അമ്മയ്ക്ക് വേണ്ടി പ്രാർത്ഥനയും വഴിപാടുമായി ശ്രീശാന്ത്; ഇടത് കാല്‍മുട്ടിന് താഴെ മുറിച്ചു കളഞ്ഞു: പ്രാർത്ഥിക്കണം...

അപ്രതീക്ഷിതമായി തന്നെ തളർത്തിയ അമ്മയുടെ അവസ്ഥയെക്കുറിച്ച് മനസ് തുറന്ന് ശ്രീശാന്ത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചിൽ. പ്രതിസന്ധിഘട്ടങ്ങളിൽ തന്നോടൊപ്പം നിന്ന അമ്മയുടെ ഇടത് കാല്‍ മുട്ടിന് താഴെ മുറിച്ചു കളഞ്ഞുവെന്ന് ശ്രീശാന്ത് പറഞ്ഞു.
ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്‌നത്തിലാണ്. ശക്തമായ സ്ത്രീയാണവര്‍. അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ശ്രീശാന്ത് അഭിമുഖത്തിൽ വികാരാധീനനായി.
https://www.facebook.com/Malayalivartha