ഇസ്രായേലിനെ ചാരമാക്കും..ഇസ്ലാമിക ചേരി കളത്തില്‍..പേടിയില്ലെന്ന് നെതന്യാഹു
ഒരേ സമയം ഇറാനോടും ഈജിപ്തിനോടും സിറിയയോടും ലബനോടും അടിക്കാന്‍ തയാറെടുക്കുകയാണ് ഇസ്രായേല്‍. പാല്‌സ്തീനെതിരെ മാത്രമല്ല പശ്ചിമേഷ്യയിലെ ഏത് രാജ്യത്തോടും ഏറ്റുമുട്ടുമുട്ടാന്‍ ഒരുക്കമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു.
അധികം കളിച്ചാല്‍ ഇസ്ലാമിക ശക്തികള്‍ ഒന്നാകെ തിരിച്ചടിക്കുമെന്ന ഇറാന്റെ ഭീഷണിയോടെ ആരുടെയും വിരട്ട് നടപ്പാകില്ലെന്നും വരുംദിവസങ്ങളില്‍ യുദ്ധം കഠിപ്പിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇസ്രായേലിനെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്നും ഗാസയില്‍ ഇനി വെടിയുതിര്‍ത്താല്‍ ഇസ്രായേലിനെ ചാരമാക്കി തീര്‍ക്കുമെന്നാണ് ഇറാന്‍ പ്രസതാവിച്ചിരിക്കുന്നത്. പാലസ്തീന്റെ ഏറ്റവും പ്രധാന സഹായരാഷ്ട്രമായ ഇറാനോടു വേണമെങ്കില്‍ ഏറ്റുമുട്ടാന്‍ തയാറാണെന്ന് ഇസ്രായേല്‍ പറഞ്ഞതോടെ ഭയാനകമായ സാഹചര്യത്തിലേക്ക് ഇസ്രായേല്‍-ഹമാസ് യുദ്ധം വഴിമാറുകയാണ്.
കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാനൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ലബനോനിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ദമാസ്‌കസിലും ഇസ്രായേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് വിദേശ റിപ്പോര്‍ട്ടുകള്‍.
ലോക ഭൂപടത്തില്‍നിന്ന് ഇസ്രായേലിനെ എന്നേക്കുമായി തുടച്ചുനീക്കപ്പെടുമെന്നാണ് ഇറാന്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാനുമുന്നില്‍ അണിവിരലിന്റെ വലിപ്പം മാത്രമേ ഇസ്രായേലിനുള്ളുവെന്നും ഇസ്ലാമിക ശക്തികള്‍ ഒരുമിച്ച് വളഞ്ഞാക്രമിച്ചാല്‍ ഇസ്രായേല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചാരമായി മാറുമെന്നും സലാമി ഇന്നലെ വീരവാദം മുഴക്കിയിരുന്നു. ഭീഷണിക്കു വഴങ്ങില്ലെന്നും മുന്‍പും ഇസ്ലാമിക ശക്തികളെ ഒരുമിച്ചു നേരിട്ട് തോല്‍പിച്ച ചരിത്രം ഇസ്രായേലിനുണ്ടെന്നും നെതന്യാഹു വെല്ലുവിളിച്ചതോടെ ഇനിയുള്ള പോരാട്ടം കൂടുതല്‍ ശക്തമായിരിക്കുമെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 950 പാലസ്തീനികളെയാണ് ഗാസയില്‍ മാത്രം ഇസ്രായേല്‍ സൈന്യം ബോംബിംഗില്‍ കൊലപ്പെടുത്തിയത്. ഒരു മാസത്തിനുള്ളില്‍ ഹമാസുകളെ ഉന്‍മൂലനം ചെയ്ത് ഗാസയുടെ അധികാരവും അവകാശവും കൈവശപ്പെടുത്തുമെന്നാണ് ഇസ്രായേല്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് രാതി ഇസ്രായേലിന്റെ കണ്ണുവെട്ടിച്ച് ഹമാസ് നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ പതിന്മടങ്ങ് ശക്തിയുള്ള ആക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി. കേവലം 48 മണിക്കൂര്‍ കൊണ്ട് ഇസ്രയേല്‍ തകര്‍ന്നടിയുമെന്നും ഇറാനിലെ വര്‍ഗീയ ഭരണകൂടം ആവര്‍ത്തിച്ചിരിക്കുന്നു. അതേ സമയം, തെക്കന്‍ ഗാസയില്‍ മുന്നേറ്റം തുടരുന്ന ഇസ്രയേല്‍ കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്നും നാളെയുമായി പതിനായിരം പലസ്തീനികളെ ഗാസയില്‍നിന്ന് കുടിയൊഴിപ്പിക്കാനാണ് ഇസ്രായേലിന്റെ നീക്കം.
