ലോര്‍ഡ്സിലെ അവസാന അര മണിക്കൂറിനെക്കുറിച്ച് ചിന്തിക്കാത്തതായി എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ഒന്നൊ രണ്ടോ ദിവസങ്ങളുണ്ടായേക്കാം... ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂസിലാൻഡ് താരം ജെയ്സൺ നിഷാം

ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നു. നിങ്ങളെന്താണ് ആഗ്രഹിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് നല്‍കാന്‍ കഴിയാഞ്ഞതില്‍ ഞങ്ങളോട് ക്ഷമിക്കുക. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ആരാധകരുടെ ഹൃദയം തൊടുന്ന വാക്കുകൾ നിറയുന്ന കുറിപ്പുമായി ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജെയിംസ് നീഷാം.
കുട്ടികളെ, അറുപതാം വയസില്‍ നിങ്ങള്‍ക്ക് തടിച്ചുകൊഴുത്ത് സന്തോഷത്തോടെ മരിക്കണമെങ്കില്‍ ദയവു ചെയ്ത് നിങ്ങള്‍ സ്പോര്‍ട്സിലേക്ക് വരരുത്. വല്ല, പാചകവും കരിയറായി തെരഞ്ഞെടുക്കൂ. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്കുശേഷം ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാം ട്വിറ്ററില്‍ കുറിച്ചു. കുറിപ്പിലെ ഹൃദയഭേദകമായ വാക്കുകൾ ക്രിക്കറ്റിന്റെ ചില നിയമങ്ങൾ തെറ്റല്ലേ എന്ന് തോന്നിപ്പോകും.
ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നു. നിങ്ങളെന്താണ് ആഗ്രഹിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് നല്‍കാന്‍ കഴിയാഞ്ഞതില്‍ ഞങ്ങളോട് ക്ഷമിക്കുക. ഇത് തികച്ചും വേദനാജനകമാണ്. അടുത്ത ദശകമെത്തുമ്പോഴേക്കും ലോര്‍ഡ്സിലെ അവസാന അര മണിക്കൂറിനെക്കുറിച്ച് ചിന്തിക്കാത്തതായി എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ഒന്നൊ രണ്ടോ ദിവസങ്ങളുണ്ടായേക്കാം. ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങളിത് അര്‍ഹിക്കുന്നു. എന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്.
സൂപ്പര്‍ ഓവറില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനൊപ്പം ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ നീഷാമിന്റെ മികവിലാണ് കീവീസ് 15 റണ്‍സടിച്ചത്. ജോഫ്ര ആര്‍ച്ചറെ സിക്സറിന് പറത്തി നീഷാം കീവീസിനെ കിരീടത്തിന് അടുത്തെത്തിച്ചെങ്കിലും അവസാന പന്തില്‍ ഗപ്ടില്‍ റണ്ണൗട്ടായതോടെ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായി.
അതെസമയം അംപയർ കുമാർ ധർമസേനയ്ക്കു തെറ്റിയെന്നു മുൻ രാജ്യാന്തര അംപയർമാർ പറയുന്നു... 5 റൺസ് കൊടുക്കേണ്ടിടത്ത് ഒരു റൺ ഇംഗ്ലണ്ടിനു കൂടുതൽ നൽകിയ ഫീൽഡ് അംപയർമാർ കിവീസിന്റെ വിജയസാധ്യത ഇല്ലാതാക്കിയെന്നാണ് ആരോപണം. അവസാന ഓവറിലെ 3–ാം പന്ത് തട്ടിയിട്ടശേഷം സ്റ്റോക്സ് രണ്ടാം റണ്ണിനു ശ്രമിക്കവേയാണ് അംപയർമാർ പരാമർശിക്കുന്ന വിവാദ സംഭവമുണ്ടായത്. മാർട്ടിൻ ഗപ്ടിലിന്റെ ത്രോ വരുന്നതുകണ്ട് സ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസിലേക്ക് സ്റ്റോക്സ് പറന്നുചാടി. അതിനിടെ, സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ഗപ്ടിലെറിഞ്ഞ ത്രോ ഫോറായി. ഇംഗ്ലണ്ട് ഓടിയെടുത്ത 2 റൺസും ഫോറും ചേർത്ത് ധർമസേന അവർക്ക് 6 റൺസ് അനുവദിച്ചു.
എന്നാൽ, ഫീൽഡിൽ വേണ്ടത്ര ശ്രദ്ധിക്കാതെയാണു ധർമസേന 6 റൺസ് അനുവദിച്ചതെന്നു മുൻ അംപയർമാരായ ഓസ്ട്രേലിയയുടെ സൈമൺ ടഫലും ഇന്ത്യയുടെ കെ. ഹരിഹരനും ആരോപിച്ചു. ഗപ്ടിൽ ത്രോ ചെയ്യുന്ന സമയത്ത് സ്റ്റോക്സും ആദിൽ റാഷിദും രണ്ടാമത്തെ റണ്ണിനായി പിച്ചിൽ ക്രോസ് ചെയ്തിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു. ടിവി റീപ്ലേയിൽ അതു വ്യക്തമാണ്....
https://www.facebook.com/Malayalivartha