Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കണ്ണും പൂട്ടി കൊറിയക്കാരെ പ്രേമിക്കുന്ന മലയാളി പെൺകുട്ടികൾ.. ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ പ്രേമം!! ജെൻസി തലമുറയെ സ്വാധീനിക്കുന്നത് കൊറിയൻ സിനിമകളും ബാൻഡുകളും !! നമ്മൾ ഭയപ്പെട്ടേ തീരൂ

07 FEBRUARY 2026 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

ഇന്ന് നമുക്ക് മുന്നിൽ അത്യധിക പ്രാധാന്യമുള്ള രണ്ട് തലമുറകളുണ്ട്, 1997 മുതൽ 2012 വരെ ജനിച്ച ജനറേഷൻ Z (ജെൻസി) 2013 നു ശേഷം ജനിച്ച ജനറേഷൻ ആൽഫയും. ജെൻസി തലമുറയെ ഇപ്പോൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് കൊറിയൻ സിനിമകളും ബന്ദും പാട്ടുമൊക്കെയാണ് . ഇവരിപ്പോൾ k ഫുഡിനും കെ ഡ്രാമയ്ക്കും അടിമകളായി മാറിയിരിക്കുന്നു അവരുടെ മാതൃകകൾ കൊറിയൻ സിനിമകളിലും ഗെയിമിലും ഉള്ളവരാണ് .

ബി ടി എസ് ആർമി എന്ന കൊറിയൻ ബാൻഡ് താൽക്കാലികമായി നിർത്തലാക്കുന്നു എന്നുകേട്ടത്തോടെ നമ്മുടെ ജെൻസി തലമുറയ്ക്കുണ്ടായ ഷോക്ക് നമ്മളാണ് കേട്ടതാണ് . സോഷ്യൽ മീഡിയ പ്പോലും പലരും ഇതോടെ ഉപേക്ഷിച്ചു .2022-ൽ താൽക്കാലികമായി ഇടവേള എടുത്ത് നിർബന്ധിത സൈനിക സേവനത്തിന് പോയ ബാൻഡ്, 2026-ൽ പുതിയ ആൽബവും പര്യടനവുമായി തിരിച്ചുവരാൻ പദ്ധതിയിടുന്നുണ്ട് . ഇവരുടെ ആരാധകവൃന്ദം 'ARMY' (Adorable Representative MC for Youth) എന്നറിയപ്പെടുന്നു. ഈ ബന്ദിൽ ഉള്ളവരെ ആര്ധിക്കുന്നതിനുമപ്പുറം അവരുടെ ജീവിതത്തിന്റെ ഭാഗമായി ഈ കുട്ടികൾ കാണുന്നു . വിനോദസഞ്ചാരത്തിനായി പ്രമുഖ കൊറിയൻ താരങ്ങൾ കേരളം സന്ദർശിക്കുകയും, ഒപ്പം കൊറിയൻ പ്രണയ കുംഭകോണങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു.

കണ്ണും പൂട്ടി കൊറിയക്കാരെ പ്രേമിക്കുന്ന മലയാളി പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്തകാലത്തായി വര്ധനയുണ്ടായിട്ടുണ്ട് . ഇതിനു ഏറ്റവും ഒടിവിലത്തെ ഇരയാണ് ചോറ്റാനിക്കരയിലുള്ള പെൺകുട്ടി . സമാനമായ രീതിയിൽ കൊറിയൻ ഗെയിമിന് അടിമപ്പെട്ട മൂന്നു സഹോദരിമാർ ഗാസിയാബാദിൽ ഉള്ളവരാണ്

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് 'കൊറിയൻ ലൗ ഗെയിം' തട്ടിപ്പ് രാജ്യത്ത് വലിയ ചർച്ചയായത് . കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള അപകടകരമായ ഓൺലൈൻ ടാസ്‌ക് അധിഷ്ഠിത ഗെയിമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തുടനീളം ഇതിനകം ഇരുപതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു . ഇപ്പോൾ നമ്മുടെ കേരളത്തിലും കൊറിയൻ പ്രേമത്തിന്റെ ഇര ഉണ്ടായിരിക്കയാണ് .

ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ പ്രേമം ആണെന്ന് സംശയിക്കുന്നു . ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് മരിക്കുന്നു എന്ന ആത്മഹത്യ കുറിപ്പ് കണ്ടുകിട്ടിയതോടെ അന്താളിച്ചത് വീട്ടുകാരും പൊലീസും സ്കൂൾ അധികൃതരും.രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ പെൺകുട്ടിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ എന്ന 16 വയസ്സുകാരി .