ആസൂത്രിതമായ നീക്കത്തില്‍ ഹമാസിന്റെ യുദ്ധതന്ത്രജ്ഞരിലെ പ്രധാനികളിലൊരാളായ കമാന്‍ഡര്‍ ഹൈതം ഖുവാജരിയെ ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിലെ പ്രധാന സൂത്രധാരന്‍മാരിലൊരാളിയിരുന്നു ഹൈതം. ഒരാഴ്ചയ്ക്കുള്ളില്‍ ഹമാസിന്റെ പ്രധാന നേതാക്കളെയെല്ലാം കൊലപ്പെടുത്താനും അടുത്തയാഴ്ച ബോംബിംഗിലൂടെ ഹമാസുകളുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനും തൊട്ടുപിന്നാലെ ഹമാസ് തീവ്രവാദികളെ ഒന്നടങ്കം കൊലപ്പെടുത്താനുമാണ് ഇസ്രായേലിന്റെ തീരുമാനം.
കഴിഞ്ഞ ഏഴു ദിവസത്തെ വെടിനിറുത്തല്‍ ഇടവേളയില്‍ ഹമാസ് തീവ്രവാദകള്‍ തുരങ്കങ്ങളില്‍ നിന്നിറങ്ങി മോസ്‌കുകളിലും അഭയാര്‍ഥി ക്യാമ്പുകളിലും ഇടംപറ്റിയിരിക്കുന്നതായാണ് ഇസ്രായേലിന്റെ നിഗമനം. 51 ദിനത്തെ യുദ്ധത്തില്‍ ഇതോടരം പതിനായ്യായിരം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ അയ്യായിരത്തിലേറെ കുട്ടികളും ആയിരത്തിലേറെ സ്ത്രീകളും ഉള്‍പ്പെടുന്നു. സിവിലിയന്‍ എന്ന പേരില്‍ കൊല്ലപ്പെട്ടവരെല്ലാം ഹമാസ് തീവ്രവാദികളായിരുന്നതായാണ് ഇസ്രായേലിന്റെ വിശദീകരണം.
ഗാസ മുഴുവന്‍ കരയുദ്ധം ഇസ്രായേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പന്ത്രണ്ടോളം ടാങ്കുകള്‍ക്കൊപ്പം കവചിതവാഹനങ്ങളും ബുള്‍ഡോസറുകളും തിങ്കളാഴ്ച ഗാസ നഗരമധ്യത്തിലേക്ക് പ്രവേശിച്ചു.
അതേ സമയം ഗാസയില്‍നിന്ന് ആരെയും സ്ഥിരമായി കുടിയിറക്കാനല്ല ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് സേനാവക്താവ് ജൊനാഥന്‍ കോര്‍ണിക്കസ് പ്രഖ്യാപനം നടത്തി. 75 വര്‍ഷംമുമ്പ് ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍വന്നപ്പോള്‍ 7.60 ലക്ഷം പലസ്തീന്‍കാര്‍ കുടിയിറക്കപ്പെട്ടിരുന്നു. ഒക്ടോബറില്‍ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വടക്കന്‍ ഗാസയില്‍നിന്ന് 11 ലക്ഷംപേരെ ഇസ്രയേല്‍ കുടിയിറക്കിയിരുന്നു. ഇവരുള്‍പ്പെടെ യുദ്ധം അഭയാര്‍ഥികളാക്കിയ 18 ലക്ഷംപേരില്‍ ഭൂരിപക്ഷവും പാര്‍ക്കുന്നത് തെക്കന്‍ ഗാസയിലാണ്. തെക്കന്‍ ഗാസയില്‍ നിന്ന് പാലസ്തീനികളെ പുറത്താക്കിയാല്‍ ഈ അഭയാര്‍ഥികള്‍ എവിടെ പോകും എന്നതാണ് ലോകത്തിനു മുന്നിലെ പ്രധാന ചോദ്യം. സാമ്പത്തിക, സായുധ സഹായങ്ങള്‍ നല്‍കാന്‍ തയാറാണെങ്കിലും അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഈജിപ്തും ഇറാനും.
വടക്കന്‍ ഗാസയെ ശവപ്പറമ്പാക്കി മാറ്റിയതിന് പിന്നാലെയാണ് ഇസ്രായേല്‍ കരയുദ്ധം തെക്കന്‍ ഗാസയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തെക്കന്‍ ഗാസയും ഇസ്രായേല്‍ ആക്രമണത്തിന് കീഴിലാകുന്നതോടെ ഇനി പോകാന്‍ ഇടമില്ലാത്ത സാഹചര്യമാകും പലസ്തീനികള്‍ക്കും ഹമാസ് തീവ്രവാദികള്‍ക്കും.
https://www.facebook.com/Malayalivartha