''നമ്മുടെ ദിവസമായിരുന്നില്ല'' ഇന്ത്യൻ താരങ്ങളെ പ്രശംസിച്ചു കൊണ്ടു ആമീർ ഖാൻ; ട്വീറ്റ് വൈറലാകുന്നു

ലോക കപ്പിൻറെ സെമി ഫൈനലിൽ ഇന്ത്യ തോൽവി ഏറ്റു വാങ്ങിയപ്പോൾ കടുത്ത നിരാശയായിരുന്നു ഇന്ത്യൻ ആരാധകർക്ക്. തോൽവിയിൽ മനം നൊന്ത പലരും ഇന്ത്യൻ ടീമിനെ പഴിച്ചു. പലരും വെറുത്തു. എന്നാൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കം പലരും ഇന്ത്യൻ കളിക്കാരെ സാന്ത്വനപ്പെടുത്തി കൊണ്ട് രംഗത്ത് വന്നു. ഇപ്പോൾ നടൻ അമീർ ഖാൻറെ ട്വീറ്റ് ആണ് ഏവരുടെയും മനസ്സ് കീഴടക്കിയിരിക്കുന്നത്.
കുറിപ്പ് വൈറലാവുകയാണ്."നമ്മുടെ ദിവസമായിരുന്നില്ല. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമി ഫൈനലിലെത്തിയപ്പോള്‍ തന്നെ എന്നെ സംബന്ധിച്ച് ഇന്ത്യ ലോക ചാംപ്യന്‍മാരായിക്കഴിഞ്ഞു. ടൂര്‍ണമെന്റിലുട നീളം നിങ്ങള്‍ നന്നായി കളിച്ചു.തലേ ദിവസം മഴ പെയ്തില്ലായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നുവെന്നാണ് തോന്നുന്നത്. എങ്കിലും നന്നായി കളിച്ചു, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു". ആമിറിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു. ഇന്ത്യൻ ടീമിനെ ന്യൂസിലാന്‍ഡാണ് കീഴ്പ്പെടുത്തിയത്. സെമി ഫൈനല്‍ മത്സരത്തിൽ 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
https://www.facebook.com/Malayalivartha