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് മരിച്ചതെന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ കുറിപ്പ്.എന്നാൽ കൊറിയയിൽ അങ്ങനെ ഒരു മരണം നടന്നു എന്നതിന് പോലും സ്ഥിരീകരണം ഇല്ല. ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്നും താൻ കടുത്ത ദുഃഖത്തിലാണെന്നും ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. കുട്ടിയുടെ പുസ്തകത്തിൽ നിന്നും കൊറിയൻ ഭാഷയിലുള്ള കുറിപ്പുകൾ കണ്ടെത്തിയിരുന്നു.

മരണം നടന്ന് ഒരാഴ്ചയ്ക്കു ശേഷവും കുട്ടിയുടെ ഫോൺ തുറന്നു പരിശോധിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ല. ഇൻസ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണോ എന്നാണ് ബലമായ സംശയം. അക്കൗണ്ടിൽ ആകെ 12 ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അധ്യാപകർ പറയുന്നു. കൊറിയൻ പ്രണയച്ചതിയിൽ ഉൾപ്പെട്ട കൂടുതൽ കുട്ടികൾ ഉണ്ടോ എന്നതിൽ അധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓർത്ത് വിഷമമുണ്ടെന്നും എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്. കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഗാസിയാബാദിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷത്തിലാണ് ‘കൊറിയന്‍ ലവ് ഗെയി’മിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. അജ്ഞാതനായ ഒരാൾ സോഷ്യൽ മീഡിയയിലോ ചില മൊബൈൽ ആപ്പുകൾ വഴിയോ കുട്ടികളുമായി സംഭാഷണം തുടങ്ങുന്നിടത്താണ് ഗെയിം ആരംഭിക്കുന്നത്. ഈ വ്യക്തി ഒരു കൊറിയൻ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു വിദേശ പൗരനാണെന്ന് അവകാശപ്പെടുകയും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്യും. പ്രണയത്തിലോ സൗഹൃദത്തിലോ കുരുക്കിയാണ് ഇവർ കുട്ടികളെ ആകർഷിക്കുന്നത്. കൊറിയൻ വേഷധാരികളായ വ്യാജ വ്യക്തികൾ കുട്ടികളുമായി സൗഹൃദത്തിലാകുന്നതോടെ എന്ത് ചെയ്യണം എന്നറിയാതെ മനസ് ചഞ്ചലമായി നടക്കുന്ന കൗമാരക്കാരുടെ മനസുകൾ അതിൽ അകപ്പെടുന്നു. കുട്ടികളുടെ ദൗർബല്യം മുതലെടുക്കുക എന്നതാണ് തട്ടിപ്പുസംഘങ്ങൾ ആദ്യം ചെയ്യുന്ന കാര്യം. കുട്ടികളിൽ കൊറിയൻ സംസ്കാരത്തോടും കെ-പോപ്പിനോടുമുള്ള താത്പര്യം മുതലെടുത്ത് അവരുമായി വൈകാരികമായി അടുക്കുകയാണ് പതിവ്.

തുടര്‍ന്ന് ഏറെക്കുറെ കുട്ടികളുടെ വിശ്വാസം സ്ഥാപിച്ചശേഷം ആദ്യം അർദ്ധരാത്രിയിൽ എഴുന്നേൽക്കുക പോലുള്ള ലളിതമായ ടാസ്‌കുകള്‍ നല്‍കും. ക്രമേണ ടാസ്കുകളുടെ കാഠിന്യം കൂടുകയും ‘ഗെയിം മാസ്റ്റര്‍’ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ 50 ദിവസത്തോളം തുടര്‍ച്ചയായ ടാസ്കുകള്‍ നല്‍കുംയ 50ആമത്തെ ടാസ്ക് ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് യഥാർഥത്തിൽ ഓപ്പറേറ്റ് ചെയ്യുന്നത് ഇന്ത്യയിൽ തന്നെയാണോ എന്ന കാര്യത്തിലാണ് ആദ്യം വ്യക്തത വരേണ്ടത്. പുറംലോകവുമായുള്ള ബന്ധങ്ങളിൽ കർശന നിയന്ത്രണമുള്ള രാജ്യമാണ് കൊറിയ എന്നിരിക്കെ യഥാർഥത്തിൽ വീഡിയോ ചാറ്റിങ്ങിൽ പോലും കൊറിയക്കാർ വരുന്നത് എങ്ങനെയെന്നതിലും വ്യക്തത വരണം. കൊറിയൻ സംഗീതം, വേഷം, ഭാഷ, സംസ്കാരം എന്നിവയിലേക്ക് കൗമാരക്കാരെ ആകർഷിപ്പിക്കാൻ കഴിയുന്നു എന്നിടത്താണ് ഈ തട്ടിപ്പ് വ്യത്യസ്തമാകുന്നത്

