ഇതാണ് ട്വന്റി ട്വന്റി ; ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്പിച്ച് ടീം ഇന്ത്യ

ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്പിച്ച് ടീം ഇന്ത്യ. ബേ ഓവലില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഏഴ് റണ്‍സിന്നായിരുന്നു ഇന്ത്യ വിജയം കൊയ്‌തത്. പരമ്പര 5-0ന് തൂത്തുവാരുകയും ചെയ്തു . ഇന്ത്യ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 156 റണ്‍സെടുത്ത് തോൽക്കുകയായിരുന്നു. സ്‌കോര്‍- ഇന്ത്യ-163/3, ന്യൂസിലന്‍ഡ്-156-9. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയും നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുമാണ്(60) ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത് . പവര്‍പ്ലേയില്‍ 41 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കട്ടും നഷ്ടമാകുകയായിരുന്നു . മാര്‍ട്ടിന്‍ ഗപ്‌ടിലിനെ(2) ബുമ്രയും കോളിന്‍ മണ്‍റോയെ(15) വാഷിംഗ്‌ടണും പുറത്താക്കിയപ്പോള്‍ ടോം ബ്രൂസ്(0) റണ്‍ഔട്ടായി.
https://www.facebook.com/Malayalivartha