ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട സ്വഭാവം ഉണ്ടാകണമെന്നു ചിന്തിക്കുന്നില്ലേ..? ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് തട്ടിക്കയറി ഇന്ത്യൻ ക്യാപ്റ്റൻ

മാധ്യമങ്ങളോട് കയർത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസിലന്‍ഡില്‍ ഒരിക്കലും നല്ല ദിവസങ്ങളായിരുന്നില്ല എന്നദ്ദേഹം പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും താരം മോശം പ്രകടനമായിരുന്നു നടത്തിയത്. മത്സരത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ കോലി ന്യൂസിലന്‍ഡ് മ്ാധ്യമപ്രവര്‍ത്തകനോട് വളരെ മോശമായി പെരുമാറുകയായിരുന്നു. ഗ്രൗണ്ടില്‍ കോലിയുടെ ആഘോഷ പ്രകടനങ്ങളുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു കോലി മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ടത്. ഇന്ത്യ ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു ഗ്രൗണ്ടിലെ കോലിയുടെ ആഘോഷം. മത്സരം കാണാനെത്തിയവരോട് ചുണ്ടില്‍ വിരല്‍വച്ച് മിണ്ടാതിരിക്കാന്‍ പറയുകയായിരുന്നു കോലി. രണ്ടാം ഇന്നിങ്‌സില്‍ വില്യംസണ്‍ പുറത്തായപ്പോഴും കോലി അമിതാഘോഷം നടത്തി.
ഇതിനെയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചെയ്തത്. അപ്പോൾ കോലി ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു . ഗൗണ്ടിലെ നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എന്താണു പറയാനുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട സ്വഭാവം ഉണ്ടാകണമെന്നു ചിന്തിക്കുന്നില്ലേ..? എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ചോദ്യത്തിനു പിന്നാലെ കോലിയുടെ മറുപടി 'നിങ്ങള്‍ക്ക് എന്താണു തോന്നുന്നത്' എന്നായിരുന്നു. ഞാനാണ് ചോദ്യം ചോദിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ മറുപടി പറഞ്ഞു. കോലി അതിനും യോജിച്ച മറുപടി അല്ല പറഞ്ഞത്. ഞാന്‍ നിങ്ങളോട് ഉത്തരം ചോദിക്കുകയാണെന്നായിരുന്നു കോലി നൽകിയ മറുപടി. പിന്നാലെ, ഗ്രൗണ്ടില്‍ നല്ല മാതൃകയാണു കോലി കാണിക്കേണ്ടതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ കാര്യം എന്താണെന്നു മനസിലാക്കി നല്ല ചോദ്യങ്ങളുമായി വരണമെന്ന് കോലി നൽകിയ മറുപടി.
https://www.facebook.com/Malayalivartha