ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടം....ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായും മായങ്കയും പുറത്ത്

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ 21 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ മായങ്കിന്റെ സമ്പാദ്യം 31 പന്തില്‍ 32 റണ്‍സായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സെത്തിയപ്പോഴേക്ക് പൃഥ്വി ഷാ പുറത്തായി. ഗ്രാന്‍ഡ്ഹോമിനാണ് വിക്കറ്റാണ്.
നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അഗര്‍വാളും ക്രീസ് വിട്ടു. ടിം സൗത്തിയുടെ പന്തില്‍ ബ്ലന്‍ഡലിന് ക്യാച്ച്. പരിക്കേറ്റ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഇല്ലാതെയാണ് കിവീസ് കളിക്കുന്നത്. പകരം ടോം ബ്ലന്‍ഡല്‍ കിവീസിനായി അരങ്ങേറി. ടോം ലാഥമാണ് ആതിഥേയരുടെ ക്യാപ്റ്റന്‍. മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
https://www.facebook.com/Malayalivartha