ഗൈസിയാബാദിലെ സഹോദരിമാരുടെ മരണത്തെ ഇതുവരെ പൊലീസ് പൂര്‍ണമായും ഈ ഗെയിമുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും കുട്ടികളുടെ ഗെയിം ആസക്തി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികളും മരിക്കുന്നതിന് മുന്‍പ് തങ്ങളെ കൊറിയന്‍ പേരുകളില്‍ സ്വയം പറയാന്‍ തുടങ്ങിയിരുന്നുവെന്ന് കുട്ടികളുടെ അച്ഛന്‍ സ്ഥിരീകരിച്ചു. കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഞങ്ങളുടെ ജീവിതം കൊറിയയാണ്, എന്ത് പറഞ്ഞാലും അത് ഉപേക്ഷിക്കാന്‍ കഴിയില്ല’ എന്ന മറുപടിയായിരുന്നു കുട്ടികള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ മൊബൈല്‍ ആപ്പ് വഴിയാണ് കുട്ടികള്‍ ഗെയിമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഞാൻ വളരെ ഒറ്റയ്ക്കാണ്’ എന്ന വാചകം കുട്ടികളുടെ കിടപ്പുമുറി ഭിത്തിയില്‍ കണ്ടെടുത്തിരുന്നു. കരയുന്ന മുഖമുള്ള ഇമോജിയും ‘സോറി പപ്പ, ഐ ആം റിയലി സോറി’ എന്ന് എഴുതിയ കുറിപ്പും മുറിയിലെ ഡയറിയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, മധ്യപ്രദേശിലെ ഇൻഡോറിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയുടേതുൾപ്പെടെ അടുത്തിടെ നടന്ന മറ്റ് ആത്മഹത്യകളും ഈ ക്രൂരമായ 'ഗെയിമുമായി' ബന്ധപ്പെട്ടിരിക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.

കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യം വച്ച് സോഷ്യൽ മീഡിയ വഴി പ്രചരിച്ച അപകടകരമായ ഒരു ഓൺലൈൻ വെല്ലുവിളിയായിരുന്നു ബ്ലൂ വെയ്‌ൽ ചലഞ്ച്. 2013ൽ റഷ്യയിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ഗെയിം കളിക്കുന്നവരെ അപകടകരമായ പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതൊരു സാധാരണ ഗെയിം പോലെ ഡൗൺലോഡ് ചെയ്യാവുന്ന ആപ്പ് അല്ല, മറിച്ച് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്.

ഗെയിമിൻ്റെ ഭാഗമായി കളിക്കാർക്ക് നിരവധി ടാസ്‌കുകൾ ലഭിക്കുകയും അവ പൂർത്തിയാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഗെയിമിൻ്റെ അവസാന ഘട്ടം ആത്മഹത്യയിലാണ് എത്തിച്ചേരുക. ഗെയിമിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തും. ഈ ഗെയിമുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പല കേസുകളിലും നേരിട്ടുള്ള തെളിവുകൾ ലഭ്യമല്ലാത്തതുകൊണ്ട് അന്വേഷണം വഴിമുട്ടി കിടക്കുകയാണ്

ഇത്തരം ഗെയിമുകളിലേക്ക് കുട്ടികൾ ഇൻഫ്ലുവെൻസ് ആകുന്നത് തടയുകതന്നെവേണം . കുട്ടികളുടെ ഭക്ഷണശീലത്തെപോലും കൊറിയൻ പ്രേമം സ്വാധീനിച്ചിരിക്കുന്നു .കൊറിയൻ പരമ്പരാഗത വിഭവങ്ങളായ കിംച്ചി, ബിബിംബാപ്, രാമെൻ (Ramen) എന്നിവയ്ക്ക് കേരളത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.മലയാളികൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ കൊറിയൻ വെബ് സീരീസുകളും കെ-പോപ്പ് ബാന്റുകളും (BTS, Blackpink തുടങ്ങിയവ) വ്യാപകമായി പിന്തുടരുന്നു .കൊറിയൻ ഫാഷൻ ശൈലികൾ, സ്കിൻകെയർ ഉൽപ്പന്നങ്ങൾ (K-Beauty) എന്നിവ കേരളത്തിലെ വിപണിയിൽ പ്രശസ്തിയാർജ്ജിക്കുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ കൊറിയൻ സംസ്കാരത്തോടുള്ള ഈ ആവേശം 'കെ-റേസി' (K-razy) എന്നാണ് അറിയപ്പെടുന്നത്.

കൊറിയൻ സിനിമകളും സംഗീതവും എല്ലാം ഇതിൽ ഭാഗമാണ് . ഒരു ഭ്രാന്തമായ അഡിക്ഷൻ കുട്ടികളിൽ ഉണ്ടാക്കാൻ ഈ കൊറിയൻ പ്രേമത്തിന് കഴിയുന്നു എന്നത് ഭയപ്പെടേണ്ട കാര്യം തന്നെയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (12 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (19 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (30 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends