ക്രിക്കറ്റ് ചരിത്രത്തില്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ

ക്രിക്കറ്റ് ചരിത്രത്തില്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഇടം നേടി . ഓപ്പണറെന്ന നിലയില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 10,000 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു ഈ താരം. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രോഹിത്. വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
ഇന്ത്യന്‍ താരങ്ങളില്‍ 16,119 റണ്‍സ് നേടിയ സെവാഗ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍ നിൽക്കുന്നതും. രണ്ടാം സ്ഥാനത്തുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് 15,335 റണ്‍സ് മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ . സുനില്‍ ഗവാസ്‌കറാണ് (12,258) മൂന്നാം സ്ഥാനത്ത് ഉള്ളത് . ലോകക്രിക്കറ്റെടുത്താല്‍ മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയാണ് മുന്നില്‍. ജയസൂര്യയുടെ അക്കൗണ്ടില്‍ 19,298 റണ്‍സുള്ളത്. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയിന് 18,834 റണ്‍സുണ്ട്.
https://www.facebook.com/Malayalivartha