വിരാട് കോലിയുടെ ഫോം ഔട്ട് തലവേദന; അടുത്ത മത്സരത്തില്‍ ഓപ്പണിംഗ് പരീക്ഷണം; പടിക്കലോ ഫിഞ്ചോ മാറിയേക്കും; കോലിയുടെ ഫോം ബാംഗ്ലൂരിന് നിര്‍ണായകം; ഇന്നലെ കോലി നഷ്ടപ്പെടുത്തിയത് നിരവധി റെക്കോര്‍ഡുകള്‍

ഐ.സി.സി റാങ്കില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണെങ്കിലും തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ ഫോം ഔട്ടാണ് വിരാട് കോലി നേടിരുന്നത്. ബാംഗ്ലൂര്‍ നായകന്റെ ഈ ഫോം ഔട്ട് ടീമിന് തന്നെ തലവേദനയാകുകയാണ്. ഈ ഫോം ഔട്ട് തുടരുന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും നല്ലകാര്യമല്ല. മൂന്ന് മത്സരങ്ങളിലായി വിരാട് നേടിയത് 18 റണ്‍സ് മാത്രമാണ്. അതില്‍ ഇന്നലെ സൂപ്പര്‍ ഓവറില്‍ നേടിയ ഒരു ബൗണ്ടറി മാത്രമാണുള്ളത്. ഇന്നലെ വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ പതിവ് ഫോമിന് അടുത്തൊന്നുമായിരുന്നില്ല. 11 പന്ത് നേരിട്ട കോലി മൂന്ന് റണ്‍സെടുത്ത് രാഹുല്‍ ചാഹറിന്റെ പന്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. ഐപിഎല്ലില്‍ ഏറ്റവും അധികം റണ്‍സ് എന്ന റെക്കോഡിനുടമയായ കോലി. എന്നാല്‍ ഈ 13-ാം സീസണില്‍ യുഎഇയിലെ മൈതാനങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ രണ്ട് മത്സരങ്ങളും നിരാശപ്പെടുത്തിയ കോലി മുംബൈക്കെതിരേ ശക്തമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കി.
ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കം സമ്മാനിച്ചിട്ടും മൂന്നാം നമ്പറിലെത്തിയ കോലി ബാറ്റിങ്ങില്‍ താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടി. ബൂംറയുടെ പന്തുകളെ ഭയന്ന കോലി സ്പിന്നിനെ പേടിയോടെ കളിക്കുന്നതാണ് മുംബൈക്കെതിരേ കണ്ടത്. ആര്‍സിബിയെ സംബന്ധിച്ച് കോലിയുടെ ബാറ്റിംഗ് ഏറെ പ്രതീക്ഷയുള്ളതാണ്. എന്നാല്‍ ഈ സീസണില്‍ അവസരത്തിനൊത്ത് ഉയരാന്‍ കോലിക്ക് സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഫോം വീണ്ടെടുക്കാന്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ടീം മാനേജ്‌മെന്റ്. മുന്‍ കാലങ്ങലില്‍ ഓപ്പണറായി ഇറങ്ങി മികച്ച റണ്‍വേട്ട നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയാളി താരം ദേവദത്ത് പടിക്കലിനെയോ ആരോണ്‍ ഫിഞ്ചിനെയോ മാറ്റി ആ സ്ഥാനത്ത് കോലി ഓപ്പണ്‍ ചെയ്യിക്കനാണ് ഇപ്പോള്‍ ടീം മനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്. എന്നാല്‍ പടിക്കലും ഫിഞ്ചു നല്ല തുടക്കമാണ് ഇതുവരെ ബാംഗ്ലൂരിന് നല്‍കയത്. ഈ കൂട്ട് കെട്ടിനെ മാറ്റുന്നത് ടീമിന്റെ ആകെ സാന്തുലിതാവസ്ഥയെ ബാധിക്കുമെന്ന പേടിയും ടീമിനുണ്ട്. അടുത്ത മത്സരത്തില്‍ തന്നെ ഇത്തരം ഒരു പരീക്ഷണം പ്രതീക്ഷിക്കാവുന്നതാണ്. കാരണം കോലിയുടെ ഫോം ബാംഗ്ലൂരുവിനെ സംബന്ധിച്ച് അത്രമാത്രം നിര്‍ണായകമണ്.
ഇന്നലത്തെ മത്സരത്തില്‍ നിരവധി റെക്കോഡുകള്‍ കോലിയെ കാത്തിരുപ്പുണ്ടായിരുന്നു. മുംബൈക്കെതിരായ മത്സരത്തില്‍ 85 റണ്‍സ് നേടിയിരുന്നെങ്കില്‍ ടി20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലിയെ തേടിയെത്തുമായിരുന്നു. നിലവില്‍ 283 മത്സരത്തില്‍ നിന്ന് 8915 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ക്രിസ് ഗെയ്ല്‍ (13296), കീറോണ്‍ പൊള്ളാര്‍ഡ് (10238) എന്നിവരാണ് ഈ റെക്കോഡില്‍ മുന്നിലുള്ള രണ്ട് താരങ്ങള്‍. ഇന്നലെ 73 റണ്‍സ് നേടിയാല്‍ 5500 ഐപിഎല്‍ റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയും കോലിക്ക് സ്വന്തമാക്കാമായിരുന്നു. 10 സിക്‌സ് കൂടി നേടിയാല്‍ 200 സിക്‌സ് ക്ലബ്ബിലും കോലിക്ക് ഇടം പിടിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തി മടങ്ങിയതോടെ ഈ റെക്കോഡിനായി കോലിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. സമീപകാലത്തായി കോലി മികച്ച ഫോമിലല്ല. ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെടെ തീര്‍ത്തും നിരാശപ്പെടുത്തിയ കോലി മോശം ഫോം തുടരുകയാണ്. 2020ലെ കോലിയുടെ ബാറ്റിങ് കണക്കുകള്‍ പരിശോധിച്ചാല്‍ നാല് ടെസ്റ്റില്‍ നിന്ന് വെറും 38 റണ്‍സാണ് കോലി നേടിയത്. നാല് ടെസ്റ്റില്‍ നേരിട്ടതും വെറും 95 പന്തുകളും. 2020ല്‍ ആറ് ഏകദിനം കളിച്ച കോലി 43 ശരാശരിയില്‍ 281 റണ്‍സും 6 ടി20യില്‍ നിന്ന് 32.2 ശരാശരിയില്‍ 161 റണ്‍സുമാണ് കോലി നേടിയത്.
https://www.facebook.com/Malayalivartha