ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 147 റണ്‍സ് നേടി. മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യന്‍ വനിതകള്‍ ലക്ഷ്യം മറികടന്നു.
പുറത്താകാതെ 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ഷഫാലി വര്‍മ (30), ജാമിയ റോഡ്രിഗസ് (26) എന്നിവരും തിളങ്ങി.
നേരത്തെ ക്യാപ്റ്റന്‍ ഹേദര്‍ നൈറ്റിന്റെ അര്‍ധ സെഞ്ചുറിയാണ് (67) ഇംഗ്ലണ്ടിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ടാമി ബേമോണ്ട് 37 റണ്‍സ് നേടി. ബൗളിംഗിലും തിളങ്ങിയ ഹേദര്‍ നൈറ്റ് ഒരു വിക്കറ്റും സ്വന്തമാക്കി കളിയിലെ താരമായി
"
https://www.facebook.com/Malayalivartha