രോഹിത് ശർമ്മയ്ക്ക് പറ്റിയ പരിക്ക് തിരിച്ചടിയായി; ഏകദിന, ടെസ്റ്റ് പരമ്ബരകളില്‍ രോഹിത് കളിക്കില്ല

ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്ബരയ്ക്കിടെ രോഹിത് ശർമ്മയ്ക്ക് പറ്റിയ പരിക്ക് തിരിച്ചടിയായി. പരിക്കേറ്റത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ്മയ്ക്കായിരുന്നു. ഏകദിന, ടെസ്റ്റ് പരമ്ബരകളില്‍ രോഹിത് കളിക്കില്ല.
ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി-20യില്‍ ബാറ്റു ചെയ്യുന്നതിനിടെ രോഹിതിന് പരിക്കേൽക്കുകയായിരുന്നു . ഇടതു കാലിന് പരിക്കേറ്റ രോഹിത് വേദന സഹിക്കാനാകാതെ ഗ്രൗണ്ടിലിരിക്കുകയും ചെയ്തു. വ്യക്തിഗത സ്‌കോര്‍ അറുപതില്‍ നില്‍ക്കെ ഇന്ത്യന്‍ താരം മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സില്‍ രോഹിത് ഫീല്‍ഡിങ്ങിനും ഇറങ്ങിയില്ല. ഇതോടെ കെ.എല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. അഞ്ചാം ട്വന്റി-20യില്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയതോടെ രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളിക്കാനിറങ്ങുകയും ചെയ്തു.രോഹിതിന് പകരം മായങ്ക് അഗര്‍വാള്‍ ഏരകദിനത്തില്‍ ഓപ്പണറായി കളിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha