ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും

ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. സതാംപ്ടണില്‍ വൈകിട്ട് 3 നാണ് മത്സരം. ഭുവനേശ്വര്‍ കുമാറിന്റെയും വിജയ് ശങ്കറിന്റെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യ സമ്മര്‍ദ്ദമില്ലാതെയാകും ഇന്നിറങ്ങുക. പരുക്കേറ്റ് മടങ്ങിയ ശിഖര്‍ ധവാന് പകരം ഇന്ത്യന്‍ ടീമിലിടം പിടിച്ച ഋഷഭ് പന്ത് ഇന്ന് അന്തിമ ഇലവണില്‍ സ്ഥാനം പിടിച്ചേക്കും.
പരിശീലനത്തിനിടയില്‍ പരിക്കേറ്റ വിജയ് ശങ്കറിനെ ഇന്നത്തെ മത്സരത്തില്‍ കളിപ്പിച്ചേക്കില്ല. എന്നാല്‍, കാലിനേറ്റ പരുക്ക് സാരമുള്ളതല്ലെന്നും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശീലനം പുനരാരംഭിച്ചുവെങ്കിലും ഭുവനേശ്വര്‍ കുമാര്‍ ഇന്ന് ടീമിലുണ്ടാകില്ല. പകരം മുഹമ്മദ് ഷമിയാകും ടീമിലെത്തുക.
https://www.facebook.com/Malayalivartha