വിരാട് കോലിയുടെ കയ്യിലിരിക്കുന്ന ഫോണ്‍ കണ്ട ടെക് ലോകം ഞെട്ടി; ഉടൻ ഇന്ത്യയിലും ?

വിരാട് കോലിയുടെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ഏതെന്നറിയാനുള്ള തിരക്കിലാണ് ടെക് വിദഗ്ധര്‍. ഇന്ത്യയില്‍ ഇതുവരെ പ്രചാരത്തിലില്ലാത്ത ഫോണാണ് വിരാട് ഉപയോഗിക്കുന്നത് എന്നാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു ചിത്രം പുറത്തുവിടുകയുണ്ടായി. കോലി ഒരു ഫോണിലൂടെ സംസാരിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. പിന്നീടായിരുന്നു ടെക് വിദഗ്ധര്‍ ഏത് ഫോണാണ് വീരാട് ഉപയോഗിക്കുന്നത് എന്ന കാര്യത്തെ കുറിച്ച് അന്വേഷണം നടത്തിയത്.
വളരെ തടിച്ച ബോഡിയുള്ള ഫോണാണ് അതെന്ന് യൂട്യൂബറായ റെവ് അറ്റ്ലസിന്റെ കണ്ടെത്തൽ . ഇത് പുതിയ ഫോണ്‍ ആണല്ലോ എന്നതാണ് റെവ് അറ്റ്ലസിന്‍റെ കണ്ടെത്തല്‍ . നേരത്തെ വണ്‍പ്ലസ് ഫോണാണ് കോലി ഉപയോഗിച്ചിരുന്നത്. പിന്നീട് ഫോണിലേക്ക് സൂം ചെയ്ത് ഫോണിന്‍റെ സ്വഭാവവും തടിയും നോക്കി രൂപസാമ്യമുള്ള ഫോണ്‍ അവര്‍ കണ്ടെത്തുകയും ചെയ്തു. ചൈനീസ് ബ്രാന്‍റായ ഐക്യൂഓയുടെ ഫോണാണ് കോലിയുടെ കയ്യില്‍. എന്നാല്‍ പ്രധാനകാര്യം ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയിട്ടില്ല . പക്ഷെ ഉടന്‍ ഇറക്കാന്‍ പദ്ധതിയുമുണ്ട്.
https://www.facebook.com/Malayalivartha