ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണജയം പ്രതീക്ഷിച്ച് ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണജയം പ്രതീക്ഷിച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്ബരയിലെ അവസാന മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍. ഇന്നും ജയംനേടാനായാല്‍ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യയ്ക്കു സ്വന്തമാകും. ആദ്യ നാലുമത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ന്യൂസീലന്‍ഡാകട്ടെ, സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി മുഖംരക്ഷിക്കാനുള്ള ശ്രമത്തിലും.
അവസാന രണ്ടു മത്സരങ്ങളിലും സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. അത് ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം കുറച്ചിട്ടുണ്ടാകുമെന്നുറപ്പ്.
നാലാം ട്വന്റി 20-യില്‍ ഓപ്പണറായ മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു വി. സാംസണ് ഒരു അവസരംകൂടി കിട്ടുമെന്ന പ്രതീക്ഷയുണ്ട്. പരമ്പര സ്വന്തമായതിനാല്‍ ഇന്ത്യയ്ക്ക് പരീക്ഷണത്തിന് അവസരമുണ്ട്.
ഋഷഭ് പന്തിന് അവസരം കിട്ടുമോ എന്ന കാര്യം ഏവരും ഉറ്റുനോക്കുന്നുണ്ട്. കോലിക്ക് വിശ്രമം അനുവദിച്ചാല്‍ രോഹിത് ക്യാപ്റ്റനാകും. അങ്ങനെയെങ്കില്‍ സഞ്ജു വണ്‍ ഡൗണായി ഇറങ്ങാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha