ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ് ...ഇന്ത്യക്കുവേണ്ടി മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും

ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ കിവീസ് നായകന്‍ ടോം ലാഥം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി മായങ്ക് അഗര്‍വാളും പൃഥ്വി ഷായും ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. ഇവരാകും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. കിവീസിനായി ടോം ബ്‌ളന്‍ഡലും അരങ്ങേറും.2019 ഏകദിന ലോകകപ്പ് സെമിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയശേഷം ഏകദിനത്തില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇതാദ്യമാണ്.
ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പരിക്കിനെത്തുടര്‍ന്ന് പരന്പരയ്ക്കില്ല. ധവാന്‍ ന്യൂസിലന്‍ഡിലേക്കുള്ള ടീമില്‍തന്നെ ഇല്ലായിരുന്നു. രോഹിത് ട്വന്റി-20 പരന്പരയിലെ അവസാന മത്സരത്തില്‍ പരിക്കേറ്റാണ് പുറത്തായത്. ന്യൂസിലന്‍ഡിന്റെ പേസര്‍ ട്രെന്റ് ബോള്‍ട്ട് പരിക്കേറ്റ് ഇന്ത്യക്കെതിരായ പരന്പരയിലേ ഇല്ല. ട്വന്റി-20 പരന്പരയ്ക്കിടെ തോളിനു പരിക്കേറ്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പുറത്തായത് കിവികളുടെ ചിറകൊടിച്ചു.
ട്വന്റി-20 പരന്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ കളിക്കാതിരുന്ന കെയ്ന്‍ വില്യംസണ്‍ ആദ്യ രണ്ട് ഏകദിനങ്ങളിലും കളിക്കില്ല. വില്യംസണിനു പകരം ടോം ലാഥമാണ് ന്യൂസിന്‍ഡിനെ നയിക്കുക.ട്വന്റി-20 പരന്പരയില്‍ ഇല്ലാതിരുന്ന കേദാര്‍ ജാദവ്, പൃഥ്വി ഷാ എന്നിവരും ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ശിഖര്‍ ധവാനു പകരമാണു പൃഥ്വി ഷാ ടീമിലെത്തിയത്. കെ.എല്‍. രാഹുല്‍ മധ്യനിരയില്‍ കളിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരന്പരയിലേതുപോലെ വിക്കറ്റ് കീപ്പറും അഞ്ചാം നന്പര്‍ ബാറ്റ്‌സ്മാനും എന്നതായിരിക്കും രാഹുലിന്റെ ചുമതല. ട്വന്റി-20 പരന്പരയില്‍ ഓപ്പണറായിരുന്ന രാഹുലായിരുന്നു ടോപ് സ്‌കോറര്‍.
https://www.facebook.com/Malayalivartha