ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിങ്

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിക്കു വിശ്രമം അനുവദിച്ച ഇന്ത്യയെ രോഹിത് ശര്‍മയാണു നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണെ ഓപ്പണറായി നിലനിര്‍ത്തി. രോഹിത് മൂന്നാം സ്ഥാനത്തു ബാറ്റു ചെയ്യും.
ടീമില്‍ മറ്റു മാറ്റങ്ങളില്ല. കിവീസ് നിരയില്‍ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ കളിക്കുന്നില്ല. വില്ല്യംസണിന്റെ അഭാവത്തില്‍ ടിം സൗത്തിയാണു ടീമിനെ നയിക്കുന്നത്. ആദ്യ നാലു മത്സരങ്ങളും ജയിച്ച ഇന്ത്യ പരന്പര തൂത്തുവാരാനുള്ള തയാറെടുപ്പിലാണ്.
https://www.facebook.com/Malayalivartha