ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടം.... രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണ്‍ പുറത്ത്

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടം. രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് നഷ്ടമായത്. മൂന്ന് ഓവര്‍ പിന്നിടുമ്‌ബോള്‍ ഒരു വിക്കറ്റിന് 25 എന്ന നിലയിലാണ് ഇന്ത്യ. കെ.എല്‍. രാഹുല്‍ (21), രോഹിത് ശര്‍മ (രണ്ട്) എന്നിവരാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിച്ചു.
കെ.എല്‍. രാഹുലും സഞ്ജു സാംസണും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ ഇന്ന് കളിക്കുന്നുണ്ട്. ഇതുവരെ നടന്ന നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്ബര സ്വന്തമാക്കിയിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര തൂത്തുവാരാം.
"
https://www.facebook.com/Malayalivartha