (15 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (15 hours ago)

ദൃശ്യങ്ങൾ പുറത്ത്  (15 hours ago)

Malayali Vartha Recommends